പാനേം കളി

പഴയ കാല കഥകൾ പലതും പറഞ്ഞു തന്നിട്ടുണ്ട് മുത്തശ്ശ്യമ്മ.  ഒരിക്കൽ മുത്തശ്ശ്യമ്മ “പാനേം കളി” എന്താണെന്ന് എനിയ്ക്ക്‌ പറഞ്ഞു തന്നു. മൂന്നാല്‌ കഥാപാത്രങ്ങളാണത്രെ ഉള്ളത്‌. ഒരു പ്രധാന ഭാഗം മാത്രമാണ്‌ മുത്തശ്ശ്യമ്മ പറഞ്ഞത്. ഒരു നമ്പൂതിരി വാളും പരിചയും എവിടെയോ വെച്ച്‌ മറക്കും. പിന്നെ എല്ലാവരോടും കണ്ടുവോ കണ്ടുവോ എന്നു ചൊദിക്കും. പേരറിയില്ല്യ നമ്പൂതിരിക്ക്‌. അപ്പോൾ വർണ്ണിക്കാൻ പറയും എല്ലാവരും. ഒന്ന്‌ വട്ടത്തിലും മറ്റത്‌ നീളത്തിലും ആണെന്നാണ്‌ ഉത്തരം. അപ്പോൾ അവർ ഓരോന്ന്‌
ഊഹിച്ച്‌ ചോദിക്കും. പപ്പടവും പഴവും ആണൊ എന്നൊക്കെ.  എത്രയായാലും ശരി ഉത്തരം കിട്ടില്ല്യ.  ഇതാണ്‌ കളി.

ഫ്രോയിഡിയൻ ചിന്തകൾ അറിയുന്നതുകൊണ്ടാണൊ എന്നറിയില്ല്യ, ഞാൻ ഇതിന്‌ വേറെ അർത്ഥങ്ങൾ കാണുന്നു.  അത് ശരിക്കുമുള്ളതാണോ അതോ എന്റെ ഭ്രമം ആണോ?  അറിയില്ല്യ.  എങ്ങിനെ അറിയാൻ.  എന്നാലും, നിങ്ങൾക്ക് എന്ത് തോന്നുന്നു?

Comments

Popular posts from this blog

കല്യാണം എന്തിന് ?

ജോലിയും കൂലിയും

ശണ്ഠന്റെ വിലാപം