വരുത്തൻ
കഴിഞ്ഞ മാസം മുതൽ ഞാൻ എഡിൻബറ, സ്കോട്ട്ലാന്റിൽ ആണ്. ഇവിടെ വന്നിട്ട് ഒരു പ്രധാന പരിപാടി വീട് തിരയുക എന്നതായിരുന്നു. പൊതുവെ തന്നെ എളുപ്പമല്ല, പിന്നെ ഞാൻ വന്ന സമയവും കുറച്ചപകടമായി. എഡിൻബറ ഫെസ്റ്റിവൽ നടക്കുന്ന സമയം ആണ് ആഗസ്റ്റ്. സിറ്റിയുടെ ജനസംഖ്യ ഇരട്ടിക്കുന്ന ഒരു മാസം. പിന്നെ സെപ്റ്റംബറിൽ യൂണിവേഴ്സിറ്റിയിൽ ചേരുന്ന വിദ്യാർത്ഥികളുടെ തിരക്ക് വേറെയും. എന്തായാലും സിറ്റി മുഴുവൻ നടന്നുകാണാൻ ഒരു കാരണമായി അത്. അത്തരം ഒരു യാത്രയുടെ കഥ പറയാം.
ഒരു വീട് കണ്ട് തിരിച്ച് ബസ്സിൽ വരുകയായിരുന്നു. ബസ്സിൽ പൊതുവെ തിരക്ക് അധികം ഉണ്ടാവാറില്ല. അതുകൊണ്ട് തന്നെ രണ്ട് പേർക്ക് അടുത്തടുത്തിരിക്കണ്ടി വരാറില്ല. എന്നാൽ അന്ന് അങ്ങിനെ ആയിരുന്നില്ല. ബസ്സ് ഫുള്ളായിരുന്നു. എന്റെ തൊട്ടടുത്ത സീറ്റ് മാത്രം ബാക്കി. അങ്ങിനെ ഇരിക്കെ ഒരു പ്രായം ചേർന്നയാൾ ബസ്സിൽ കയറി. അയാൾ എന്റെ സീറ്റിന്റെ അടുത്തെത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന സ്ത്രീയോട് ചോദിച്ചു എന്റെ അടുത്തേക്ക് ഇരിക്കാമോ എന്ന്. അപ്പോൾ ആ സ്ത്രീ വേഗം നീട്ടുനിന്നു. അവിടെ അയാൾ ഇരിക്കുകയും ചെയ്തു. അപ്പോഴും ആ സ്ത്രീ എന്റെ അടുത്ത് ഇരുന്നില്ല. അപ്പോൾ ഞാൻ ഇവിടെ ഇരുന്നോളൂ എന്ന് കൈകൊണ്ട് കാണിച്ചു. അപ്പോൾ അറ്റം ചേർന്ന് ഇരുന്നു. എന്റെ ആദ്യത്തെ റേസിസ്റ് അനുഭവം ആയിരുന്നു അത്.
ഭാഗ്യം എന്തെന്ന് വെച്ചാൽ, രണ്ട് വ്യത്യസ്ത റേസും, ലിംഗവും, പ്രായവും ആയ രണ്ടു പേര് തമ്മിലുള്ള സുന്ദരമായ ഒരു ബന്ധം കണ്ടതിന് തൊട്ടുശേഷം ആണ് ഞാൻ ഇത് അനുഭവിച്ചത്. ഒരു ബോറൻ എന്ന് കരുതി ആ അനുഭവത്തെ തള്ളി കളയാൻ എനിക്ക് അതിനാൽ തന്നെ കുറച്ചെങ്കിലും കഴിഞ്ഞു. ഞാൻ വീട് കാണാൻ പോയി മടങ്ങുകയായിരുന്നു എന്ന് പറഞ്ഞൂലോ. അവിടെ വെച്ചാണ് അതുണ്ടായത്.
ഏജന്റുമാർ മുഖേനെ ആണ് ഞാൻ വീടന്വേഷിച്ചതെല്ലാം. ഏജന്റ് എന്ന് പറയുമ്പോൾ എന്റെ ഏജന്റല്ലാട്ട്വോ. വീട്ടുടമയുടെ ഏജന്റാണ്. അവർ വീട് പലർക്കും കാണിച്ച് അവരുടെ അപേക്ഷ മേടിച്ച് വീട്ടുടമക്ക് കൊടുക്കും. അതിൽനിന്ന് ഒരാളെ വീട്ടുടമ തീരുമാനിക്കും. ഞാൻ ഇത്തവണ വീട് കാണാൻ പോയപ്പോൾ എന്നെ പോലെ വേറെയും 6 പേരുണ്ടായിരുന്നു. അതിൽ അവസാനം വന്നത് ഒരു ചൈനക്കാരി പെണ്കുട്ടി ആയിരുന്നു. അങ്ങിനെ എല്ലാവരും ആയി എന്നു കരുതിയസമയത്താണ് ഒരു പ്രായംചേർന്ന ബ്രിട്ടീഷുകാരൻ വരുന്നത്. അദ്ദേഹം ആരാണെന്ന് കേട്ടറിയാൻ പോയ ഏജന്റിനോട് ആ ചൈനക്കാരി പറഞ്ഞു അത് "എന്റെ ഫ്രണ്ട് ആണ്" എന്ന്. അവരുടെ പ്രായം, ഭാഷ, രാജ്യം എല്ലാം വ്യത്യസ്‌തം ആയതിനാൽ എനിക്ക് അത് ഉള്ളിൽ തട്ടി എന്നു പറയട്ടെ.
അങ്ങിനെ വീടൊക്കെ കണ്ട് പുറത്തിറങ്ങി ഞാൻ ബസുംകാത്ത് നിൽക്കുകയായിരുന്നു. അവിടേക്ക് ഇവരിരുവരും വന്നു. അവർ എന്നോട് എന്തോ സംശയം ചോദിക്കാനും ഞങ്ങൾ സംസാരിക്കാനും ഇടയായി. അങ്ങിനെ ആണ് ഞാൻ അവരുടെ സൗഹൃദത്തിന്റെ കഥ അറിയുന്നത്. ആ ചൈനക്കാരി മുൻപ് താമസിച്ചിരുന്നത് അദ്ദേഹത്തിന്റെ വീട്ടിൽ ആയിരുന്നു എന്നതാണ് അവർ തമ്മിലുള്ള ബന്ധം. ലണ്ടനിൽ നിന്നാണ് അവർ വന്നിരിക്കുന്നത്. ഇപ്പോൾ ആ കുട്ടി കുറച്ചുംകൂടി സിറ്റി സെന്ററിൽ ആണ് താമസിക്കുന്നത് എന്നും വർത്തമാനത്തിൽ നിന്ന് വ്യക്തമായി. അപ്പോൾ മുൻപെപ്പോളോ ആണ് അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ചിരുന്നത്. ആ കുട്ടിക്ക് കൂട്ടിന് വന്നതാണ് അദ്ദേഹം. അന്ന് എത്തി അന്ന് തന്നെ തിരിച്ചുപോകണം എന്ന് വിചാരിച്ച് വന്നവർ. ഇതൊക്കെ കേട്ടപ്പോൾ എനിക്ക് കൂടുതൽ അത്ഭുതമായി. മനസിന് എന്തോ ഒരു കുളിർമയും. അവിടുന്ന് അവർ വേറെ വഴി പോവുകയും അതിന് ശേഷം ഞാൻ വേറെ ബസ്സിൽ കേറുകയും ചെയ്തു.
പിന്നീടുള്ള എന്റെ പല അനുഭവങ്ങളും ആ വിശ്വാസത്തെ ഉറപ്പിക്കുന്നതായിരുന്നു. ഏറ്റവും പ്രധാനമായത് യൂണിവേഴ്സിറ്റിയിൽ ചേരുന്നവർ നിർബന്ധമായും ചെയ്യേണ്ട ഒരു കോഴ്സ് ആണ്. അണ്കോണ്ഷ്യസ് ബയാസ് ട്രെയ്നിങ്. നമ്മുടെ ഉപബോധ മനസിൽ ഉണ്ടാവനിടയുള്ള മുൻവിധികളും പക്ഷപാതങ്ങളും എന്തെല്ലാം ആണ് എന്നതാണ് വിഷയം. ലോകത്തിൽ ഉള്ള എല്ലാവരും തന്നെ ആ കോഴ്‌സ് ചെയ്യേണ്ടതാണ്. ഒരു സമൂഹം എന്ന നിലയിൽ, റേസിസം ഇല്ലാതാക്കാൻ, ഇവർ എത്രമാത്രം ശ്രമിക്കുന്നുണ്ടെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്. ഒരു ചെറിയ കഥ പറഞ്ഞതിന് ശേഷം അതിൽ ഇത്തരം ബയാസ് നമ്മൾ ചൂണ്ടി കാണിക്കണം. തെറ്റിയാൽ അവർ ശെരി ഉത്തരം പറയും, അങ്ങിനെ. ചിലതെല്ലാം നമുക്ക് അനാവശ്യമായി തോന്നാവുന്നതാണ്. അത്തരം ഒരു ഉദാഹരണം പറയാം.
ഇസ്മയിൽ ജോലി ചെയ്യുന്ന കമ്പനിയിൽ പാർട്ടികൾ പതിവായിരുന്നു. പലദിവസങ്ങളിലും ജോലി കഴിഞ്ഞ് എല്ലാവരും കൂടി ഏതെങ്കിലും ബാറിൽ പോയി കുറച്ചു സമയം കൂടെ ഇരിക്കും. ഇതിൽ ബയാസ് ഉണ്ടോ. ശെരി ഉത്തരം ഇതാണ്. ഇസ്മയിലിന്റെ മതവിശ്വാസപ്രകാരം കള്ളു കുടിക്കുന്നത് തെറ്റാണ്. അതിനാൽ ഇത്തരം പാർട്ടികളിൽ ഇസ്മയിലിന് പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടാവാം. അത് ഇസ്മയിലും മറ്റുള്ളവരും തമ്മിൽ ഒരു അകൽച്ച സൃഷ്ടിക്കാം. ഇതിനെ ഇൻസ്റ്റിറ്റ്യൂഷണൽ ബയാസ് എന്ന് പറയും. ഇത് ഒഴിവാക്കണ്ടതാണ്. ഇത്രയും ചിന്തിക്കുന്നുണ്ടാലോ എന്ന് എനിക്ക് അത്ഭുതം തോന്നി.
ഒരു സമൂഹം എന്ന നിലയിൽ അവർ എത്രമാത്രം ശ്രദ്ധാലുക്കളാണെന്ന് മനസ്സിലായല്ലോ. വ്യക്തികൾ ഇത് എത്രമാത്രം ഉൾകൊണ്ടിട്ടുണ്ട് എന്ന് എനിക്ക് ഒരു പിടിയുമില്ല. ഞാൻ വന്നിട്ടും അത്രയല്ലേ ആയീട്ടുള്ളൂ. പിന്നെ കുറച്ചൊക്കെ ബയാസില്ലാതെ ഇരിക്കില്ല. ഒരു പാലക്കാട്ടുകാരൻ തൃശൂർ താമസിച്ചാൽ അയാളെ വരുത്തൻ എന്ന് പറയും. ഇവിടെ എഡിൻബറയിൽ എന്നെ വരുത്തനായി കണ്ടാൽ തെറ്റൊന്നും പറയാനില്ല.

Comments
Post a Comment