മലയാളവും ഇംഗ്ലീഷും
മലയാള ഭാഷയിൽ ഇംഗ്ലീഷ് പദങ്ങളുടെ അതിപ്രസരം കണ്ട് നമ്മളിൽ പലരും ദു:ഖിയ്ക്കാറുണ്ട്. അതേ സമയം സ്വിച്ച് (switch) എന്നതിന് “സിംഹവാലൻ മേനോൻ ” എന്ന ചലച്ചിത്രത്തിലെ പോലെ “വൈദ്യുതി ആഗമന ഗമന നിയന്ത്രണയന്ത്രം” എന്ന് പറയണോ എന്ന ചോദ്യവും പ്രസക്തമാണ്. വേണ്ടാ എന്ന് തന്നെയാണ് എന്റെ അഭിപ്രായം. അതെന്തുകൊണ്ട്, ഇംഗ്ലീഷ് പദപ്രയോഗങ്ങൾ കൊണ്ടുള്ള പ്രശ്നങ്ങൾ എന്ത്, എന്നിവയെ കുറിച്ചെന്റെ ചില ചിന്തകളാണീ ലേഖനം. ചില ആശയങ്ങൾ അല്ലെങ്കിൽ ചില വസ്തുക്കൾ നമ്മുടെ നാട്ടിൽ മുൻപുണ്ടായിരുന്നി ല്ല . അവ വിവരിയ്ക്കാൻ ഒന്നിങ്കിൽ നമുക്ക് ഒരു പുതിയ വാക്ക് സൃഷ്ടിയ്ക്കാം അതല്ലെങ്കിൽ അതേത് നാട്ടിൽ നിന്നാണൊ അവിടുത്തെ ഭാഷയിലെ വാക്ക് ഉപയോഗിയ്ക്കാം. പുതിയ വാക്ക് സൃഷ്ടിയ്ക്കുമ്പോൾ, നമ്മൾ അതിനെ വിവരിയ്ക്കാൻ ശ്രമിയ്ക്കുന്നതുകൊണ്ട് പലപ്പോഴും അതു വളരെ വലുതും ഉപയോഗിക്കാൻ ബുദ്ധിമുട്ടുളതും ആകുന്നു. “ചലച്ചിത്രം” എന്ന പോലെ വളരെ സുന്ദരമായ വാക്കാണെങ്കിൽ നല്ലത്, പക്ഷേ അത്തരം വാക്കുകൾ അപൂർവം. ഉപയോഗിക്കാൻ ഉള്ള എളുപ്പം പ്രധാന മാണെന്നാണെന്റെ അഭിപ്രായ...