ശണ്ഠന്റെ വിലാപം
ഒരു സാധാരണ ജീവിതം മാത്രം ആഗ്രഹമുള്ള ഒരു സാധരണക്കാരനാണ് ഞാൻ. വലിയ അംബീഷൻ ഒന്നും ഇല്ല്യ എന്നു തന്നെ പറയാം. അതിനാൽ തന്നെ PhD കഴിഞ്ഞാൽ ഉടനെ എന്റെ കല്യാണം ഉണ്ടാവും എന്നു തന്നെയാണ് ഞാനും എന്റെ സുഹൃത്തുകളും ബന്ധുക്കളും കരുതിയിരുന്നത്. ഒരു 25-26 വയസ്സായപ്പോൾ (ഇപ്പോൾ എനിക്ക് 30 വയസ്സാണ്) ആലോചനകൾ വരാനും തുടങ്ങി. കാര്യത്തിനോടടുത്തപ്പോൾ എന്റെ മട്ടും ഭാവവും മാറി. എനിക്ക് എന്തെന്നില്ല്യാത്ത പേടി. ഞാൻ തള്ളി നീക്കാൻ തുടങ്ങി. PhD കഴിഞ്ഞിട്ടില്ല്യ എന്ന ന്യായം തുണക്കുണ്ടലോ (27 വയസ്സിലാണ് PhD കഴിഞ്ഞത്). പക്ഷെ, നല്ല നല്ല ആലോചനകൾ വന്നു തുടങ്ങി. ആലോചിക്കുന്നതിൽ തെറ്റില്ല്യലോ, കല്യാണം PhD കഴിഞ്ഞിട്ടു തന്നെ മതി എന്ന മറുന്യായം അച്ഛനും അമ്മയും പറഞ്ഞു. എന്റെ പേടി മൂർധന്യാവസ്ഥയിലെത്തി. എനിക്ക് കല്യാണം വേണ്ട എന്ന് തോന്നി തുടങ്ങിയത് അപ്പോഴാണ്. അച്ഛനോടും അമ്മയോടും അത് ഞാൻ അപ്പോൾ തന്നെ പറയുകയും ചെയ്തു. അവർക്ക് അത് സമ്മതമായില്ല്യ എന്ന് പ്രത്യേകിച്ച് പറയണ്ടലൊ. പലകുറി ചർച്ചകൾ നടന്നു. എന്റെ മനസ്സ് മാറിയില്ല്യ. ഞാൻ കൂടുതൽ പേരെ എന്റെ ...