ആസ്തികനൊ നാസ്തികനൊ?
ഞാൻ ആസ്തികനൊ നാസ്തികനൊ? എളുപ്പമായ ഒരു ഉത്തരം ഇല്ലാത്ത ചോദ്യം. ഈശ്വര വിശ്വാസം എനിക്കില്ലാതെ ആയിട്ട് കുറച്ചു കാലമായി. ആ അർത്ഥത്തിൽ ഞാൻ എന്തായാലും ആസ്തികനല്ല. "ഞാൻ" ഉണ്ട് എന്ന ബോധ്യം ഉണ്ടലോ, അതു തന്നെ ആണ് ഈശ്വരൻ, എന്ന് അച്ഛൻ എപ്പോഴും പറയും. എന്നാൽ "ഞാൻ" ഉണ്ട് എന്ന് എനിക്ക് ബോധ്യം അല്ലെങ്കിൽ ഉറപ്പ് ഇല്ലാതെ ആയിട്ടും കുറച്ചുകാലമായി. അതെങ്ങിനെ എന്ന് തോന്നുന്നുണ്ടാവും. ഞാൻ എന്നത് നമ്മൾ സൗകര്യാർത്ഥം ഉപയോഗിക്കുന്ന ഒരു പദം മാത്രമാണ്, എന്നാണെന്റെ വിശ്വാസം. 10 കൊല്ലം മുൻപേ ഉള്ള ഞാനും ഇന്നത്തെ ഞാനും തമ്മിൽ വലിയ സാമ്യം ഒന്നും ഇല്ല. അവർ രണ്ടാൾക്കാർ ആണെന്ന് തന്നെ പറയാം. മാറ്റമില്ലാത്ത ഒരു ഞാൻ ഇല്ല എന്നതാണ് ഞാൻ ഇവിടെ പറഞ്ഞു വരുന്നത്. ക്ഷണികമായി "ഞാൻ" എന്നൊരു തോന്നൽ ഉണ്ട്. എന്നാൽ അതും നമ്മുടെ ബുദ്ധി സൗകര്യാർത്ഥം സൃഷ്ടിക്കുന്ന ഒരു പ്രഹേളികയായിട്ടാണ് എനിക്ക് തോന്നുന്നത്. സർവൈവൽ കൂട്ടുവാൻ വേണ്ടിയിട്ടുള്ള ഒരു എവല്യൂഷണറി മെക്കാനിസം. അതെന്തോ ആയിക്കോട്ടെ, എന്നാലും അങ്ങിനെ ഒരു തോന്നൽ ഉണ്ടലോ? കണ്ണടച്ചാലും, ചെവിപൊതിയാലും, ഇന്ദ്രിയങ്ങൾക്കതീതമായ ഒരു തോന്നൽ. ഉറങ്ങിയാൽ പോലും പോകാത്ത ഒരു തോന്നൽ, ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഞാൻ സുഖമായി ഉറങ്ങി എന്ന് തോന്നുമല്ലോ. അതാണ് ഞാൻ എന്ന അനുഭൂതി, എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതിനോടും എനിക്ക് വലിയ യോജിപ്പില്ല. ഇന്ദ്രിയങ്ങൾക്കതീതമാണോ ഈ അനുഭൂതി. കണ്ണും ചെവിയും പൊതിയാലും ഗന്ധം, സ്പർശനം, ശരീര സംവേദനകൾ എല്ലാം ഉണ്ട്. അങ്ങിനെ ഒരു ഇന്ദ്രിയവും ഇല്ലാത്ത അനുഭവം നമുക്കാർക്കും ഉണ്ടായിട്ടുണ്ടാവില്ല. അതിനാൽ തന്നെ ഇന്ദ്രിയങ്ങൾക്കതീതമാണ് എന്ന് പറയുവാൻ തെളിവൊന്നും എനിക്ക് കാണാനില്ല. പിന്നെ ഉറകത്തിലെ ഞാൻ. ഉറക്കത്തിലും നമ്മുടെ ഇന്ദ്രിയങ്ങൾ എല്ലാം പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടാണലോ ആരെങ്കിലും വിളിച്ചാൽ കേൾക്കുന്നതും കൊതു കടിച്ചാൽ അറിയുന്നതും ഒക്കെ. ആ ഇന്ദ്രിയങ്ങൾ തന്നെ ആകാം ആ അനുഭൂതി സൃഷ്ടിക്കുന്നത്. മാത്രമല്ല പലപ്പോഴും എഴുന്നേൽക്കുമ്പോൾ ഉള്ള നമ്മുടെ അവസ്ഥയിൽ നിന്ന് നമ്മൾ ഊഹിക്കുന്നതാണ്. നല്ല ഉന്മേഷം ഉണ്ടെങ്കിൽ ഉറക്കം നന്നായി എന്നും ഇല്ലെങ്കിൽ നന്നായിരുന്നില്ല എന്നും കരുതും. ജനറൽ അനസ്തേഷ്യയിലൂടെ കടന്നുപോയ ഒരാളാണ് ഞാൻ. അപ്പോൾ ഞാൻ ഉണ്ടായിരുന്നോ? എന്നിക്ക് അനുഭൂതി തോന്നിയിരുന്നില്ല തീർച്ച. കീറിമുറിച്ചാൽ പോലും അറിയാത്തത്ര ഗാഢനിദ്ര. എന്നാൽ എഴുന്നേറ്റപ്പോൾ സുഖമായി ഉറങ്ങി എന്ന് തോന്നിയില്ല. മേല് മുഴുവൻ വേദനയായിരുന്നല്ലോ. എന്റെ അനുഭവത്തിൽ സദാസമയവും ഉള്ള അനുഭൂതിയൊന്നുമല്ല ഞാൻ എന്ന അനുഭൂതി. അപ്പോൾ "ഞാൻ" എന്ന അനുഭൂതിയുടെ കാര്യത്തിലും ഞാൻ നാസ്തികനാണ്.
എന്നാൽ ഞാൻ വ്യവഹരിക്കുന്നത് പലപ്പോഴും അസ്തികരെപ്പോലെയാണ്. വിശേഷിച്ചും നാസ്തികരാണ് അത് എടുത് പറയാറുള്ളത്. ഒരു ഉദാഹരണം പറയാം. ഇത്തരം ചർച്ചകൾ പതിവാണ്. അങ്ങിനെ ഒരിക്കൽ ഒരു ചർച്ചയിൽ ഞാൻ ചോദിച്ചു, ഒരാൾ ആസ്തികനാണോ നാസ്തികനാണോ എന്ന് നമുക്ക് മനസിലാക്കാൻ കഴിയുമോ? ഉദാഹരണത്തിന്, ഞാൻ ആസ്തികനാണോ നാസ്തികനാണോ? ആയിടെ പരിചയപ്പെട്ട ഒരു അമേരിക്കകാരനോടായിരുന്നു ചോദ്യം. ആസ്തികനാണെന്നാണ് ഊഹം എന്ന് അയാൾ പറഞ്ഞു. അതിനുള്ള കാരണം ഇപ്രകാരം ആയിരുന്നു - രണ്ട് ദിവസം മുമ്പേ ഞാൻ ഒരു ഒച്ചിനെ ചവിട്ടിയപ്പോൾ "സോറി സോറി" എന്ന് പറഞ്ഞു. ഈ സംഭവത്തിൽ നിന്ന് ഞാൻ ആസ്തികനാണ് എന്ന് എങ്ങിനെ അനുമാനിച്ചു എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഒരു ഒച്ചിനെ കൊന്നാൽ ദുഃഖം തോന്നാൻ ആസ്തികനാകാണമെന്നില്ല. എന്നാൽ സോറി പറയുമോ? ആരോടാണ് ഈ സോറി പറയുന്നത്? മരിച്ചുപോയ ഒച്ചിനോടൊ? അതോ ഇതെല്ലാം സാക്ഷിയായി കണ്ടുകൊണ്ടിരിക്കുന്ന ഒരാളോടൊ? സാന്റാ ക്ലോസിൽ വിശ്വാസം ഉള്ള ഒരു കുട്ടി ചിലപ്പോൾ ഇതേപോലെ സോറി പറഞ്ഞു എന്ന് വരാം. ഇതുകൊണ്ട് എനിക്ക് ക്രിസ്തുമസിന് സമ്മാനം തരാതെ ഇരിക്കരുതേ, എന്ന്. അതാവും അയാളുടെ മനസിൽ എന്നാണെനിക്ക് തോന്നുന്നത്. ഞാൻ ചോദിച്ചിരുന്നു ആ തോന്നലിന്റെ പിന്നിൽ ഉള്ള പൊരുൾ, പക്ഷെ അത് അത്ര വ്യക്തമാക്കിയില്ല. പക്ഷെ, അങ്ങിനെ ഒരാൾ എന്റെ പ്രവർത്തികൾ എല്ലാം നോക്കി ഇരിക്കുന്നുണ്ട് എന്നൊന്നും ഞാൻ കരുതുന്നില്ല. പിന്നെ ഞാൻ എന്തിന് സോറി പറഞ്ഞു? ആ ഒച്ചിനെ ഒരു വ്യക്തിയായി ഞാൻ കാണുന്നുണ്ട്. ഒരാളെ ചവിട്ടിയാൽ സോറി പറയുമല്ലോ, അതുപോലെ ആണ് ഇതും എന്ന് ഞാൻ കരുതുന്നു. അതല്ലാതെ വേറെ ഒരു ഉത്തരം എനിക്കില്ല. പിന്നെ കുട്ടിക്കാലത്തെ ചില ശീലങ്ങളും ഉണ്ടാകാം അതിനുപിന്നിൽ. തികച്ചും നാസ്തികനായ എന്റെ ഒരു കൂട്ടുകാരൻ ആരെങ്കിലും തുമ്മിയാൽ ഹരികൃഷ്ണാ എന്ന് പറയും. അതുപോലെ.
അനേകം വർഷങ്ങൾക്ക് ശേഷം ഇപ്പോൾ എനിക്ക് തോന്നുന്നു, എന്റെ ഉള്ളിൽ എന്തെങ്കിലും ഒരു വിശ്വാസം ഉണ്ടെങ്കിൽ അത് ഇത് മാത്രമാണ് - "നല്ലത് ചെയ്താൽ നല്ലത് വരും, ചീത്ത ചെയ്താൽ ചീത്തയും". കർമ്മ സിദ്ധാന്തം, എന്ന് ചിലർക്കെങ്കിലും തോന്നിയിട്ടുണ്ടാവും. എന്നാൽ, തമാശയെന്തെന്നാൽ കർമ്മ സിദ്ധാന്തം പോലെ എനിക്ക് ദേഷ്യമുള്ള വേറെ ഒന്നുമില്ല. അതെന്തുകൊണ്ടാണെന്ന് പറയാം. ഒന്നാമത്, നല്ലത് ചെയ്താൽ നല്ലത് വരുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടെങ്കിലും, നല്ലത് സംഭവിക്കുന്നുണ്ടെനിക്കെങ്കിൽ ഞാൻ പണ്ട് നല്ലത് ചെയ്തത് കൊണ്ടാവും എന്നത് എനിക്ക് സമ്മതം അല്ല. അതുപോലെ, ചീത്ത ചെയ്താൽ ചീത്ത വരുമെന്ന് വിശ്വാസിക്കുന്നെങ്കിലും, ഇപ്പോഴത്തെ കഷ്ടകാലം മുമ്പത്തെ ദുഷ്കർമത്തിന്റെ ഫലം ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വേറൊരു രീതിയിൽ പറഞ്ഞാൽ, നല്ലത് ചെയ്താൽ നല്ലത് വരും, പക്ഷെ നല്ലതേ വരു എന്നില്ല. അതുപോലെ ചീത്തയും. നല്ലത് ചെയ്താൽ നല്ലതേ വരു എന്ന് വിശ്വസിച്ചാൽ അനുകമ്പ കുറയും. കഷ്ടപ്പെടുന്നവർ അത് അർഹിക്കുന്നു എന്ന് തോന്നും. അതാണ് പ്രശനം. രണ്ടാമത്, ഇത് പൂർവ ജന്മത്തിലേക്ക് കൊണ്ടുപോകുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. പിന്നെ ചെറിയ കുട്ടികളോട് പോലും അനുകമ്പ വേണ്ടലോ. കർമ്മ സിദ്ധാന്തം ഒരു മിതത്വവും ഇല്ലാത്ത ഒരു സിദ്ധാന്തം ആണെന്നാണ് എന്റെ അഭിപ്രായം. അതിനാൽ ഇഷ്ടവുമല്ല.
അതുപോട്ടെ, അപ്പോൾ ഞാൻ ആസ്തികനാണോ നാസ്തികനാണോ? അത് ഈ വാക്കുകളുടെ ഡെഫനിഷൻ പോലെ ഇരിക്കും. അർത്ഥം നോക്കിയാൽ ഉണ്ട് എന്ന് വിശ്വസിക്കുന്നവരും ഇല്ല എന്ന് വിശ്വസിക്കുന്നവരും ആണ് ആസ്തികരും നാസ്തികരും. എന്തിന്റെ ഉന്മയാണ് സംസാരിക്കുന്നത് എന്നനുസരിച്ച് ഉത്തരം മാറും. നേരത്തെ ഞാൻ പറഞ്ഞുവല്ലോ ഈശ്വരനിൽ എനിക്ക് വിശ്വാസം ഇല്ല എന്ന്. പക്ഷെ എന്താണ് ഈശ്വരൻ? പലർക്കും പലതാണ് ഈശ്വരൻ. "ഞാൻ" ആണ് ഈശ്വരൻ എന്നുവരെ കരുതുന്നവർ ഉണ്ട്. ഇവയിൽ എല്ലാം സാധാരണമായി കാണാൻ കഴിയുന്ന ഒന്നു മാത്രമേ ഉള്ളു എന്നെനിക്ക് തോന്നുന്നു. എന്താണത്? എല്ലാവരുടെയും ഈശ്വരൻ അലൗകികമായ എന്തോ ആണ്. ആ അർത്ഥത്തിൽ എന്റെ വിശ്വാസവും അലൗകികമാണ്. ലൗകികമായ ഒരാധാരവും കാണാൻ സാധിച്ചിട്ടില്ലെങ്കിലും പോകാത്ത ഒരു വിശ്വാസം. ആ അർത്ഥത്തിൽ ഞാൻ ആസ്തികനാണ് എന്ന് പറയാം. എന്നാൽ, ഇത് രണ്ടുമല്ലാത്തവൻ ആകാതിരിക്കാൻ ഉള്ള ത്വരയാണോ എന്ന ചോദ്യവും പ്രസക്തമാണ്.

Comments
Post a Comment