നാടോടികാറ്റ് എന്ന സിനിമയിൽ മോഹൻലാലും ശ്രീനിവാസനും വാടക വീട് അന്വേഷിയ്ക്കുന്ന ദൃശ്യം പരിചിതമാകുമല്ലൊ. അതില് വീട് കാണിച്ച് കൊടുക്കുമ്പോൾ, അടുക്കള കാണിച്ച് "ഇങ്ഗെ ചമയൽ പണ്ണലാം " എന്ന് പറയുമ്പോൾ അവർക്ക് മനസിലാവില്ല്യ. "ചമയൽ എന്നാൽ പാചകം" എന്ന് കേൾക്കുമ്പോൾ, "അവിടുത്തെ ചമയലിന് ഇവിടെ എന്ത് പറയും" എന്ന് ശ്രീനിവസാൻ ചോദിയ്ക്കും. ഉത്തരം സിനിമയിലില്ല്യ. അതിന്റെ ഉത്തരവും, ഈ രണ്ട് വാക്കുകൾ ഒന്നാവാൻ ഉള്ള കാരണവും ഞാൻ കുറച്ച് ചെകഞ്ഞു. ഒപ്പനൈ എന്നാണ് ചമയലിന്റെ തമിഴ്. പക്ഷേ, മലയാളികൾക്ക് ആ വാക്ക് കേട്ടാൽ ഒരു നൃത്തരൂപമാണ് ഓർമ വരുക. അതും എനിയ്ക്ക് രസകരമായി തോന്നി. വധുവിനെ ഒരുക്കുമ്പോൾ കളിയ്ക്കുന്നതിനാലാവാം ഒപ്പന എന്ന് ആ നൃത്തത്തിന് പേര് വീണത്. ചമയം എന്ന വാക്കിന് ശബ്ദതാരാവലിയിൽ അണിഞ്ഞൊരുങ്ങൽ,തയ്യാറാകൽ, ഒരുക്കം, അരിവയ്പ് എന്നെലാം കൊടുത്തിട്ടുണ്ട്. അപ്പോൾ ചമയം എന്ന് പറഞ്ഞാൽ പാചകം (അരിയുടെയെങ്കിലും) എന്ന അർത്ഥം മലയാളത്തിലും ഉണ്ട്. പിന്നെ, ചമയ്ക്കുക എന്ന വാക്കിന് നിർമിക്കുക, ഉണ്ടാക്കുക, ഒരുക്കുക, പാകം ചെയ്യുക എന്നെല്ലാം അർത്ഥം ഉണ്ട്. ഭക്ഷണം ചമയ്...