Posts

Showing posts from October, 2019

ജോലിയും കൂലിയും

കൂലിക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത് എന്ന് ഉറച്ച് വിശ്വസിച്ചിരുന്നു ഞാൻ. അച്ഛൻ സമ്മതിച്ചാൽ, ഒരു ജോലിയും ചെയ്യാതെ കുടുംബസ്വത്തുകൊണ്ട് കഴിയും എന്ന് ഒരുളുപ്പുമില്ലാതെ ഞാൻ പറഞ്ഞിരുന്നു. "അഞ്ച് കോടി രൂപ (ഒരു വലിയ തുക എന്ന് കരുതിയാൽ മതി) തന്നാൽ ജോലി രാജിവെക്കുമോ?" എന്നത് എന്റെ പ്രിയപ്പെട്ട ചോദ്യമായിരുന്നു. എന്നാൽ അതെല്ലാം മാറി. ജോലി ഇന്നെനിക്ക് കൂലിക്കുള്ളൊരുപാധി മാത്രമല്ല. "അതുക്കും മേലെ" പലതുമാണ്. സന്തോഷത്തിനുള്ളൊരുപാധി: പണ്ടൊക്കെ വെറുതെ ഇരുന്നാൽ എനിക്ക് സന്തോഷമായിരുന്നു. ഒന്നും ചെയ്യേണ്ട കാര്യമില്ല. സന്തോഷത്തിന്റെയാ ഉറവിടം ജീവിതപാതയിൽ എനിക്ക് നഷ്ടമായി. ഇന്ന് സന്തോഷം തോന്നാൻ എന്തെങ്കിലും ഒക്കെ ചെയ്യണം. വെറുതെ ഇരുന്നാൽ സന്തോഷമല്ല. സങ്കടമാണോ എന്ന് ചോദിച്ചാൽ, അതുമല്ല. ഒരു മടുപ്പും ക്ഷീണവും. അതിനാൽ വെറുതെ ഇരിക്കാനിഷ്ടമല്ലാതായി. അതിന് ജോലിയെടുക്കണോ, സിനിമായൊക്കെ കണ്ടിരുന്നാൽ പോരെ? ജീവിതോദ്ദേശ്യസ്രോതസ്സ്‌: സന്തോഷം നഷ്ടപെട്ടതുകൊണ്ടാവണം, ജീവിതത്തിന് ഒരു അർത്ഥവും ലക്ഷ്യവും വേണം എന്ന് തോന്നിത്തുടങ്ങി. ജീവിതതത്തിൽ ദുഃഖം വരുമ്പോളാണ് നാം ഉദ്ദേശം തേടുന്നത് എന്ന്