Posts

കൊച്ചുനക്ഷത്രം

കൊച്ചുനക്ഷത്രമേ അമ്മ നിന്നെ മച്ചിലിരുത്തിയിട്ടെത്രനാളായ് എങ്കിലും എന്തെ കുറച്ചുപോലും നിന്റെ വികൃതി കുറയുന്നില്ല ഉച്ചയ്ക്ക് ഞങ്ങൾ കളിയ്ക്കും നേരം ഒരൊച്ച കേട്ടു തരിച്ചു പോയി നിന്നെ നിനച്ചു ഞാൻ മച്ചിൽ നിന്നും വ്വെള്ളം വീഴുന്നതു കണ്ട നേരം തട്ടിമറിച്ചു നീ വീണ്ടും, അല്ലെ കുട്ടി കുറുമ്പാ എൻ കൂട്ടുകാരാ പോട്ടെ എന്മേൽ വീണ വെള്ളം എന്ന് വെയ്ക്കാം എനിയ്ക്കതിൽ ദുഖമില്ല പക്ഷേ, നീ തട്ടിയ പാത്രങ്ങള് മേൽ വന്ന് വീണാൽ അതുപോലല്ല മേലിലിത്തരം കുസൃതിയൊന്നും കാൽപിടിചീടാം നീ ചെയ്യരുതേ വീഴുന്ന പാത്രങ്ങൾ മിന്നുന്നത് കാണുവാൻ ചേലുണ്ട് നേരു തന്നെ മറ്റുള്ളവരുടെ സന്തോഷവും ചെറ്റ് ചിന്തിയ്ക്കേണ്ടേ എങ്കിലും നാം 

മലയാളവും ഇംഗ്ലീഷും

മലയാള ഭാഷയിൽ ഇംഗ്ലീഷ് പദങ്ങളുടെ അതിപ്രസരം കണ്ട് നമ്മളിൽ പലരും ദു:ഖിയ്ക്കാറുണ്ട്.  അതേ സമയം സ്വിച്ച്  (switch) എന്നതിന്‌ “സിംഹവാലൻ  മേനോൻ ” എന്ന ചലച്ചിത്രത്തിലെ പോലെ “വൈദ്യുതി ആഗമന ഗമന നിയന്ത്രണയന്ത്രം” എന്ന് പറയണോ എന്ന ചോദ്യവും പ്രസക്തമാണ്‌.  വേണ്ടാ എന്ന് തന്നെയാണ്‌ എന്റെ അഭിപ്രായം.  അതെന്തുകൊണ്ട്, ഇംഗ്ലീഷ് പദപ്രയോഗങ്ങൾ കൊണ്ടുള്ള പ്രശ്നങ്ങൾ എന്ത്, എന്നിവയെ കുറിച്ചെന്റെ ചില ചിന്തകളാണീ ലേഖനം. ചില ആശയങ്ങൾ അല്ലെങ്കിൽ ചില വസ്തുക്കൾ നമ്മുടെ നാട്ടിൽ മുൻപുണ്ടായിരുന്നി ല്ല .  അവ വിവരിയ്ക്കാൻ ഒന്നിങ്കിൽ  നമുക്ക്  ഒരു പുതിയ വാക്ക് സൃഷ്ടിയ്ക്കാം അതല്ലെങ്കിൽ അതേത് നാട്ടിൽ നിന്നാണൊ അവിടുത്തെ ഭാഷയിലെ വാക്ക് ഉപയോഗിയ്ക്കാം.  പുതിയ വാക്ക് സൃഷ്ടിയ്ക്കുമ്പോൾ, നമ്മൾ അതിനെ വിവരിയ്ക്കാൻ ശ്രമിയ്ക്കുന്നതുകൊണ്ട്  പലപ്പോഴും  അതു വളരെ വലുതും ഉപയോഗിക്കാൻ ബുദ്ധിമുട്ടുളതും ആകുന്നു.  “ചലച്ചിത്രം” എന്ന പോലെ വളരെ സുന്ദരമായ വാക്കാണെങ്കിൽ നല്ലത്, പക്ഷേ അത്തരം വാക്കുകൾ അപൂർവം.  ഉപയോഗിക്കാൻ ഉള്ള എളുപ്പം  പ്രധാന മാണെന്നാണെന്റെ അഭിപ്രായ...

ചമയൽ

Image
നാടോടികാറ്റ് എന്ന സിനിമയിൽ മോഹൻലാലും ശ്രീനിവാസനും വാടക വീട് അന്വേഷിയ്ക്കുന്ന ദൃശ്യം പരിചിതമാകുമല്ലൊ. അതില് വീട് കാണിച്ച് കൊടുക്കുമ്പോൾ, അടുക്കള കാണിച്ച് "ഇങ്ഗെ ചമയൽ പണ്ണലാം " എന്ന് പറയുമ്പോൾ അവർക്ക് മനസിലാവില്ല്യ. "ചമയൽ എന്നാൽ പാചകം" എന്ന് കേൾക്കുമ്പോൾ, "അവിടുത്തെ ചമയലിന് ഇവിടെ എന്ത് പറയും" എന്ന് ശ്രീനിവസാൻ ചോദിയ്ക്കും. ഉത്തരം സിനിമയിലില്ല്യ.  അതിന്റെ ഉത്തരവും, ഈ രണ്ട് വാക്കുകൾ ഒന്നാവാൻ ഉള്ള കാരണവും ഞാൻ കുറച്ച് ചെകഞ്ഞു.  ഒപ്പനൈ എന്നാണ് ചമയലിന്റെ  തമിഴ്.  പക്ഷേ, മലയാളികൾക്ക് ആ വാക്ക് കേട്ടാൽ ഒരു നൃത്തരൂപമാണ്‌ ഓർമ വരുക.  അതും എനിയ്ക്ക് രസകരമായി തോന്നി.  വധുവിനെ ഒരുക്കുമ്പോൾ കളിയ്ക്കുന്നതിനാലാവാം ഒപ്പന എന്ന് ആ നൃത്തത്തിന് പേര് വീണത്. ചമയം എന്ന വാക്കിന്‌ ശബ്ദതാരാവലിയിൽ അണിഞ്ഞൊരുങ്ങൽ,തയ്യാറാകൽ, ഒരുക്കം, അരിവയ്പ് എന്നെലാം കൊടുത്തിട്ടുണ്ട്.  അപ്പോൾ ചമയം എന്ന് പറഞ്ഞാൽ പാചകം (അരിയുടെയെങ്കിലും) എന്ന അർത്ഥം മലയാളത്തിലും ഉണ്ട്.  പിന്നെ, ചമയ്ക്കുക എന്ന വാക്കിന്‌ നിർമിക്കുക, ഉണ്ടാക്കുക, ഒരുക്കുക, പാകം ചെയ്യുക എന്നെല്ലാം അർത്ഥം ഉണ്ട്.  ഭക്ഷണം ചമയ്...

അലിവ്

അലിയുകില്ലിനിനിൻ അശ്രുകണങ്ങളിൽ അലിയുമാറാണെന്റെ മാനസമെങ്കിലും അലിഞ്ഞലിഞ്ഞു നിന്റെ കണ്ണുനീരിലിന്ന് ഇടമില്ലാതായത് നീ അറിയുന്നില്ലയോ അലിഞ്ഞിടിഞ്ഞൊരെന്റെ ഇടനെഞ്ചിൽ നിനക്ക് ഇടമില്ലാതായതും നീ അറിയുന്നില്ലയോ. 

വീട്ടുചോറുള്ളവർക്കെ വിരുന്നുചോറുള്ളു

Image
പയനികളിൻ കനിവാന ഗവനത്ത്ക്ക്.  വണ്ടി എൺ 2-2-6-2-5 ചെന്നൈ ബംഗലൂരു ഡബിൾഡെക്കർ എക്സ്പ്രെസ്സ് തടം ആറിൽ ഉള്ളത്. എനിയ്ക്ക് പോകണ്ട വണ്ടിയായിരുന്നു.  ഞാൻ നേരെ ആറാമത്തെ പ്ലാറ്റ്ഫോരത്തിലേയ്ക്ക് നടന്നു.  മനസ്സിൽ ചിന്തകൾ പലതായിരുന്നു.  തമിഴരെ സമ്മതിയ്ക്കണം, “തടം”, “എൺ” ഇതെല്ലാം നല്ല പ്രയോഗങ്ങളാണ്‌.  പക്ഷേ ഇപ്പോൾ തമിഴിലും ഇംഗ്ലീഷ് വാക്കായ platform ഉപയോഗിക്കാറുണ്ട്.   മലയാളത്തിൽ എണ്ണം എന്ന് പറയുമല്ലൊ.  “എൺ”, “എണ്ണം”, ഇവ രണ്ടിന്റെയും  മൂലം ഒന്നായിരിക്കും.  എന്നെല്ലാം.  വണ്ടിയിൽ കയറി ഇരുന്നപ്പോളാണോർത്തത്‌ വെള്ളം വാങ്ങാൻ മറന്നു.  സാരല്ല്യ, വണ്ടിയിൽ ആരെങ്കിലും വില്ക്കാൻ കൊണ്ടുവരും.  അപ്പോൾ വാങ്ങാം. വലിയ താമസിയാതെ ഒരാൾ വെള്ളവുമായി വന്നു.  ഒരു കുപ്പിയ്ക്ക് പതിനഞ്ച് രൂപ.  എന്റെ അടുത്തിരുന്ന ആളും ഒരു കുപ്പി വാങ്ങി.  രണ്ടു പേരും കൊടുത്തത് ഇരുപത് രൂപ.  പാവം കച്ചവടക്കാരന്റെ കയ്യിൽ ചില്ലറ ഉണ്ടായിരുന്നില്ല്യ.  എന്ത് ചെയ്യണം എന്ന് എല്ലാവരും സംശയിച്ചിരിയ്ക്കുമ്പോൾ എന്റെ അടുത്തിരുന്നയാൾ, അതിലെ ഒരു പത്തുരൂപ എനി...

അതീന്ദ്രിയം

മതി ഏറെ ഉണ്ടെന്നു മദിച്ചു ഞാൻ ഏറെ നാൾ മതിയാവില്ല മതി എന്നു കേൾപ്പാനുണ്ടിപ്പോൾ അതീതമത്രെ പല കാര്യങ്ങളും ബുദ്ധിയ്ക്ക് കൊതിയുണ്ടെനിയ്ക്കവ അനുഭവിച്ചറിയുവാൻ അതിനായ് ശ്രമിച്ചേറെ പക്ഷേ കഴിയുന്നില്ല ചതി പറ്റിയതാർക്ക് എനിയ്ക്കൊ മറ്റുള്ളോർക്കൊ 

വനിതാ കണ്ടക്റ്റർ

അന്നത്തിനായിട്ടെന്നും അന്യന്റെ ധനം പേറും കൊച്ചു ബാങ്കുകളല്ലൊ ബസ്സിലെ കണ്ടക്റ്റർമാർ ഒന്നു ചിരിയ്ക്കുന്നത് ഇന്നോളം കണ്ടിട്ടില്ല എന്റെ ബംഗലൂരുവിൻ ബസ്സിലെ കണ്ടക്റ്റർമാർ തിക്കിലും തിരക്കിലും നിക്കുന്ന നേരത്തല്ലൊ കാശു കൈമാറുന്നത് ബസ്സിലെ കണ്ടക്റ്റർമാർ ഉള്ളിലെ പരിഭ്രമം ഓർക്കുകിൽ ചിത്രമല്ല പുഞ്ചിരി വിഹീനമാം ബസ്സിലെ കണ്ടക്റ്റർമാർ നരക തുല്യമാണ്‌ ബസ്സിലെ യാത്രയെന്ന് നാരിമാർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ടൊരുപാട്‌ നാറികളായ ചിലർ തോണ്ടുന്നു തലോടുന്നു ബ്രേക്കു മുതലെടുത്തു ചാരുന്നു വേറെ ചിലർ കാമനെ ദഹിപ്പിയ്ക്കും നോട്ടമുള്ളോരുമുണ്ട് കാതു പുഴുക്കുമാറ്‌ പേശുന്നു വേറെ ചിലർ ചില്ലറയല്ല കഷ്ടം വനിതകൾക്കെന്നാകിൽ എത്ര സഹിച്ചീടുന്നു വനിതാ കണ്ടക്റ്റർമാർ ബസ്സിനുള്ളിൽ ഞാൻ ഇന്നു കേറിയ നേരത്തിങ്കൽ കണ്ടു എൻ മുന്നിൽ വന്ന വനിതാ കണ്ടക്റ്ററെ കറുത്തുരുണ്ട മേനി പൊന്തിയ പല്ലും പേറി വരുന്നതൊന്നു കണ്ടാൽ കൊമ്പനാണെന്നെ തോന്നു ലക്ഷണയുക്തയല്ല എന്നതു സത്യം തന്നെ പക്ഷേ ഞാൻ കണ്ടിട്ടില്ല ഇത്രയും സുന്ദരിയെ സൌമ്യ സംസാരത്താലും സുസ്മിത മുഖത്താലും സുമുഖി അല്ലെന്നാലും കവർന്നെൻ മനസ്സവൾ പെരുത്ത മോദത്തോടെ ചിരിച്ചു കളിച്ചവൾ...