Posts

Showing posts with the label ഞാൻ

ജോലിയും കൂലിയും

കൂലിക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത് എന്ന് ഉറച്ച് വിശ്വസിച്ചിരുന്നു ഞാൻ. അച്ഛൻ സമ്മതിച്ചാൽ, ഒരു ജോലിയും ചെയ്യാതെ കുടുംബസ്വത്തുകൊണ്ട് കഴിയും എന്ന് ഒരുളുപ്പുമില്ലാതെ ഞാൻ പറഞ്ഞിരുന്നു. "അഞ്ച് കോടി രൂപ (ഒരു വലിയ തുക എന്ന് കരുതിയാൽ മതി) തന്നാൽ ജോലി രാജിവെക്കുമോ?" എന്നത് എന്റെ പ്രിയപ്പെട്ട ചോദ്യമായിരുന്നു. എന്നാൽ അതെല്ലാം മാറി. ജോലി ഇന്നെനിക്ക് കൂലിക്കുള്ളൊരുപാധി മാത്രമല്ല. "അതുക്കും മേലെ" പലതുമാണ്. സന്തോഷത്തിനുള്ളൊരുപാധി: പണ്ടൊക്കെ വെറുതെ ഇരുന്നാൽ എനിക്ക് സന്തോഷമായിരുന്നു. ഒന്നും ചെയ്യേണ്ട കാര്യമില്ല. സന്തോഷത്തിന്റെയാ ഉറവിടം ജീവിതപാതയിൽ എനിക്ക് നഷ്ടമായി. ഇന്ന് സന്തോഷം തോന്നാൻ എന്തെങ്കിലും ഒക്കെ ചെയ്യണം. വെറുതെ ഇരുന്നാൽ സന്തോഷമല്ല. സങ്കടമാണോ എന്ന് ചോദിച്ചാൽ, അതുമല്ല. ഒരു മടുപ്പും ക്ഷീണവും. അതിനാൽ വെറുതെ ഇരിക്കാനിഷ്ടമല്ലാതായി. അതിന് ജോലിയെടുക്കണോ, സിനിമായൊക്കെ കണ്ടിരുന്നാൽ പോരെ? ജീവിതോദ്ദേശ്യസ്രോതസ്സ്‌: സന്തോഷം നഷ്ടപെട്ടതുകൊണ്ടാവണം, ജീവിതത്തിന് ഒരു അർത്ഥവും ലക്ഷ്യവും വേണം എന്ന് തോന്നിത്തുടങ്ങി. ജീവിതതത്തിൽ ദുഃഖം വരുമ്പോളാണ് നാം ഉദ്ദേശം തേടുന്നത് എന്ന്...

Love and Hate

Arguments and fights lead to hatred But when love knows no bounds - You are the one you hate.

കല്യാണം എന്തിന് ?

Image
എഴുത്തിൽ മിതത്വം പാലിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. വികാര വിക്ഷോഭങ്ങളെക്കാൾ യുക്തിക്കാണ് പ്രാധാന്യം എന്ന ഉറച്ച വിശ്വാസം. എന്നാൽ ഇതേ വികാരങ്ങൾ അടിഞ്ഞുകൂടി നമ്മെ വീർപ്പുമുട്ടിക്കുന്ന സാഹചര്യങ്ങളും ഉണ്ട്. ആരോടെങ്കിലും ഒക്കെ ഇതൊക്കെ ഒന്നു പറയണം എന്ന് തോന്നും. അങ്ങിനെ ഒരു അവസ്ഥയിൽ ആണ് ഞാനും. എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും വരുന്ന, ഞാൻ തികച്ചും സത്യം എന്ന് വിശ്വസിക്കുന്ന വാക്കുകൾ. എന്നാൽ, വികാരങ്ങൾക്ക് അധീനമായാണ് ഇത് പറയുന്നത്, അതിന്റെതായ ചില പിഴവുകൾ ഉണ്ടാവാം. ശണ്ഠന്റെ വിലാപം എന്ന കുറിപ്പിൽ, കല്യാണം കഴിക്കണോ വേണ്ടേ എന്ന സംശയം, അതേ തുടർന്ന് ഞാൻ നടത്തിയ അന്വേഷണങ്ങൾ, ഞാൻ അസെക്ഷ്വൽ ആണെന്ന തിരിച്ചറിവ് ഇവയെ എല്ലാം കുറിച്ച് ഞാൻ പറഞ്ഞിരുന്നുവല്ലോ. അതുമായി ബന്ധമുള്ള ചില സംഭവങ്ങൾ ആണ് എനിക്ക് ഇപ്പോൾ പറയാൻ ഉള്ളത്. അതിൽ പറഞ്ഞത് പോലെ കല്യാണം എന്ന വിഷയത്തെ കുറിച്ച് ഞാൻ പലരോടും ചർച്ച ചെയ്തിട്ടുണ്ട്. അവയിൽ ഒരു പ്രധാന വിഷയമായിരുന്നു കല്യാണത്തിന്റെ ഉദ്ദേശം. ഒരു നീണ്ട ലിസ്റ്റ് തന്നെ ഞാൻ ശേഖരിച്ചിരുന്നു. എന്നാൽ അതിൽ സെക്സ് ഉണ്ടായിരുന്നില്ല എന്നത് എന്നെ അന്നേ അത്ഭുതപെടുത്തിയിരുന്നു. അത് പ്രകടി...

ശണ്ഠന്റെ വിലാപം

Image
ഒരു സാധാരണ ജീവിതം മാത്രം ആഗ്രഹമുള്ള ഒരു സാധരണക്കാരനാണ്‌ ഞാൻ.  വലിയ അംബീഷൻ ഒന്നും ഇല്ല്യ എന്നു തന്നെ പറയാം.  അതിനാൽ തന്നെ PhD കഴിഞ്ഞാൽ ഉടനെ എന്റെ കല്യാണം ഉണ്ടാവും എന്നു തന്നെയാണ്‌ ഞാനും എന്റെ സുഹൃത്തുകളും ബന്ധുക്കളും കരുതിയിരുന്നത്.  ഒരു 25-26 വയസ്സായപ്പോൾ (ഇപ്പോൾ എനിക്ക് 30 വയസ്സാണ്‌) ആലോചനകൾ വരാനും തുടങ്ങി.  കാര്യത്തിനോടടുത്തപ്പോൾ എന്റെ മട്ടും ഭാവവും മാറി.  എനിക്ക് എന്തെന്നില്ല്യാത്ത പേടി.  ഞാൻ തള്ളി നീക്കാൻ തുടങ്ങി.  PhD കഴിഞ്ഞിട്ടില്ല്യ എന്ന ന്യായം തുണക്കുണ്ടലോ (27 വയസ്സിലാണ്‌ PhD കഴിഞ്ഞത്). പക്ഷെ, നല്ല നല്ല ആലോചനകൾ വന്നു തുടങ്ങി.  ആലോചിക്കുന്നതിൽ തെറ്റില്ല്യലോ, കല്യാണം PhD കഴിഞ്ഞിട്ടു തന്നെ മതി എന്ന മറുന്യായം അച്ഛനും അമ്മയും പറഞ്ഞു. എന്റെ പേടി മൂർധന്യാവസ്ഥയിലെത്തി. എനിക്ക് കല്യാണം വേണ്ട എന്ന് തോന്നി തുടങ്ങിയത് അപ്പോഴാണ്‌.  അച്ഛനോടും അമ്മയോടും അത് ഞാൻ അപ്പോൾ തന്നെ പറയുകയും ചെയ്തു.  അവർക്ക് അത് സമ്മതമായില്ല്യ എന്ന് പ്രത്യേകിച്ച് പറയണ്ടലൊ.  പലകുറി ചർച്ചകൾ നടന്നു.  എന്റെ മനസ്സ് മാറിയില്ല്യ.  ഞാൻ കൂടുതൽ പേരെ എന്റെ ...

ഞാൻ

എപ്പോഴും ഉള്ളത് "ഞാൻ" എന്ന തോന്നൽ മാത്രമാണ് എന്ന് അദ്വൈതികൾ പറയും.  ഉണർന്നിരിക്കുമ്പോൾ ശരീരവും മനസ്സും ഈ തോന്നലും ഉണ്ട്.  സ്വപ്നത്തിൽ ശരീരമില്ല്യ, മനസ്സും ഈ തോന്നല...