മലയാളവും ഇംഗ്ലീഷും
മലയാള ഭാഷയിൽ ഇംഗ്ലീഷ് പദങ്ങളുടെ അതിപ്രസരം കണ്ട് നമ്മളിൽ പലരും ദു:ഖിയ്ക്കാറുണ്ട്. അതേ സമയം സ്വിച്ച് (switch) എന്നതിന് “സിംഹവാലൻ മേനോൻ” എന്ന ചലച്ചിത്രത്തിലെ പോലെ “വൈദ്യുതി ആഗമന ഗമന നിയന്ത്രണയന്ത്രം” എന്ന് പറയണോ എന്ന ചോദ്യവും പ്രസക്തമാണ്. വേണ്ടാ എന്ന് തന്നെയാണ് എന്റെ അഭിപ്രായം. അതെന്തുകൊണ്ട്, ഇംഗ്ലീഷ് പദപ്രയോഗങ്ങൾ കൊണ്ടുള്ള പ്രശ്നങ്ങൾ എന്ത്, എന്നിവയെ കുറിച്ചെന്റെ ചില ചിന്തകളാണീ ലേഖനം.
ചില ആശയങ്ങൾ അല്ലെങ്കിൽ ചില വസ്തുക്കൾ നമ്മുടെ നാട്ടിൽ മുൻപുണ്ടായിരുന്നില്ല . അവ വിവരിയ്ക്കാൻ ഒന്നിങ്കിൽ നമുക്ക് ഒരു പുതിയ വാക്ക് സൃഷ്ടിയ്ക്കാം അതല്ലെങ്കിൽ അതേത് നാട്ടിൽ നിന്നാണൊ അവിടുത്തെ ഭാഷയിലെ വാക്ക് ഉപയോഗിയ്ക്കാം. പുതിയ വാക്ക് സൃഷ്ടിയ്ക്കുമ്പോൾ, നമ്മൾ അതിനെ വിവരിയ്ക്കാൻ ശ്രമിയ്ക്കുന്നതുകൊണ്ട് പലപ്പോഴും അതു വളരെ വലുതും ഉപയോഗിക്കാൻ ബുദ്ധിമുട്ടുളതും ആകുന്നു. “ചലച്ചിത്രം” എന്ന പോലെ വളരെ സുന്ദരമായ വാക്കാണെങ്കിൽ നല്ലത്, പക്ഷേ അത്തരം വാക്കുകൾ അപൂർവം. ഉപയോഗിക്കാൻ ഉള്ള എളുപ്പം പ്രധാനമാണെന്നാണെന്റെ അഭിപ്രായം. അതുകൊണ്ടാണ് ഞാൻ മുൻപ് “വൈദ്യുതി ആഗമന ഗമന നിയന്ത്രണ യന്ത്രം” എന്ന പ്രയോഗം അനാവശ്യമാണെന്ന് പറഞ്ഞത്. ഇത്തരം സന്ദർഭങ്ങളിൽ പുതിയ വാക്കുകൾ സ്വീകരിച്ച് മുന്നോട്ടു നീങ്ങുമ്പോളാണ് ഭാഷ വളരുന്നത്. ധർമം, മോക്ഷം തുടങ്ങിയ പല സംസ്കൃത വാക്കുകളും ഇംഗ്ലീഷ് നിഘണ്ടുവിന്റെ ഭാഗമായി എന്ന് എല്ലാവർക്കും അറിയാമല്ലൊ. അതുപോലെ ജനൽ, പിഞ്ഞാണം, കക്കൂസ്, തൂവാല തുടങ്ങിയ അനേകം വാക്കുകൾ യൂറോപ്പിൽ നിന്നും വന്ന് നമ്മുടെ ഭാഷയുടെ അംഗമായവയാണ്. പിന്നെ ഈയിടെ വന്നവരോട് നമ്മുക്കെന്തിന് വിരോധം.
എനിയ്ക്ക് പ്രധാനമായി രണ്ട് വിരോധമാണുള്ളത്. ഒന്ന്, അനാവശ്യമായും പലരും ഇംഗ്ലീഷ് ഉപയോഗിയ്ക്കുന്നു. പൂമുഖം ഡ്രോയിംഗ് റൂം (drawing room) ആകുന്നു, അടുക്കള കിച്ചൺ (kitchen) ആകുന്നു, കിണ്ണം പ്ലേറ്റാകുന്നു(plate) , അങ്ങനെ അങ്ങനെ. പൂമുഖം എന്ന് പറയാൻ ഡ്രോയിംഗ് റൂം എന്ന് പറയുന്നതിനെക്കാളും എളുപ്പം ആണെന്ന് ശ്രദ്ധിയ്ക്കുക. പിന്നെ ആ വാക്കിൽ തന്നെ ഒരു കവിതയുണ്ട്. എന്നിട്ടും നമ്മൾ അത് ഉപേക്ഷിയ്ക്കുന്നതെന്തിന്?
രണ്ട്, വാക്കും വ്യാകരണവും തമ്മിൽ അഭേദ്യമായ ബന്ധം ഉണ്ട്. ഒരു പുതിയ വാക്ക് സ്വീകരിയ്ക്കുമ്പോൾ അത് പ്രയോഗിയ്ക്കണ്ടതെങ്ങിനെ എന്നറിയാതെ പോകുന്നു. ഉദാഹരണത്തിന്, ഡൊക്ടർക്ക് എന്നാണൊ അതൊ ഡൊക്ടറിന് എന്നാണൊ. അറിയില്ല. ഇത് വലിയ വിഷയമാണൊ, രണ്ടും ശരിയാണെന്ന് കരുതിയാൽ പോരെ എന്ന് ചിലർക്ക് തോന്നാം. ശരിയാണ്. അങ്ങിനെ കരുതാം. എന്നാൽ, ഒരു തമിഴൻ അപ്പുവിന് എന്ന് പറയുന്നതിന് പകരം അപ്പൂക്ക് എന്ന് പറയുമ്പോൾ നമ്മുക്ക് അരോചകമായി തോന്നാറുണ്ട് എന്ന് ഓർക്കണം.
അത് പോട്ടെ എന്ന് വെയ്ക്കാം. അതിലും അരോചകമായി എനിയ്ക്ക് തോന്നുന്ന പ്രയോഗങ്ങളാണ് thinkചെയ്യുക, workചെയ്യുക, callചെയ്യുക, chatചെയ്യുക എന്നെല്ലാം. ഇവിടെ ഞാൻ ഈ വാക്കുകൾ ഇംഗ്ലീഷ് ലിപിയിൽ എഴുതാൻ ഒരു കാരണമുണ്ട്. പലരും, അത് ഇംഗ്ലീഷ് വാക്കാണെന്ന് മനസിലുള്ളതിനാൽ, ഇംഗ്ലീഷുകാർ ഉച്ചരിയ്ക്കുന്ന പോലെ ഉച്ചരിയ്ക്കാൻ ശ്രമിയ്ക്കും. അപ്പോൾ അത് കൂടുതൽ മുഴച്ച് നിൽക്കും. ഇത്തരം പ്രയോഗങ്ങൾ, ബോർഡിൽ ചോക്ക് വച്ചെഴുതുമ്പോൾ ചിലപ്പോൾ വരുന്ന ഒരു കീ ശബ്ദമില്ല്യെ, അത്രയും ദുസ്സഹമായി എനിയ്ക്ക് പലപ്പോഴും തോന്നാറുണ്ട്. ഏച്ചുകെട്ടിയ പോലെ. മലയാളവുമായി ഇഴുകി ചേരാത്തത് പോലെ. ഇതാവണം പുതിയ അംഗങ്ങളോട് നമ്മുക്ക് കൂടുതൽ എതിർപ്പ് തോന്നാൻ കാരണം. വർക്കീതു, തിങ്കീതു, ചാറ്റീതു, കാളീതു എന്നൊക്കെയായാൽ ഭേദമാണ്.
ഞാൻ വേറൊരു കാര്യം ശ്രദ്ധിച്ചു. നമ്മൾ ക്രിയകൾ ക്രിയകളായി ഇടുക്കാറില്ല. മറിച്ച് ക്രിയാനാമങ്ങളായി ഇടുത്ത് അതിൽ ചെയ്യുക എന്ന് ചേർക്കുകയാണ് പതിവ്. work, chat, call ഇവയെല്ലാം ഇംഗ്ലീഷിൽ ക്രിയയും ക്രിയാനാമവും ആണ്. think ക്രിയയാണ്. പക്ഷേ മലയാളത്തിൽ ഇവയെല്ലാം ക്രിയാനാമങ്ങൾ മാത്രം. തമാശയായി ചാറ്റാൻ(ചാറ്റ് ചെയ്യാൻ) എന്നൊക്കെ പറയുന്നത് കേൾക്കാം എന്നു മാത്രം. ഈ പ്രവണത എല്ലാ ഭാരതീയ ഭാഷകളിലും ഉണ്ടെന്ന് തൊന്നുന്നു. കന്നടയിലും, തെലുഗുവിലും, ഹിന്ദിയിലും ഒക്കെ ഇത് കണ്ടിട്ടുണ്ട്. ചെറിയ വ്യത്യാസങ്ങൾ ഉണ്ടെന്ന് മാത്രം. ഉദാഹരണത്തിന്, ഹിന്ദിയിൽ ചാറ്റിങ്ങ് കർനാ(ചെയ്യുക എന്നതിന്റെ ഹിന്ദി) എന്നാണ്, ചാറ്റ് കർനാ എന്നല്ല. അത് പോലെ ബാറ്ററിയിൽ ചാർജ് കഴിഞ്ഞു എന്ന് പറയുന്നതിന് പകരം ചാർജിങ്ങ് കഴിഞ്ഞു എന്നാണ് തെലുഗുവിൽ പറഞ്ഞു കേട്ടിട്ടുള്ളത്. അത് കേട്ടാൽ എനിയ്ക്ക് ചിരി വരും.
ഇത് പോലെ ചിരിപ്പിയ്ക്കുന്ന ചില പ്രയോഗങ്ങൾ മലയാളത്തിലും ഉണ്ട്. effort ഇടുക എന്നൊരു പ്രയോഗം ഉണ്ട്. ഇംഗ്ലീഷിൽ put effort എന്നാണലൊ, അതുകൊണ്ടാവണം ഈ പ്രയോഗം എന്നെനിയ്ക്കെപ്പോഴും തോന്നും. എന്നാൽ മുഴച്ച് നില്ക്കാത്ത ചില പ്രയോഗങ്ങളും ഉണ്ട്. ‘ബോറടിച്ചു’ ഒരു നല്ല ഉദാഹരണമാണ്. അത് മലയാളമല്ലെന്ന് തോന്നില്ല. ഈ വിദ്യയിൽ ജാപ്പാൻകാര് മിടുക്കരാണ്. അവരൊരു ഇംഗ്ലീഷ് വാക്ക് ജാപ്പനീസിൽ ഇടുത്തു കഴിഞ്ഞാൽ, പിന്നെ അത് കേട്ടാൽ ഇംഗ്ലീഷുകാർക്ക് പോലും മനസിലാവില്ല . ടെലിവിഷന് തെരെബി എന്നും, പർസണൽ കമ്പ്യൂട്ടറിന് പസകോം എന്നും ഒക്കെയാണ് പറയുക. നല്ല രസമാണ്.
ഞാൻ പറഞ്ഞു വന്നതെന്തെന്നാൽ, ഈ പുതിയ വാക്കുകൾ മലയാളത്തിൽ ഇഴുകി ചേർന്നിട്ടില്ല എന്നതാണ് പ്രശ്നം. എത്ര മധുരമുള്ള മാമ്പഴമാണെങ്കിലും അത് മണ്ണിൽ വീണ് ചീഞ്ഞ് മണ്ണിൽ ചേരാൻ പോകുമ്പോൾ ഒരു നാറ്റം തന്നെയാണ്. എന്നാൽ പിന്നീട് അത് വളമാകുന്നു, മണ്ണിന്റെ പുഷ്ടി വർധിപ്പിയ്ക്കുന്നു. ഈ പുതിയ വാക്കുകളും കാലക്രമേണ മലയാളമണ്ണിൽ ഇഴുകി ചേരും എന്ന് പ്രതീക്ഷിയ്ക്കാം. അത്രയും കാലം നമുക്ക് ഈ നാറ്റം സഹിയ്ക്കാം, അല്ലെ?

Comments
Post a Comment