Posts

Showing posts with the label കവിത

Love and Hate

Arguments and fights lead to hatred But when love knows no bounds - You are the one you hate.

കൊതു

ഒരു നുള്ളു വേദന താങ്ങുമെൻ ദേഹം ഒരു തുള്ളി ചോരയാൽ തീരുമാ ദാഹം അരക്ഷണം കൊണ്ടങ്ങ് തീരേണ്ട ദുഃഖം അസഹിഷ്ണുത മൂലം നീണ്ടഹോരാത്രം.

പ്ലം

Image
ആരും കൊതിക്കും നിന്മേനി നിറം കണ്ടു ഞാനും കൊതിച്ചുപോയ്‌ നിന്നെയാദ്യം ആദ്യത്തെ ചുംബന സ്പർശം ചമർക്കയാൽ തെല്ലു മടുത്തു പോയന്തരംഗം നിന്നകതാരിലായെന്നും നിറയുമാ മാധുര്യപൂരം നുകർന്ന നേരം വീണ്ടുമൊരിത്തിരി സ്നേഹമെൻ മാനസേ തൂകിത്തുളുമ്പി നിറഞ്ഞു നിൽക്കേ! നീ തന്നെ സുന്ദരീ എൻ പ്രാണനായിക വേണ്ടെനിയ്ക്കൊട്ടും പുളിക്കുന്ന മാമ്പഴം (പ്ലമ്മിന്റെ തൊലിക്ക് കയപ്പോ ചവർപ്പൊ ഒക്കെ ആണ്. എന്നാൽ ഉള്ളിൽ നല്ല മധുരവും. അണ്ടിയോടടുക്കുമ്പോൾ ആണലോ മാമ്പഴത്തിന് പുളി. അത് രണ്ടും ചേർത്ത് ഒരു കവിത.)

വിട

നിൻ സുഖം എൻ സുഖം നിൻ ദുഃഖവും തഥാ എന്നതിനില്ലൊരു സംശയം ഓമലേ. പിന്നെ ഇന്നെന്തഹോ എൻ മനം തോഷിച്ചു എന്നെ വിട ചൊല്ലും നിൻ കണ്ണുനീരിനാൽ.

അഹങ്കാരം

തെണ്ടേണ്ടി വന്നതിൽ ദുഃഖമുണ്ടായേറ്റം എൻ അഹങ്കാരം നന്നേ വൃണപ്പെട്ടുപോയ് തുട്ടുകൾ കിട്ടി തുടങ്ങിയ നേരത്ത് കിട്ടണം കിട്ടണം എന്ന ആഗ്രഹമായ് തെണ്ടികളിലഹം ഒന്നാമനാകിടും എന്നൊരഹങ്കാരം ഉള്ളിൽ മുളച്ചുപോയ് എത്രയും ചിത്രം വിചിത്രം അഹങ്കാരം രക്ഷപെടാനുള്ള കഷ്ടമോ അപാരം

ദാരിദ്ര്യം 2

കീറിയ തുണി ധരിക്കുന്നവനെന്ന് കീറിയ തുണി കളിയാക്കി ഇന്നെന്നെ പറയുക മിത്രരേ ഞങ്ങളിരുവരിൽ ആരാണ് കൂടുതൽ ദാരിദ്ര്യമുള്ളവൻ.

ദാരിദ്ര്യം

ഉടുതുണിക്ക് മറുതുണിയില്ല ഉള്ളതിനൊരു ഗുണമേന്മയില്ല ഉരുകണം ഇനി എത്ര നാളുകൾ ഉടയാട പുതിയത് അണിയാൻ ഉലകത്തിൽ മരുവും ഉയിരിന് ഗതികേടിൻ ചെറു പെരുനാളല്ലോ

കുളിരരിച്ചു കേറുന്നു (ചലി ചലിഗാ..)

ഇതൊരു പുതിയ പരീക്ഷണമാണ്‌.  എനിയ്ക്ക് തെലുഗു സിനിമകൾ വലിയ ഇഷ്ടമാണ്‌. ഏന്നാൽ അവ മൊഴി മാറി മലയാളത്തിൽ വരുമ്പോൾ ആ സൌന്ദര്യം നഷ്ടപ്പെടുന്നതായി എനിയ്ക്ക് തൊന്നാരുണ്ട്.  മൊഴിമാറ്റുമ്പോൾ അതിന്റെ അർഥവും ഭാവവും അതുപോലെ പകർത്തേണ്ടതല്ലെ? എനിയ്ക്ക് ഏറെ ഇഷ്ടമുള്ള ഒരു തെലുഗു സിനിമയാണ്‌ Mr. Perfect.  അതിൽ “ചലി ചലിഗാ” എന്ന പാട്ടും എനിയ്ക്ക് പ്രിയപെട്ടതാണ്‌.  അതിന്റെ മലയാളമായ “വെള്ളിക്കൊലുസിൻ ചിരി തൂകി” എന്ന പാട്ട് കേൾക്കാൻ ഇടയായി.  തെലുഗുവിലെ വരികളായി യാതൊരു ബന്ധവുമില്ല.  അതിന്റെ ഭാവം തന്നെ വേറെയാണ്‌.  അത് കേട്ടപ്പോൾ എനിയ്ക്കൊരു ദുഃഖം തൊന്നി. തെലുഗുവിലെ അർത്ഥം നഷ്ടപ്പെടാതെ, അതേ ഈണത്തിൽ പാടാൻ തക്കവണ്ണം, മലയാളത്തിലേയ്ക്ക് ഞാൻ മൊഴിമാറ്റിയതാണിത്.  വായിച്ച് അഭിപ്രായം പറയണേ! കുളിരരിച്ചു കേറുന്നു കരളിനകം നുള്ളുന്നു നിൻ നേർക്ക് നടന്നെൻ മനസ്സ്. മതിമറന്ന് ആടുന്നു വെറുതെയങ്ങു ചാടുന്നു ആസ്വസ്ഥത നിറയുന്ന വയസ്സ് ചെറു ചെറു ചെറു ചെറു ആശകൾ എന്തെന്തൊ നുള്ളി നുള്ളി നുള്ളി നുള്ളി പൊകുന്നല്ലൊ കൊച്ചു കൊച്ചു കൊച്ചു കൊച്ചു ചിന്തകൾ വേറെന്തൊ കുത്തി കുത്തി കൊല്ലുന്നു എന്നെ ന...

കൊച്ചുനക്ഷത്രം

കൊച്ചുനക്ഷത്രമേ അമ്മ നിന്നെ മച്ചിലിരുത്തിയിട്ടെത്രനാളായ് എങ്കിലും എന്തെ കുറച്ചുപോലും നിന്റെ വികൃതി കുറയുന്നില്ല ഉച്ചയ്ക്ക് ഞങ്ങൾ കളിയ്ക്കും നേരം ഒരൊച്ച കേട്ടു തരിച്ചു പോയി നിന്നെ നിനച്ചു ഞാൻ മച്ചിൽ നിന്നും വ്വെള്ളം വീഴുന്നതു കണ്ട നേരം തട്ടിമറിച്ചു നീ വീണ്ടും, അല്ലെ കുട്ടി കുറുമ്പാ എൻ കൂട്ടുകാരാ പോട്ടെ എന്മേൽ വീണ വെള്ളം എന്ന് വെയ്ക്കാം എനിയ്ക്കതിൽ ദുഖമില്ല പക്ഷേ, നീ തട്ടിയ പാത്രങ്ങള് മേൽ വന്ന് വീണാൽ അതുപോലല്ല മേലിലിത്തരം കുസൃതിയൊന്നും കാൽപിടിചീടാം നീ ചെയ്യരുതേ വീഴുന്ന പാത്രങ്ങൾ മിന്നുന്നത് കാണുവാൻ ചേലുണ്ട് നേരു തന്നെ മറ്റുള്ളവരുടെ സന്തോഷവും ചെറ്റ് ചിന്തിയ്ക്കേണ്ടേ എങ്കിലും നാം 

അലിവ്

അലിയുകില്ലിനിനിൻ അശ്രുകണങ്ങളിൽ അലിയുമാറാണെന്റെ മാനസമെങ്കിലും അലിഞ്ഞലിഞ്ഞു നിന്റെ കണ്ണുനീരിലിന്ന് ഇടമില്ലാതായത് നീ അറിയുന്നില്ലയോ അലിഞ്ഞിടിഞ്ഞൊരെന്റെ ഇടനെഞ്ചിൽ നിനക്ക് ഇടമില്ലാതായതും നീ അറിയുന്നില്ലയോ. 

അതീന്ദ്രിയം

മതി ഏറെ ഉണ്ടെന്നു മദിച്ചു ഞാൻ ഏറെ നാൾ മതിയാവില്ല മതി എന്നു കേൾപ്പാനുണ്ടിപ്പോൾ അതീതമത്രെ പല കാര്യങ്ങളും ബുദ്ധിയ്ക്ക് കൊതിയുണ്ടെനിയ്ക്കവ അനുഭവിച്ചറിയുവാൻ അതിനായ് ശ്രമിച്ചേറെ പക്ഷേ കഴിയുന്നില്ല ചതി പറ്റിയതാർക്ക് എനിയ്ക്കൊ മറ്റുള്ളോർക്കൊ 

ബ്രഹ്മാവ്

കിളികളാണല്ലൊ നമ്മുക്ക്‌ പുരാണ കഥകളെല്ലാം പറഞ്ഞു തരാറ്.  പരമ്പരകളായി അവർ ആ വിദ്യ കൈ മാറി ഇന്നും അതു നിലനിർത്തുന്നു.  ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ സൃഷ്ടി സ്ഥിതി സംഹാരത്തിന്റെ ഈശ്വരന്മാർ ആണെന്നത്‌ ആദ്യപാഠങ്ങളിൽ പെടും.  പ്രായം നോക്കിയാൽ അതിൽ കവിഞ്ഞ അറിവ് ഉണ്ടാവാൻ സാധ്യത ഇല്ല്യാത്ത ഒരു കുട്ടിക്കിളി സ്വന്തം അമ്മയോട് സംസാരിയ്ക്കുന്നത്ത് ഞാൻ ഒരിയ്ക്കൽ കേൾക്കുകയുണ്ടായി.  നിർഭാഗ്യവശാൽ, ഒരു കഴുകൻ മൂലം, ആ സംവാദം മുഴുവൻ കേൾക്കാനുള്ള ഭാഗ്യം എനിയ്ക്കുണ്ടായില്ല്യാ.  ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ ആ കുട്ടിക്കിളിയുടെ ചോദ്യങ്ങൾക്ക് ഉത്തരം ഭാവിയിൽ എനിയ്ക്ക് ലഭിയ്ക്കുമായിരിയ്ക്കും.   അംബേ ഞാൻ അമ്പരന്നു അംബുജാസനനെങ്ങും അമ്പലമില്ലെന്നുള്ള വിവരം അറിഞ്ഞപ്പോൾ ഇമ്പത്താൽ നമ്മെ എല്ലാം പടച്ച തമ്പുരാന്‌ അമ്പലം എന്തുകൊണ്ടു ഇല്ലെന്നു ചൊല്ലു അംബേ. എന്നോടു ചൊല്ലി എന്റെ ഏറ്റവും നല്ല സഖി തെറ്റില്ല ബ്രഹ്മനെ നാം തൊഴുതില്ലെന്ന് വെച്ച് പോറ്റമ്മയോളം വരാ പെറ്റമ്മയെന്നപോലെ പോറ്റിയാം വിഷ്ണുവോളം വരില്ല ബ്രഹ്മദേവൻ. ഇന്ദിരാപതിയ്കൊപ്പം ഇന്ദുചൂഡനെയും നാം എന്തു കാരണം കൊണ്ടു എങ്കിൽ തൊഴുതീടുന്നു. വന്...