അഹങ്കാരം
തെണ്ടേണ്ടി വന്നതിൽ ദുഃഖമുണ്ടായേറ്റം
എൻ അഹങ്കാരം നന്നേ വൃണപ്പെട്ടുപോയ്
തുട്ടുകൾ കിട്ടി തുടങ്ങിയ നേരത്ത്
കിട്ടണം കിട്ടണം എന്ന ആഗ്രഹമായ്
തെണ്ടികളിലഹം ഒന്നാമനാകിടും
എന്നൊരഹങ്കാരം ഉള്ളിൽ മുളച്ചുപോയ്
എത്രയും ചിത്രം വിചിത്രം അഹങ്കാരം
രക്ഷപെടാനുള്ള കഷ്ടമോ അപാരം
എൻ അഹങ്കാരം നന്നേ വൃണപ്പെട്ടുപോയ്
തുട്ടുകൾ കിട്ടി തുടങ്ങിയ നേരത്ത്
കിട്ടണം കിട്ടണം എന്ന ആഗ്രഹമായ്
തെണ്ടികളിലഹം ഒന്നാമനാകിടും
എന്നൊരഹങ്കാരം ഉള്ളിൽ മുളച്ചുപോയ്
എത്രയും ചിത്രം വിചിത്രം അഹങ്കാരം
രക്ഷപെടാനുള്ള കഷ്ടമോ അപാരം
Comments
Post a Comment