കല്യാണം എന്തിന് ?
എഴുത്തിൽ മിതത്വം പാലിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. വികാര വിക്ഷോഭങ്ങളെക്കാൾ യുക്തിക്കാണ് പ്രാധാന്യം എന്ന ഉറച്ച വിശ്വാസം. എന്നാൽ ഇതേ വികാരങ്ങൾ അടിഞ്ഞുകൂടി നമ്മെ വീർപ്പുമുട്ടിക്കുന്ന സാഹചര്യങ്ങളും ഉണ്ട്. ആരോടെങ്കിലും ഒക്കെ ഇതൊക്കെ ഒന്നു പറയണം എന്ന് തോന്നും. അങ്ങിനെ ഒരു അവസ്ഥയിൽ ആണ് ഞാനും. എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും വരുന്ന, ഞാൻ തികച്ചും സത്യം എന്ന് വിശ്വസിക്കുന്ന വാക്കുകൾ. എന്നാൽ, വികാരങ്ങൾക്ക് അധീനമായാണ് ഇത് പറയുന്നത്, അതിന്റെതായ ചില പിഴവുകൾ ഉണ്ടാവാം. ശണ്ഠന്റെ വിലാപം എന്ന കുറിപ്പിൽ, കല്യാണം കഴിക്കണോ വേണ്ടേ എന്ന സംശയം, അതേ തുടർന്ന് ഞാൻ നടത്തിയ അന്വേഷണങ്ങൾ, ഞാൻ അസെക്ഷ്വൽ ആണെന്ന തിരിച്ചറിവ് ഇവയെ എല്ലാം കുറിച്ച് ഞാൻ പറഞ്ഞിരുന്നുവല്ലോ. അതുമായി ബന്ധമുള്ള ചില സംഭവങ്ങൾ ആണ് എനിക്ക് ഇപ്പോൾ പറയാൻ ഉള്ളത്. അതിൽ പറഞ്ഞത് പോലെ കല്യാണം എന്ന വിഷയത്തെ കുറിച്ച് ഞാൻ പലരോടും ചർച്ച ചെയ്തിട്ടുണ്ട്. അവയിൽ ഒരു പ്രധാന വിഷയമായിരുന്നു കല്യാണത്തിന്റെ ഉദ്ദേശം. ഒരു നീണ്ട ലിസ്റ്റ് തന്നെ ഞാൻ ശേഖരിച്ചിരുന്നു. എന്നാൽ അതിൽ സെക്സ് ഉണ്ടായിരുന്നില്ല എന്നത് എന്നെ അന്നേ അത്ഭുതപെടുത്തിയിരുന്നു. അത് പ്രകടി...