ഇന്നലെ മുതൽ, ശബരിമലയിൽ സ്ത്രീകൾക്ക് കയറാം എന്ന സുപ്രീം കോടതി വിധി ആണ് എല്ലായിടത്തും ചർച്ചാവിഷയം.  ഞാനും എന്റെ അഭിപ്രായം രേഖപെടുത്താം എന്ന് കരുതി.  ചുരുക്കി പറഞ്ഞാൽ എനിക്ക് ആ വിധിയോട് വിയോജിപ്പാണ്.  എന്തുകൊണ്ട്, എന്നത് ഞാൻ വിശദമായി പറയാം.   ഞാൻ മനസിലാക്കിയതെന്തെന്നാൽ, ശബരിമല ഒരു പൊതു സ്ഥലം ആണ്, അവിടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് വിവേചനം (discrimination) ആണ്, എന്നതാണ് ഈ വിധിയുടെ അടിത്തറ.  ഒരു വിഭാഗത്തിൽ പെട്ടവർക്ക് മാത്രം പ്രവേശനം ഉള്ള പൊതു സ്ഥലങ്ങൾ വിവേചനം (discrimination) ആണോ? തെറ്റാണോ?  ആണ് എന്നെനിക്ക് തോന്നുന്നില്ല.  അത്തരം ഇടങ്ങൾ പലപ്പോഴും ഗുണകരമാണ് എന്നാണ് എന്റെ അഭിപ്രായം.  ഒരു ചർച്ചയിൽ ഞാൻ കൊടുത്ത കടന്ന ഒരു ഉദാഹരണമായിരുന്നു മൂത്രപ്പുര.  പറഞ്ഞു വന്നതെന്തെന്നാൽ, സ്ത്രീകളെ ശബരിമലയിൽ കയറ്റാത്തത് ഒരു അനീതിയോ, തെറ്റോ ആയി എനിക്ക് തോന്നുന്നില്ല.    രണ്ടാമത്തെ ചോദ്യം, ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടത് കോടതി ആണോ, എന്നതാണ്?  അല്ല എന്നാണ് എന്റെ അഭിപ്രായം. എന്തുകൊണ്ട്?  കുറച്ച് പേർ ഒരു സമൂഹത്തിന്റെ മുഴുവൻ കാര്യം തീരുമാനിക്കുന്നത് ശരിയല്ല, പ്രത്യേകിച്ചും ആ വിഷയമായി നേരിട്ട് ബന്ധം ഇല്ലാത...