ശബരിമല
ഇന്നലെ മുതൽ, ശബരിമലയിൽ സ്ത്രീകൾക്ക് കയറാം എന്ന സുപ്രീം കോടതി വിധി ആണ് എല്ലായിടത്തും ചർച്ചാവിഷയം. ഞാനും എന്റെ അഭിപ്രായം രേഖപെടുത്താം എന്ന് കരുതി. ചുരുക്കി പറഞ്ഞാൽ എനിക്ക് ആ വിധിയോട് വിയോജിപ്പാണ്. എന്തുകൊണ്ട്, എന്നത് ഞാൻ വിശദമായി പറയാം.
ഞാൻ മനസിലാക്കിയതെന്തെന്നാൽ, ശബരിമല ഒരു പൊതു സ്ഥലം ആണ്, അവിടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് വിവേചനം (discrimination) ആണ്, എന്നതാണ് ഈ വിധിയുടെ അടിത്തറ. ഒരു വിഭാഗത്തിൽ പെട്ടവർക്ക് മാത്രം പ്രവേശനം ഉള്ള പൊതു സ്ഥലങ്ങൾ വിവേചനം (discrimination) ആണോ? തെറ്റാണോ? ആണ് എന്നെനിക്ക് തോന്നുന്നില്ല. അത്തരം ഇടങ്ങൾ പലപ്പോഴും ഗുണകരമാണ് എന്നാണ് എന്റെ അഭിപ്രായം. ഒരു ചർച്ചയിൽ ഞാൻ കൊടുത്ത കടന്ന ഒരു ഉദാഹരണമായിരുന്നു മൂത്രപ്പുര. പറഞ്ഞു വന്നതെന്തെന്നാൽ, സ്ത്രീകളെ ശബരിമലയിൽ കയറ്റാത്തത് ഒരു അനീതിയോ, തെറ്റോ ആയി എനിക്ക് തോന്നുന്നില്ല.
രണ്ടാമത്തെ ചോദ്യം, ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടത് കോടതി ആണോ, എന്നതാണ്? അല്ല എന്നാണ് എന്റെ അഭിപ്രായം. എന്തുകൊണ്ട്? കുറച്ച് പേർ ഒരു സമൂഹത്തിന്റെ മുഴുവൻ കാര്യം തീരുമാനിക്കുന്നത് ശരിയല്ല, പ്രത്യേകിച്ചും ആ വിഷയമായി നേരിട്ട് ബന്ധം ഇല്ലാത്തവർ. അപ്പോൾ അനാചാരങ്ങൾ തിരുത്തുന്നതെങ്ങിനെ? അത് വളരെ പ്രസക്തമായ ചോദ്യമാണ്. എന്തെങ്കിലും ഒരു വഴി കാണുക തന്നെ വേണം. എന്റെ എളിയ ബുദ്ധിയിൽ തോന്നിയ ഒരു പോംവഴി പറയാം. Referendum. ആർക്കെല്ലാം വോട്ടവകാശം ഉണ്ട്? ആ വിഷയമായി നേരിട്ട് ബന്ധമുള്ളവർക്കെല്ലാം. ഉദാഹരണത്തിന് ശബരിമല പ്രശ്‌നത്തിൽ ഗവർണമെന്റ് രേഖയിൽ ഹിന്ദുവായ എല്ലാവർക്കും വോട്ട് ചെയ്യാം. ഉന്നയിക്കുന്ന കുറ്റം പുരുഷ മേധാവിത്തം ആയതിനാൽ ഹിന്ദു സ്ത്രീകൾ മാത്രം വോട്ട് ചെയ്താൽ മതി എന്ന് സമ്മതിക്കാനും ഞാൻ തയ്യാറാണ്.
പിന്നെ കാണാവുന്ന ഒരു വാദം 1936 ഇലെ ക്ഷേത്ര പ്രവേശനമായി ഒരു താരതമ്യം ആണ്. രാജ്യ ഭരണത്തിൽ രാജാവാണ് തീരുമാനം എടുക്കാൻ, സംശയമില്ല. ആ രീതി ഇഷ്ടമില്ലാത്തത് കൊണ്ടാണലോ നമ്മൾ രാജഭരണം ഒഴിവാക്കിയത്. എന്നിട്ട് ഇന്നും ചിലർ ഈ തീരുമാനം എടുക്കുന്നത് ദുഃഖകരമാണ്. ഒരു കാര്യം കൂടി പറയട്ടെ, ഞാൻ ശ്രീ നാരായണ ഗുരുവിന്റെ വലിയ ഒരു ആരാധകൻ ആണ്. അദ്ദേഹത്തിന്റെ പ്രതിഷേധം അടിപൊളി ആയിരുന്നു. എന്നെ നിങ്ങളുടെ അമ്പലത്തിൽ കയറ്റണം എന്നല്ല അദ്ദേഹം പറഞ്ഞത്, ഞാൻ സ്വന്തമായി അമ്പലം പണിത് പൂജ നടത്താം എന്നാണ്. മേൽജാതിയുടെ അംഗീകാരം ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്തില്ല. അതാണ് ശരിക്കും ഉള്ള ശാക്തീകരണം. ഞാൻ മനസിലാക്കിയിട്ടുള്ളതെന്തന്നാൽ, വൈക്കം സത്യാഗ്രഹത്തിന്റെ തുടക്കം ക്ഷേത്ര പ്രവേശനത്തെ ചൊല്ലി അല്ല, മറിച്ച് പൊതുവഴി ഉപയോഗിക്കാൻ അനുവദിക്കാത്തതായിരുന്നു.

By Saisumanth532 - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=62234574 |
Comments
Post a Comment