ജീവിതോദ്ദേശ്യം
നല്ലൊരു നെയ്യപ്പം കൊടുത്തിട്ട് ഇതൊന്ന് കഴിക്കുമൊ എന്ന് ചോദിചാൽ, സാധാരണ നിലയ്ക്ക്, എന്തിനാ കഴിക്കുന്നതു എന്ന ചോദ്യം ഉണ്ടാവില്ല്യ. അതേ സമയം, കയപ്പക്ക (പാവക്ക) നീരാണെങ്കിലൊ, ചോദ്യങ്ങളുടെ പൂരമാവും. പിന്നെ ആരോഗ്യത്തിന് നല്ലതാണ് എന്നൊക്കെ പറഞ്ഞാൽ ചിലപ്പോൾ കുടിക്കുമായിരിക്കും. അതു പോലെ, ജീവിതം തികച്ചും മധുരകരമായിരുന്നെങ്കിൽ നമ്മൾ ജീവിതോദ്ദേശ്യം തേടി പോകില്ലായിരുന്നു. വരുംകാല സുഖ പ്രതീക്ഷ കഷ്ടപ്പാടിൽ പതറാതിരിക്കാൻ നമ്മെ സഹായിക്കും. ജീവിതോദ്ദേശ്യം തേടുന്നതിന്റെ പൊരുൾ ഇതു തന്നെ. അത് വെറും മരുപ്പച്ചയാവാനും മതി.
Comments
Post a Comment