കൊച്ചി ബിനാലെ

അങ്ങിനെ കൊച്ചി ബിനാലെ കാണാൻ കഴിഞ്ഞു. ഇനി അത് കാണാൻ കഴിഞ്ഞില്ല്യ എന്ന ദുഃഖം ഇല്ല്യ. ആസ്പിൻ വാളിൽ ഉള്ളത് മാത്രമേ കണ്ടുള്ളൂട്വോ, എന്നാലും തൃപ്തി ആയി. അധികമൊന്നും മനസിലായില്ല്യ. എന്നാൽ ചിലത് അത്ഭുത പെടുത്തുന്നവയായിരുന്നു. അതിൽ ഏറ്റവും പ്രധാനം ഈ കക്കൂസാണ്.

 പേപ്പർ ചുരുട്ടി അവ ഒട്ടിച്ചാണ് ഉണ്ടാക്കിയിട്ടുള്ളത് എന്നതാണ് അത്ഭുതം. അടുത്തുനിന്ന് നോക്കിയാൽ ഇങ്ങിനെ ഇരിക്കും. പതിനഞ്ച് മാസം എടുത്തുത്രെ ഇതുണ്ടാക്കാൻ.
അത് പോലെ തന്നെയാണ് കാളത്തോലുകൊണ്ടുണ്ടാക്കിയ കെട്ടിടങ്ങൾ.
പക്ഷെ, നമ്മൾ കാണുന്നതും അവർ അവിടെ എഴുതയിട്ടണ്ണതും തമ്മിൽ വലിയ ബന്ധമൊന്നും തോന്നിയില്ല്യ. ഉദാഹരണത്തിന്, ഒരു പ്രദർശിതം ഇതായിരുന്നു.



കലാകാരന്റെ ജന്മദിനം ബൾബുക്കൊണ്ട് വരച്ചത്. എന്നാൽ അതിനെക്കുറിച്ച് എഴുതിയിട്ടുള്ളത് ഇതായിരുന്നു. 

ഇത്രയൊക്കെ അർത്ഥങ്ങൾ ഉണ്ടെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അതും പോട്ടെ എന്ന് വെക്കാം. ഈ താഴെ കാണുന്നതൊക്കെ കലയാണത്രെ.
 രാജാവ് വസ്ത്രം അണിഞ്ഞിട്ടില്ല്യ എന്ന് പറയാൻ വയ്യലോ.


Comments

Popular posts from this blog

കല്യാണം എന്തിന് ?

ജോലിയും കൂലിയും

പ്രൈവസി