ഫെമിനിസം
ഞാൻ ഒരു ഫെമിനിസ്റ്റാണ്. സ്ത്രീ പുരുഷ സമത്വം എന്ന ഫെമിനിസ്റ്റ് ആശയത്തിനോട് എനിക്ക് യോജിപ്പാണ്. എന്നാൽ ചില ഫെമിനിസ്റ്റുകൾ പറയുന്നത് മനസിലാക്കാൻ അല്ലെങ്കിൽ സമ്മതിക്കാൻ ബുദ്ധിമുട്ടു തോന്നാറുണ്ട്. അവയെ മനസിലാക്കാൻ ഉള്ള ശ്രമങ്ങളും ചില്ലറ അഭിപ്രായ വ്യത്യാസങ്ങളും ഒക്കെ ആണ് ഈ ലേഖനത്തിന്റെ പ്രമേയം. എന്റെ ചില അനുഭവങ്ങൾ ആയി താരതമ്യപ്പെടുത്തിയാണ് ഞാൻ ഇവ മനസിലാക്കാൻ ശ്രമിക്കുന്നത്. അപാകതകൾ ചൂണ്ടി കാണിക്കുന്നതിൽ സന്തോഷം മാത്രമേ ഉള്ളു. ഈ അടുത്ത് ഹോളി കഴിഞ്ഞതെ ഉള്ളു. എനിക്ക് ഹോളി വലിയ വെറുപ്പാണ്. ഞാൻ എത്ര എതിർപ്പ് രേഖപ്പെടുത്തിയിട്ടും എന്റെ മേത്ത് നിറം വാരി തേച്ചിട്ടുണ്ട്. ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞത് കൊണ്ട് വലിയ ഗുണമൊന്നും ഉണ്ടായതും ഇല്ല. അതുകൊണ്ട് തന്നെ പരമാവധി ഒളിച്ചിരിക്കുകയാണ് പതിവ്. ഇക്കുറിയുമങ്ങിനെ തന്നെ ആയിരുന്നു. എന്നാൽ എന്റെ പ്രതിഷേധം ഞാൻ ചെറിയ തോതിൽ അറിയിച്ചു. ഒരു ഫേസ്ബുക് പോസ്റ്റിലൂടെ. #nomeansno #holi എന്നൊരു പോസ്റ്റ്. #nomeansno വളരെ പ്രസിദ്ധമായ ഒരു ഹാഷ്ട്ടാഗാണ്. പെണ്ണുങ്ങളുടെ പുറകെ നടന്ന് ശല്യപ്പെടുത്തുന്നവരോട് പറയുന്നതായാണ് ഇത് പ്രസിദ്ധമായത്. അവരുടെ വിസമ്മതം വെറും നാണ...