സൗന്ദര്യലഹരി

ഇന്ന് നടി ശ്രീദേവി മരിച്ചു. സൗന്ദര്യാർത്ഥം അവർ ഉപയോഗിച്ച മരുന്നുകൾ ആണ് മരണ കാരണം എന്നും, സ്വാഭിമാനം ഇല്ലാത്തതാണ് ഇത്തരം മരുന്നുകൾ ഉപയോഗിക്കാൻ കാരണം എന്നും, അവരുടെ ഭർത്താവ് ഇത് തടയണമായിരുന്നു എന്നും, മക്കൾക്ക് തെറ്റായ പൈതൃകം (legacy) ആണ് വിട്ട് പോയത് എന്നും പറഞ്ഞ് ഒരു പോസ്റ് കണ്ടു. അതാണ് എന്നെ കൂടുതൽ വിഷമിപ്പിച്ചത്. മരണ ദിവസം തന്നെ ഇത്തരം ഒരു പോസ്റ്റ് എഴുതണമായിരുന്നോ? സൗന്ദര്യത്തിന് കിട്ടുന്ന അമിത പ്രാധാന്യം കുറയ്ക്കുക എന്ന സദുദ്ദേശമാണ് അവരുടെ മനസ്സിൽ എന്ന് സമ്മതിച്ചാൽ തന്നെ, അത് ഇന്ന് പറയണമായിരുന്നോ? ഇങ്ങിനെ പറയണമായിരുന്നോ? വേണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നതായി തോന്നി. വേറെയും പലചിന്തകൾ. നമ്മുടെ സമൂഹത്തിൽ സൗന്ദര്യത്തിന് അമിത പ്രാധാന്യം ഉണ്ട് എന്നത് എനിക്കും സമ്മതമാണ്. പക്ഷെ സമൂഹത്തിൽ അതുള്ളത്ര കാലം വ്യക്തികളും ആ പ്രാധാന്യം നൽകുക തന്നെ ചെയ്യും. സ്വാഭാവികം. തെറ്റ് എന്തായാലും അല്ല. സമൂഹം അംഗീകരിക്കണം എന്ന ആഗ്രഹം ആർക്കാണ് ഇല്ലാതെ ഇരിക്കുക. എനിക്കുണ്ട് തീർച്ച. അതുകൊണ്ടാണ് ഞാൻ ആ വിമർശനത്തെ വിമർശിക്കുന്നത്. അത്തരം ഒരു ലേഖനം എഴുതാൻ പാടില...