ഇത് പിശുക്കാണൊ?
ഒരു തീവണ്ടി യാത്രയിലാണ് ഞാൻ ഈ ധനികനെ പരിചയപ്പെടുന്നത്. വളരെ ധനികനാണെങ്കിലും അദ്ദേഹം എന്റെ കൂടെ second class compartmentഇൽ ആയിരുന്നു യാത്ര ചെയ്തിരുന്നത്. യാത്രയുടെ ആ ചെറിയ വേളയിൽ തന്നെ ഞാൻ അദ്ദേഹവുമായി വളരെയടുത്തു. അത്ഭുതം എന്തെന്നാൽ ഞാൻ അദ്ദേഹത്തിന്റെ പേര് ചോദിക്കാൻ മറന്നു. അതിനാൽ ഈ കഥ ഉടനീളെ ഞാൻ അദ്ദേഹതിനെ ധനികൻ എന്നു തന്നെ പറഞ്ഞ് വിശേഷിപ്പിക്കുന്നതായിരിക്കും. സ്വതെ ബാക്കിയുള്ളവർക്ക് സംസാരിക്കാൻ ഇടം കൊടുക്കാത്തവൻ എന്നൊരു പേരെനിക്കുണ്ടെങ്കിലും, ഇദ്ദേഹത്തിന്റെ മുൻപിൽ ഞാൻ തോറ്റു പോയി. എനിക്ക് കേൾക്കാൻ മാത്രമെ സാധിച്ചുള്ളു. പ്രായത്തിൽ എന്നെക്കാൾ വളരെ മൂത്തത്താണെങ്കിലും അദ്ദേഹം എന്നോടൊരു സുഹൃത്തെന്ന നിലയിലാണ് സംസാരിച്ചത്. അതെന്നിക്ക് വളരെയധികം സന്തോഷമായി. ഏതോ ഒരാൾ അദ്ദേഹത്തിനെ നിരന്തരം പിശൂക്കൻ എന്ന് വിളിക്കും എന്നുള്ളതിന്റെ പരിഭവമായിരുന്നു പ്രധാന സംസാരവിഷയം. എടുത്ത് പറഞ്ഞില്ല്യെങ്കിലും ആ ഒരാൾ അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് എനിക്ക് ഏകദേശം ഉറപ്പുണ്ട്. കൂടെയുള്ള ഭാര്യയുടെ മുഖഭാവത്തിൽ നിന്നാണ് ഞാൻ അതൂഹിച്ചത്. ഈ സംസാരത്തിൽ നിന്ന് രക്ഷപ്പെട...