ഞാൻ

എപ്പോഴും ഉള്ളത് "ഞാൻ" എന്ന തോന്നൽ മാത്രമാണ് എന്ന് അദ്വൈതികൾ പറയും.  ഉണർന്നിരിക്കുമ്പോൾ ശരീരവും മനസ്സും ഈ തോന്നലും ഉണ്ട്.  സ്വപ്നത്തിൽ ശരീരമില്ല്യ, മനസ്സും ഈ തോന്നലും ഉണ്ട്.  പൂർണ നിദ്രയിലോ ഈ തോന്നൽ മാത്രം.  അങ്ങിനെയാണത്രെ.  ഈ തോന്നൽ ഉണ്ടെന്ന് സമർത്ഥിക്കാൻ ഉപയോഗിക്കുന്ന ന്യായം ഇതാണ് - ഉറങ്ങി എഴുന്നേൽക്കുമ്പോൾ, സുഖമായി ഉറങ്ങി എന്ന്  തോന്നുന്നത്, ഉറങ്ങുമ്പോളും ആ തോന്നൽ (ഞാൻ എന്ന തോന്നൽ) ഉള്ളതിനാൽ ആണത്രേ.  അതെനിക്ക് അത്ര ബോധ്യമായീല്ല്യ.  ഏറ്റവും സുഖമായ നിദ്ര ഉറങ്ങിയിട്ടുള്ളവനാണ് ഞാൻ - anesthesia.  ശരീരം കീറി മുറിക്കുമ്പോളും ഒരു വേദനയും അറിയാത്ത സുഖമായ നിദ്ര.  എന്നാൽ ആ സുഖ നിദ്ര കഴിഞ്ഞുണർന്നപ്പോൾ വേദന മാത്രമേ എനിക്ക് തോന്നിയുള്ളൂ.  സുഖമായി ഉറങ്ങി എന്ന് തോന്നിയതേ ഇല്ല്യ.  സുഖമായി ഉറങ്ങി എന്ന് തോന്നുന്നതിന്റെ ന്യായം ഇപ്രകാരമാണ് - "ഇപ്പോൾ എനിക്ക് സുഖമാണ്.  ഉറക്കത്തിന് മുൻപേ ക്ഷീണം ഉണ്ടായിരുന്നു.  ഉറക്കം ശരിയായിരുന്നില്ല്യങ്കിൽ ഇപ്പോൾ സുഖാമാവുമായിരുന്നില്ല്യ.  അപ്പോൾ ഉറക്കം സുഖാമായി കാണും".  ഇതാണെന്റെ അഭിപ്രായം.  നിങ്ങൾക്കെന്ത് തോന്നുന്നു?

Comments

Popular posts from this blog

കല്യാണം എന്തിന് ?

ജോലിയും കൂലിയും

പ്രൈവസി