Posts

Showing posts from March, 2017

ശണ്ഠന്റെ വിലാപം

Image
ഒരു സാധാരണ ജീവിതം മാത്രം ആഗ്രഹമുള്ള ഒരു സാധരണക്കാരനാണ്‌ ഞാൻ.  വലിയ അംബീഷൻ ഒന്നും ഇല്ല്യ എന്നു തന്നെ പറയാം.  അതിനാൽ തന്നെ PhD കഴിഞ്ഞാൽ ഉടനെ എന്റെ കല്യാണം ഉണ്ടാവും എന്നു തന്നെയാണ്‌ ഞാനും എന്റെ സുഹൃത്തുകളും ബന്ധുക്കളും കരുതിയിരുന്നത്.  ഒരു 25-26 വയസ്സായപ്പോൾ (ഇപ്പോൾ എനിക്ക് 30 വയസ്സാണ്‌) ആലോചനകൾ വരാനും തുടങ്ങി.  കാര്യത്തിനോടടുത്തപ്പോൾ എന്റെ മട്ടും ഭാവവും മാറി.  എനിക്ക് എന്തെന്നില്ല്യാത്ത പേടി.  ഞാൻ തള്ളി നീക്കാൻ തുടങ്ങി.  PhD കഴിഞ്ഞിട്ടില്ല്യ എന്ന ന്യായം തുണക്കുണ്ടലോ (27 വയസ്സിലാണ്‌ PhD കഴിഞ്ഞത്). പക്ഷെ, നല്ല നല്ല ആലോചനകൾ വന്നു തുടങ്ങി.  ആലോചിക്കുന്നതിൽ തെറ്റില്ല്യലോ, കല്യാണം PhD കഴിഞ്ഞിട്ടു തന്നെ മതി എന്ന മറുന്യായം അച്ഛനും അമ്മയും പറഞ്ഞു. എന്റെ പേടി മൂർധന്യാവസ്ഥയിലെത്തി. എനിക്ക് കല്യാണം വേണ്ട എന്ന് തോന്നി തുടങ്ങിയത് അപ്പോഴാണ്‌.  അച്ഛനോടും അമ്മയോടും അത് ഞാൻ അപ്പോൾ തന്നെ പറയുകയും ചെയ്തു.  അവർക്ക് അത് സമ്മതമായില്ല്യ എന്ന് പ്രത്യേകിച്ച് പറയണ്ടലൊ.  പലകുറി ചർച്ചകൾ നടന്നു.  എന്റെ മനസ്സ് മാറിയില്ല്യ.  ഞാൻ കൂടുതൽ പേരെ എന്റെ ...

പാനേം കളി

പഴയ കാല കഥകൾ പലതും പറഞ്ഞു തന്നിട്ടുണ്ട് മുത്തശ്ശ്യമ്മ.  ഒരിക്കൽ മുത്തശ്ശ്യമ്മ “പാനേം കളി” എന്താണെന്ന് എനിയ്ക്ക്‌ പറഞ്ഞു തന്നു. മൂന്നാല്‌ കഥാപാത്രങ്ങളാണത്രെ ഉള്ളത്‌. ഒരു പ്രധാന ഭാഗം മാത്രമാണ്‌ മുത്തശ്ശ്യമ്മ പറഞ്ഞത്. ഒരു നമ്പൂതിരി വാളും പരിചയും എവിടെയോ വെച്ച്‌ മറക്കും. പിന്നെ എല്ലാവരോടും കണ്ടുവോ കണ്ടുവോ എന്നു ചൊദിക്കും. പേരറിയില്ല്യ നമ്പൂതിരിക്ക്‌. അപ്പോൾ വർണ്ണിക്കാൻ പറയും എല്ലാവരും. ഒന്ന്‌ വട്ടത്തിലും മറ്റത്‌ നീളത്തിലും ആണെന്നാണ്‌ ഉത്തരം. അപ്പോൾ അവർ ഓരോന്ന്‌ ഊഹിച്ച്‌ ചോദിക്കും. പപ്പടവും പഴവും ആണൊ എന്നൊക്കെ.  എത്രയായാലും ശരി ഉത്തരം കിട്ടില്ല്യ.  ഇതാണ്‌ കളി. ഫ്രോയിഡിയൻ ചിന്തകൾ അറിയുന്നതുകൊണ്ടാണൊ എന്നറിയില്ല്യ, ഞാൻ ഇതിന്‌ വേറെ അർത്ഥങ്ങൾ കാണുന്നു.  അത് ശരിക്കുമുള്ളതാണോ അതോ എന്റെ ഭ്രമം ആണോ?  അറിയില്ല്യ.  എങ്ങിനെ അറിയാൻ.  എന്നാലും, നിങ്ങൾക്ക് എന്ത് തോന്നുന്നു?