കൊച്ചുനക്ഷത്രം

കൊച്ചുനക്ഷത്രമേ അമ്മ നിന്നെ
മച്ചിലിരുത്തിയിട്ടെത്രനാളായ്
എങ്കിലും എന്തെ കുറച്ചുപോലും
നിന്റെ വികൃതി കുറയുന്നില്ല

ഉച്ചയ്ക്ക് ഞങ്ങൾ കളിയ്ക്കും നേരം
ഒരൊച്ച കേട്ടു തരിച്ചു പോയി
നിന്നെ നിനച്ചു ഞാൻ മച്ചിൽ നിന്നും
വ്വെള്ളം വീഴുന്നതു കണ്ട നേരം

തട്ടിമറിച്ചു നീ വീണ്ടും, അല്ലെ
കുട്ടി കുറുമ്പാ എൻ കൂട്ടുകാരാ
പോട്ടെ എന്മേൽ വീണ വെള്ളം എന്ന്
വെയ്ക്കാം എനിയ്ക്കതിൽ ദുഖമില്ല

പക്ഷേ, നീ തട്ടിയ പാത്രങ്ങള്
മേൽ വന്ന് വീണാൽ അതുപോലല്ല
മേലിലിത്തരം കുസൃതിയൊന്നും
കാൽപിടിചീടാം നീ ചെയ്യരുതേ

വീഴുന്ന പാത്രങ്ങൾ മിന്നുന്നത്
കാണുവാൻ ചേലുണ്ട് നേരു തന്നെ
മറ്റുള്ളവരുടെ സന്തോഷവും
ചെറ്റ് ചിന്തിയ്ക്കേണ്ടേ എങ്കിലും നാം 

Comments

Popular posts from this blog

കല്യാണം എന്തിന് ?

ജോലിയും കൂലിയും

ശണ്ഠന്റെ വിലാപം