പ്ലം

ആരും കൊതിക്കും നിന്മേനി നിറം കണ്ടു
ഞാനും കൊതിച്ചുപോയ്‌ നിന്നെയാദ്യം
ആദ്യത്തെ ചുംബന സ്പർശം ചമർക്കയാൽ
തെല്ലു മടുത്തു പോയന്തരംഗം
നിന്നകതാരിലായെന്നും നിറയുമാ
മാധുര്യപൂരം നുകർന്ന നേരം
വീണ്ടുമൊരിത്തിരി സ്നേഹമെൻ മാനസേ
തൂകിത്തുളുമ്പി നിറഞ്ഞു നിൽക്കേ!

നീ തന്നെ സുന്ദരീ എൻ പ്രാണനായിക
വേണ്ടെനിയ്ക്കൊട്ടും പുളിക്കുന്ന മാമ്പഴം


(പ്ലമ്മിന്റെ തൊലിക്ക് കയപ്പോ ചവർപ്പൊ ഒക്കെ ആണ്. എന്നാൽ ഉള്ളിൽ നല്ല മധുരവും. അണ്ടിയോടടുക്കുമ്പോൾ ആണലോ മാമ്പഴത്തിന് പുളി. അത് രണ്ടും ചേർത്ത് ഒരു കവിത.)Comments

Popular posts from this blog

കല്യാണം എന്തിന് ?

ജോലിയും കൂലിയും

പ്രൈവസി