Posts

Showing posts from 2015

കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ?

Image
രംഗം: ഒരു രാജ്യ സഭ, രാജസിംഹാസനത്തിൽ നിന്നുള്ള ദൃശ്യം.  സഭയുടെ ഇരുവശത്തായി ഇരുപതോളം അംഗങ്ങൾ ആസനസ്ഥരാണ്‌.  കുറച്ച് ഭടന്മാർ. ബാക്കിയുള്ള ആസനങ്ങളിൽ നിന്ന് കുറച്ച് വിട്ട്, ഏറ്റവും മുമ്പിൽ, ഗാംഭീര്യം കുറച്ചധികമുള്ള മറ്റൊരാസനം.  അതിൽ കണ്ണുകളിൽ അതീവ തേജസുള്ള ഒരാളും, രാജ്യത്തിന്റെ മന്ത്രി. മന്ത്രി പതുക്കെ എഴുന്നേറ്റ് സഭയുടെ മധ്യഭാഗത്തേക്ക് വരുന്നു.  എന്നിട്ട് സിംഹാസനത്തിനെ (കാണികളെ) അഭിമുഖീകരിച്ച് പറഞ്ഞു     മന്ത്രി: രാജൻ! ഇന്ന് നമ്മുടെ മുമ്പാകെ പരാതി സമർപിയ്ക്കാൻ എത്തിയിരിക്കുന്നത് അനേകം യുദ്ധങ്ങളുടെ വിജയകാരണമായ ശ്രീമാൻ ആദിത്യ വർമ്മയാണ്‌.  ഏകദേശം ഒരു ദശവർഷം മുമ്പെ, ഒരു യുദ്ധത്തിൽ അദ്ദേഹത്തിന്റെ ഇടതുകയ്യ് തളർന്ന് പോയതും, തന്മൂലം സൈന്യത്തിൽ നിന്ന് വിരമിച്ചതും നമ്മുക്കേവർക്കും അറിയാവുന്നതാണല്ലൊ.  അന്നത്തെ രാജാവായ ഭവാന്റെ പിതാവ്, ആദിത്യ വർമ്മയുടെ അതുവരെയുള്ള സേവനം കണക്കിലെടുത്ത് സൈന്യത്തിൽ തുടരാനുള്ള സമ്മതം കൊടുത്തുവെങ്കിലും, അദ്ദേഹമത് നിരസിച്ചു.  യുദ്ധം ചെയ്യാൻ കഴിവില്ലാത്തൊരാൾ യോദ്ധാവാവുനത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.  ഇത്തരമൊരു ഉത്തമ സൈനികനാണ്‌ വാദി.  പ്രതിയോ, യുവ സൈനികന്മാരിൽ ഏറ്റവു

നാമസ്പർദ്ധ

Image
Indian institute of science ബെങ്ഗലൂരുവിൽ ഒരിയ്ക്കൽ കലാമണ്ഡലം രാമച്ചാക്ക്യാർ ഒരു കൂടിയാട്ടവുമായി അനുബന്ധിച്ച് വരുകയുണ്ടായി.  അദ്ദേഹത്തിനെ സ്വാഗതം ചെയ്തപ്പോൾ “പൈങ്കുളം രാമച്ചാക്ക്യാർ” എന്നാണ്‌ അഭിസംബോധന ചെയ്തത്.  അദ്ദേഹം അന്നുപറഞ്ഞ വാക്കുകൾ ഓർമയില്ല്യെങ്കിലും അതിന്റെ സാരം ഇതാണ്‌ - “ഞാൻ പൈങ്കുളം രാമച്ചാക്ക്യാരല്ല കലാമണ്ഡലം രാമച്ചാക്ക്യാരാണ്‌.  ഞാൻ പൈങ്കുളത്തുകാരനല്ല എന്നല്ല.  പക്ഷേ എന്റെ അമ്മാമനാണ്‌ പൈങ്കുളം രാമച്ചാക്ക്യാർ.  ഒരേ പേരായാൽ നാമസ്പർദ്ധയുണ്ടാവുമെന്ന് അമ്മാമൻ പറയുമായിരുന്നു.  രാമായണത്തിൽ പരശുരാമനും ശ്രീരാമനും തമ്മിലുണ്ടായപോലെ.  പരശുരാമന്റെ നല്ലപേര്‌ ശ്രീരാമൻ ദുരുപയൊഗപ്പെടുത്തുമൊ, ശ്രീരാമൻ വല്ല തെറ്റുകളും ചെയ്താൽ അവ തന്റെ മേൽ എല്പിയ്ക്കപ്പെടുമൊ എന്നെല്ലാമുള്ള ഭയമായിരുന്നു പരശുരാമന്‌.  അതേവിധം, ഒരേ പെരുവേണ്ട എന്നെന്റെ അമ്മാമന്‌ ആഗ്രഹമുള്ളതിനാൽ, ഞങ്ങളെ വേർതിരിച്ചറിയാൻ ഞാൻ കലാമണ്ഡലം രാമച്ചാക്ക്യാർ എന്ന പേര്‌ സ്വീകരിച്ചതാണ്‌.”  ഫലിതം കലർന്ന സംഭാഷണമായിരുന്നു, നല്ല ഭാഷയും. അതുപോലുള്ളൊരു നാമസ്പർദ്ധയുടെ കഥയാണെനിയ്ക്ക് പറയാനുള്ളത് - ഭാഷകളുടെ നാമസ്പർദ്ധ.  പലർക്കും അറിവുള്ള കാര

വൈകി വന്ന സൂര്യൻ

Image
സമയം പുലർച്ച അഞ്ച് മണി.  രവിക്കുട്ടൻ എഴുന്നേറ്റ് കക്കൂസിൽ ഇരിപ്പായിരുന്നു, സാക്ഷാൽ രവി ഉണരാൻ ഇനിയും ഒരു മണിക്കൂർ ബാക്കി.  ഒന്ന് മയങ്ങിയെങ്കിലും പ്രകൃതിയുടെ അലാറം കേട്ടുണർന്നു.  കോഴി കൂവിയതല്ലാട്വൊ, തൊട്ടടുത്തുള്ളൊരു മരത്തിൽ നിറയെ മൈനകളുണ്ടായിരുന്നു.  അവരുടെ വകയാണീ അലാറം.  തൽസമയം വാതിലിനടിയിലൂടെ ഒരു സംഘം നുഴഞ്ഞുകയറ്റക്കാർ.  ആൾ ബലം പത്തിരുപതോളമുള്ളൊരു ഉറുമ്പ് സേന.  അവർ കക്കൂസിന്‌ നേരെ പടനീങ്ങുകയായിരുന്നു.  കരുണാവാനായ രവിയ്ക്ക് അത് സമ്മതിയ്ക്കാൻ മനസില്ല്യ.  വെള്ളം ഒഴിയ്ക്കുമ്പോൾ ചാവുമെന്നുള്ള വിഷമം.  ഇതാണ്‌ കക്കൂസിൽ പ്രതിദിനം നടക്കുന്ന യുദ്ധം, ഉറുമ്പ് ചാവാനും രവി രക്ഷിയ്ക്കാനും.  സ്നേഹത്തിന്റെ യുദ്ധം, കരുണയുടെ യുദ്ധം. കാലങ്ങളുടെ അനുഭവം രവിയ്ക്ക് ചില തന്ത്രങ്ങൾ  സമ്മാനിച്ചിട്ടുണ്ട്, അതിൽ സുപ്രധാനമാണ്‌ വരുണ രേഖ.  ലളിതമായി പറഞ്ഞാൽ, വെള്ളം കൊണ്ടൊരു വര.  അത് താണ്ടാൻ ഉറുമ്പുകൾ ഒന്ന്‌ ബുദ്ധിമുട്ടുമല്ലൊ!  ലളിതമായി പറഞ്ഞെങ്കിലും ഇത് ചെയ്തുനോക്കിയവർക്കറിയാം അതിന്റെ ബുദ്ധിമുട്ട്.  കൂടുതൽ വെള്ളം ഒഴിച്ചാൽ അപ്പതന്നെ കുറേയെണ്ണം ചാവും, കുറവൊഴിച്ചാലൊ അവരത് മറികടക്കും.  മാത്രമല്ല, ഈ രേഖ കുറച്ച് നേരത്തേയ

ഇത് പിശുക്കാണൊ?

ഒരു തീവണ്ടി യാത്രയിലാണ്‌ ഞാൻ ഈ ധനികനെ പരിചയപ്പെടുന്നത്‌.  വളരെ ധനികനാണെങ്കിലും അദ്ദേഹം എന്റെ കൂടെ second class compartmentഇൽ ആയിരുന്നു യാത്ര ചെയ്തിരുന്നത്.  യാത്രയുടെ ആ ചെറിയ വേളയിൽ തന്നെ ഞാൻ അദ്ദേഹവുമായി വളരെയടുത്തു. അത്ഭുതം എന്തെന്നാൽ ഞാൻ അദ്ദേഹത്തിന്റെ പേര്‌ ചോദിക്കാൻ മറന്നു.  അതിനാൽ ഈ കഥ ഉടനീളെ ഞാൻ അദ്ദേഹതിനെ ധനികൻ എന്നു തന്നെ പറഞ്ഞ് വിശേഷിപ്പിക്കുന്നതായിരിക്കും. സ്വതെ ബാക്കിയുള്ളവർക്ക് സംസാരിക്കാൻ ഇടം കൊടുക്കാത്തവൻ എന്നൊരു പേരെനിക്കുണ്ടെങ്കിലും, ഇദ്ദേഹത്തിന്റെ മുൻപിൽ ഞാൻ തോറ്റു പോയി.  എനിക്ക് കേൾക്കാൻ മാത്രമെ സാധിച്ചുള്ളു.  പ്രായത്തിൽ എന്നെക്കാൾ വളരെ മൂത്തത്താണെങ്കിലും അദ്ദേഹം എന്നോടൊരു സുഹൃത്തെന്ന നിലയിലാണ്‌ സംസാരിച്ചത്.  അതെന്നിക്ക് വളരെയധികം സന്തോഷമായി. ഏതോ ഒരാൾ അദ്ദേഹത്തിനെ നിരന്തരം പിശൂക്കൻ എന്ന് വിളിക്കും എന്നുള്ളതിന്റെ പരിഭവമായിരുന്നു പ്രധാന സംസാരവിഷയം.  എടുത്ത് പറഞ്ഞില്ല്യെങ്കിലും ആ ഒരാൾ അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് എനിക്ക് ഏകദേശം ഉറപ്പുണ്ട്. കൂടെയുള്ള ഭാര്യയുടെ മുഖഭാവത്തിൽ നിന്നാണ്‌ ഞാൻ അതൂഹിച്ചത്.  ഈ സംസാരത്തിൽ നിന്ന് രക്ഷപ്പെടാൻവേണ്ടി എന്നവണ്ണം ആ ഭാര്യ ഉടൻ സ്വപ്നലോ

മമത

ഉത്തര കടലാസ് സമർപ്പിക്കാൻ എത്തിയ വിദ്യാർത്ഥിയുടെ മുഖത്തെ സന്തോഷം  കണ്ട് അധ്യാപകൻ ചോദിച്ചു “എന്താ ഭാസ്ക്കരാ പരീക്ഷ എള്ളുപ്പായിരുന്നു തൊന്നുണു” “അതെ, വിചാരിചതിലധികം എള്ളുപ്പായിരുന്നു” “ആട്ടേ, ഇത്‌ കഴിഞ്ഞാൽ എന്ത് ചെയ്യാനാ നിന്റെ പരിപാടി” “എനിക്ക് State University of New York(SUNY), Stony Brookഇൽ admission കിട്ടിയിട്ടുണ്ട്.  ഞാൻ പരീക്ഷാഫലം വന്നാൽ ഉടൻ അമേരിക്കയിലേക്ക് പോകും” “മിടുക്കൻ! നിന്നെ പോലെ പഠിത്തത്തിനോട് അഭിനിവേശമുള്ളവർ തുടർന്ന് പഠിക്കുക തന്നെ വേണം. നന്നായി വരും.” അമേരിക്കയിലേക്ക്‌ പോകാൻ തീരുമാനിച്ചുറപ്പിച്ചിരിന്നെങ്കിലും, ഉള്ളിൽ നല്ല ഭയം ഉണ്ടായിരുന്നു.  ആദ്യമായിട്ടായിരുന്നു നാട് വിട്ട് പോകുന്നത്.  നാട്ടിൽ പോലും പഴഞ്ചൻ എന്ന് വിളിക്കപ്പെടണ താൻ അമേരിക്കയിൽ പൊയാൽ കേമാവും, എന്ന് പറഞ്ഞ് കൂട്ടുക്കാരുടെ കളിയാക്കല്‌ വേറേം. എന്നാലും ഇത്രയും നല്ലൊരവസരം പാഴാക്കവയ്യ എന്ന് വിചാരിച്ച് അയാൾ അമേരിക്കയില്ലെക്ക് പോവുകതന്നെ ചെയ്തു. വിമാനയാത്രയടക്കം അനവധി പുതിയ അനുഭവങ്ങളുണ്ടായി.  എല്ലാ കാര്യങ്ങളും സ്വയം ചെയ്യണം.  പഠിക്കാൻ ഉള്ള  പണം സമ്പാദിക്കണം, പാചകം,  tax അടയ്ക്

ബ്രഹ്മാവ്

കിളികളാണല്ലൊ നമ്മുക്ക്‌ പുരാണ കഥകളെല്ലാം പറഞ്ഞു തരാറ്.  പരമ്പരകളായി അവർ ആ വിദ്യ കൈ മാറി ഇന്നും അതു നിലനിർത്തുന്നു.  ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ സൃഷ്ടി സ്ഥിതി സംഹാരത്തിന്റെ ഈശ്വരന്മാർ ആണെന്നത്‌ ആദ്യപാഠങ്ങളിൽ പെടും.  പ്രായം നോക്കിയാൽ അതിൽ കവിഞ്ഞ അറിവ് ഉണ്ടാവാൻ സാധ്യത ഇല്ല്യാത്ത ഒരു കുട്ടിക്കിളി സ്വന്തം അമ്മയോട് സംസാരിയ്ക്കുന്നത്ത് ഞാൻ ഒരിയ്ക്കൽ കേൾക്കുകയുണ്ടായി.  നിർഭാഗ്യവശാൽ, ഒരു കഴുകൻ മൂലം, ആ സംവാദം മുഴുവൻ കേൾക്കാനുള്ള ഭാഗ്യം എനിയ്ക്കുണ്ടായില്ല്യാ.  ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ ആ കുട്ടിക്കിളിയുടെ ചോദ്യങ്ങൾക്ക് ഉത്തരം ഭാവിയിൽ എനിയ്ക്ക് ലഭിയ്ക്കുമായിരിയ്ക്കും.   അംബേ ഞാൻ അമ്പരന്നു അംബുജാസനനെങ്ങും അമ്പലമില്ലെന്നുള്ള വിവരം അറിഞ്ഞപ്പോൾ ഇമ്പത്താൽ നമ്മെ എല്ലാം പടച്ച തമ്പുരാന്‌ അമ്പലം എന്തുകൊണ്ടു ഇല്ലെന്നു ചൊല്ലു അംബേ. എന്നോടു ചൊല്ലി എന്റെ ഏറ്റവും നല്ല സഖി തെറ്റില്ല ബ്രഹ്മനെ നാം തൊഴുതില്ലെന്ന് വെച്ച് പോറ്റമ്മയോളം വരാ പെറ്റമ്മയെന്നപോലെ പോറ്റിയാം വിഷ്ണുവോളം വരില്ല ബ്രഹ്മദേവൻ. ഇന്ദിരാപതിയ്കൊപ്പം ഇന്ദുചൂഡനെയും നാം എന്തു കാരണം കൊണ്ടു എങ്കിൽ തൊഴുതീടുന്നു. വന്ദിയ്ക്കുന്നുണ്ട് നമ്മൾ വാഹന ന

ഞാനും ഒരമ്മയല്ലെ?

ഞാൻ ജനിച്ചത് കാരാഗൃഹത്തിലാണ്‌.  മറ്റുളവർ സ്വതന്ത്രമായി കഴിയുന്നത് പക്ഷേ എനിയ്ക്ക് കാണാമായിരുന്നു.  വിശപ്പുള്ള ഒരാളുടെ മുൻപിൽ, കൈയ്യെത്താദൂരത്ത് ഇഷ്ട ഭക്ഷണം വെച്ചപോലെ.  ഈ ദുസ്സഹം എന്ന് തോന്നുന്ന ജീവിതത്തിനോടും ഞാൻ പതുക്കെ പൊരുത്ത പെട്ടു.  ഒരു സാന്ത്വനമായി ആ സമയത്ത് ഒരു പുരുഷൻ എത്തി, അതേ കരാഗൃഹത്തിൽ.  വലിയ താമസം ഇല്ല്യാണ്ടേ ഞാൻ ഒരു അമ്മയായി, അദ്ദെഹത്തിന്റെ കുട്ടികളുടെ അമ്മ.  എന്റെ ജീവിതത്തിൽ ആദ്യമായി ഒരു സന്തോഷം!  ആ മരുപ്പച്ച ഞാൻ ശെരിയ്ക്കും ആസ്വദിച്ചു. പക്ഷേ, ആ സന്തോഷം അധിക കാലം നീണ്ട് നിന്നില്ല്യാ. എന്റെ കുഞ്ഞ് ജനിച്ചതും അതിനെ അവർ എന്നിൽ നിന്ന് അപഹരിച്ചുകൊണ്ടുപോയി.  വാക്കുകളാൽ രേഖപ്പെടുത്താൻ പറ്റുനതിലും അപ്പുറം ആയിരുന്നു ആ ദുഃഖം.  എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ അനുഭവിച്ചതിൽ വെച്ച് ഏറ്റവും വലിയ വേദന.  പിന്നെ പിന്നെ അതൊരു പതിവായി.  എന്റെ എല്ലാ കുഞ്ഞുങ്ങളേയും അവരപഹരിയ്ക്കും, എന്നിട്ട് വില്ക്കുകയോ കൊല്ലുകയോ ചെയ്യും.  എന്തൊരു വർഗ്ഗം അല്ലെ!  എന്ത് പാപമാണാവോ ഞാൻ ചെയ്തതു.  എങ്ങനെയെങ്കിലും ഈ ജീവിതം ഒന്ന് കഴിഞ്ഞ് കിട്ടിയാൽ മതി എന്നായി.  കുട്ടികളുണ്ടാവില്ല എന്നൊരു സ്ഥിതി എത്തിയാൽ അവർ എന്നെ വെച്ച്