ഉത്തര കടലാസ് സമർപ്പിക്കാൻ എത്തിയ വിദ്യാർത്ഥിയുടെ മുഖത്തെ സന്തോഷം കണ്ട് അധ്യാപകൻ ചോദിച്ചു “എന്താ ഭാസ്ക്കരാ പരീക്ഷ എള്ളുപ്പായിരുന്നു തൊന്നുണു” “അതെ, വിചാരിചതിലധികം എള്ളുപ്പായിരുന്നു” “ആട്ടേ, ഇത് കഴിഞ്ഞാൽ എന്ത് ചെയ്യാനാ നിന്റെ പരിപാടി” “എനിക്ക് State University of New York(SUNY), Stony Brookഇൽ admission കിട്ടിയിട്ടുണ്ട്. ഞാൻ പരീക്ഷാഫലം വന്നാൽ ഉടൻ അമേരിക്കയിലേക്ക് പോകും” “മിടുക്കൻ! നിന്നെ പോലെ പഠിത്തത്തിനോട് അഭിനിവേശമുള്ളവർ തുടർന്ന് പഠിക്കുക തന്നെ വേണം. നന്നായി വരും.” അമേരിക്കയിലേക്ക് പോകാൻ തീരുമാനിച്ചുറപ്പിച്ചിരിന്നെങ്കിലും, ഉള്ളിൽ നല്ല ഭയം ഉണ്ടായിരുന്നു. ആദ്യമായിട്ടായിരുന്നു നാട് വിട്ട് പോകുന്നത്. നാട്ടിൽ പോലും പഴഞ്ചൻ എന്ന് വിളിക്കപ്പെടണ താൻ അമേരിക്കയിൽ പൊയാൽ കേമാവും, എന്ന് പറഞ്ഞ് കൂട്ടുക്കാരുടെ കളിയാക്കല് വേറേം. എന്നാലും ഇത്രയും നല്ലൊരവസരം പാഴാക്കവയ്യ എന്ന് വിചാരിച്ച് അയാൾ അമേരിക്കയില്ലെക്ക് പോവുകതന്നെ ചെയ്തു. വിമാനയാത്രയടക്കം അനവധി പുതിയ അനുഭവങ്ങളുണ്ടായി. എല്ലാ കാര്യങ്ങളും സ്വയം ചെയ്യണം. പഠിക്കാൻ ഉള്ള പണം സമ്പാദിക്കണം, പാചകം, tax അടയ്ക്
എഴുത്തിൽ മിതത്വം പാലിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. വികാര വിക്ഷോഭങ്ങളെക്കാൾ യുക്തിക്കാണ് പ്രാധാന്യം എന്ന ഉറച്ച വിശ്വാസം. എന്നാൽ ഇതേ വികാരങ്ങൾ അടിഞ്ഞുകൂടി നമ്മെ വീർപ്പുമുട്ടിക്കുന്ന സാഹചര്യങ്ങളും ഉണ്ട്. ആരോടെങ്കിലും ഒക്കെ ഇതൊക്കെ ഒന്നു പറയണം എന്ന് തോന്നും. അങ്ങിനെ ഒരു അവസ്ഥയിൽ ആണ് ഞാനും. എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും വരുന്ന, ഞാൻ തികച്ചും സത്യം എന്ന് വിശ്വസിക്കുന്ന വാക്കുകൾ. എന്നാൽ, വികാരങ്ങൾക്ക് അധീനമായാണ് ഇത് പറയുന്നത്, അതിന്റെതായ ചില പിഴവുകൾ ഉണ്ടാവാം. ശണ്ഠന്റെ വിലാപം എന്ന കുറിപ്പിൽ, കല്യാണം കഴിക്കണോ വേണ്ടേ എന്ന സംശയം, അതേ തുടർന്ന് ഞാൻ നടത്തിയ അന്വേഷണങ്ങൾ, ഞാൻ അസെക്ഷ്വൽ ആണെന്ന തിരിച്ചറിവ് ഇവയെ എല്ലാം കുറിച്ച് ഞാൻ പറഞ്ഞിരുന്നുവല്ലോ. അതുമായി ബന്ധമുള്ള ചില സംഭവങ്ങൾ ആണ് എനിക്ക് ഇപ്പോൾ പറയാൻ ഉള്ളത്. അതിൽ പറഞ്ഞത് പോലെ കല്യാണം എന്ന വിഷയത്തെ കുറിച്ച് ഞാൻ പലരോടും ചർച്ച ചെയ്തിട്ടുണ്ട്. അവയിൽ ഒരു പ്രധാന വിഷയമായിരുന്നു കല്യാണത്തിന്റെ ഉദ്ദേശം. ഒരു നീണ്ട ലിസ്റ്റ് തന്നെ ഞാൻ ശേഖരിച്ചിരുന്നു. എന്നാൽ അതിൽ സെക്സ് ഉണ്ടായിരുന്നില്ല എന്നത് എന്നെ അന്നേ അത്ഭുതപെടുത്തിയിരുന്നു. അത് പ്രകടി
കൂലിക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത് എന്ന് ഉറച്ച് വിശ്വസിച്ചിരുന്നു ഞാൻ. അച്ഛൻ സമ്മതിച്ചാൽ, ഒരു ജോലിയും ചെയ്യാതെ കുടുംബസ്വത്തുകൊണ്ട് കഴിയും എന്ന് ഒരുളുപ്പുമില്ലാതെ ഞാൻ പറഞ്ഞിരുന്നു. "അഞ്ച് കോടി രൂപ (ഒരു വലിയ തുക എന്ന് കരുതിയാൽ മതി) തന്നാൽ ജോലി രാജിവെക്കുമോ?" എന്നത് എന്റെ പ്രിയപ്പെട്ട ചോദ്യമായിരുന്നു. എന്നാൽ അതെല്ലാം മാറി. ജോലി ഇന്നെനിക്ക് കൂലിക്കുള്ളൊരുപാധി മാത്രമല്ല. "അതുക്കും മേലെ" പലതുമാണ്. സന്തോഷത്തിനുള്ളൊരുപാധി: പണ്ടൊക്കെ വെറുതെ ഇരുന്നാൽ എനിക്ക് സന്തോഷമായിരുന്നു. ഒന്നും ചെയ്യേണ്ട കാര്യമില്ല. സന്തോഷത്തിന്റെയാ ഉറവിടം ജീവിതപാതയിൽ എനിക്ക് നഷ്ടമായി. ഇന്ന് സന്തോഷം തോന്നാൻ എന്തെങ്കിലും ഒക്കെ ചെയ്യണം. വെറുതെ ഇരുന്നാൽ സന്തോഷമല്ല. സങ്കടമാണോ എന്ന് ചോദിച്ചാൽ, അതുമല്ല. ഒരു മടുപ്പും ക്ഷീണവും. അതിനാൽ വെറുതെ ഇരിക്കാനിഷ്ടമല്ലാതായി. അതിന് ജോലിയെടുക്കണോ, സിനിമായൊക്കെ കണ്ടിരുന്നാൽ പോരെ? ജീവിതോദ്ദേശ്യസ്രോതസ്സ്: സന്തോഷം നഷ്ടപെട്ടതുകൊണ്ടാവണം, ജീവിതത്തിന് ഒരു അർത്ഥവും ലക്ഷ്യവും വേണം എന്ന് തോന്നിത്തുടങ്ങി. ജീവിതതത്തിൽ ദുഃഖം വരുമ്പോളാണ് നാം ഉദ്ദേശം തേടുന്നത് എന്ന്
Comments
Post a Comment