കുളിരരിച്ചു കേറുന്നു (ചലി ചലിഗാ..)

ഇതൊരു പുതിയ പരീക്ഷണമാണ്‌.  എനിയ്ക്ക് തെലുഗു സിനിമകൾ വലിയ ഇഷ്ടമാണ്‌. ഏന്നാൽ അവ മൊഴി മാറി മലയാളത്തിൽ വരുമ്പോൾ ആ സൌന്ദര്യം നഷ്ടപ്പെടുന്നതായി എനിയ്ക്ക് തൊന്നാരുണ്ട്.  മൊഴിമാറ്റുമ്പോൾ അതിന്റെ അർഥവും ഭാവവും അതുപോലെ പകർത്തേണ്ടതല്ലെ?

എനിയ്ക്ക് ഏറെ ഇഷ്ടമുള്ള ഒരു തെലുഗു സിനിമയാണ്‌ Mr. Perfect.  അതിൽ “ചലി ചലിഗാ” എന്ന പാട്ടും എനിയ്ക്ക് പ്രിയപെട്ടതാണ്‌.  അതിന്റെ മലയാളമായ “വെള്ളിക്കൊലുസിൻ ചിരി തൂകി” എന്ന പാട്ട് കേൾക്കാൻ ഇടയായി.  തെലുഗുവിലെ വരികളായി യാതൊരു ബന്ധവുമില്ല.  അതിന്റെ ഭാവം തന്നെ വേറെയാണ്‌.  അത് കേട്ടപ്പോൾ എനിയ്ക്കൊരു ദുഃഖം തൊന്നി. തെലുഗുവിലെ അർത്ഥം നഷ്ടപ്പെടാതെ, അതേ ഈണത്തിൽ പാടാൻ തക്കവണ്ണം, മലയാളത്തിലേയ്ക്ക് ഞാൻ മൊഴിമാറ്റിയതാണിത്.  വായിച്ച് അഭിപ്രായം പറയണേ!


കുളിരരിച്ചു കേറുന്നു കരളിനകം നുള്ളുന്നു
നിൻ നേർക്ക് നടന്നെൻ മനസ്സ്.
മതിമറന്ന് ആടുന്നു വെറുതെയങ്ങു ചാടുന്നു
ആസ്വസ്ഥത നിറയുന്ന വയസ്സ്

ചെറു ചെറു ചെറു ചെറു ആശകൾ എന്തെന്തൊ
നുള്ളി നുള്ളി നുള്ളി നുള്ളി പൊകുന്നല്ലൊ
കൊച്ചു കൊച്ചു കൊച്ചു കൊച്ചു ചിന്തകൾ വേറെന്തൊ
കുത്തി കുത്തി കൊല്ലുന്നു എന്നെ

നീ എൻകൂടെ ഉണ്ടെന്നും എൻ ഛായ ആയെന്നും
എന്നെ നോക്കുന്നെന്നും തോന്നുന്നു
നീ എൻ പ്രാണനായെന്നും എന്നുള്ളില്ലുണ്ടെന്നും
എന്തൊ പറയുന്നെന്നും കണ്ടു കനവ്

കുളിരരിച്ചു കേറുന്നു കരളിനകം നുള്ളുന്നു
നിൻ നേർക്ക് നടന്നെൻ മനസ്സ്.
മതിമറന്ന് ആടുന്നു വെറുതെയങ്ങു ചാടുന്നു
ആസ്വസ്ഥത നിറയുന്ന വയസ്സ്

അടിപിടിയിൽ തുടങ്ങി മുറുമുറുപ്പിൽ മുറുകി
വളർന്നൊരു പരിചയമാണെന്റേംനിന്റേം
ചേരാ തീരങ്ങൾ പൊൽ വേറെന്നാലും
ഉറച്ചീടുന്നവയും ഉണ്ടേ ചിലത്
സാനുവിൽ ഞാൻ വീഴുന്നതു പോലെ മാനതിൻ മുകൾ   ഏറുന്നതുപോൽ
താരങ്ങളൊ താഴെവീണപോലെ
തൊന്നുന്നുണ്ട് എന്തൊ പറ്റിയപോലെ

നീ എൻകൂടെ ഉണ്ടെന്നും എൻ ഛായ ആയെന്നും
എന്നെ നോക്കുന്നെന്നും തോന്നുന്നു(നിനവു)
നീ എൻ പ്രാണനായെന്നും എന്നുള്ളില്ലുണ്ടെന്നും
എന്തൊ പറയുന്നെന്നും കണ്ടു കനവ്

നിന്മേൽ കോപം ഞാൻ എത്രാളുണ്ടേലും
ഭയമേ ഇല്ലാതെ പ്രകടിപ്പിയ്ക്കും
നിന്മേൽ ഇഷ്ടാണേൽ നേരിൽ നിന്നൊടും
അറിയിക്കാൻ വയ്യാതുരുക്കുന്നു ഞാൻ
എന്നിൽ നിന്നും അകലുന്നല്ലൊ ഞാൻ
നിൻ ഓർമകളെല്ലാം വരുന്നതിനാലെ
എന്നിൽ ഞാനേ ചേരാൻ മൊഹിയ്ക്കും
എൻ അരികിൽ നിൻ കാൽകൾ വരുന്ന നേരം

നീ എൻകൂടെ ഉണ്ടെന്നും എൻ ഛായ ആയെന്നും
എന്നെ നോക്കുന്നെന്നും തോന്നുന്നു(നിനവു)
നീ എൻ പ്രാണനായെന്നും എന്നുള്ളില്ലുണ്ടെന്നും
എന്തൊ പറയുന്നെന്നും കണ്ടു കനവ്

Comments

Popular posts from this blog

കല്യാണം എന്തിന് ?

ജോലിയും കൂലിയും

ശണ്ഠന്റെ വിലാപം