ഇത് പിശുക്കാണൊ?

ഒരു തീവണ്ടി യാത്രയിലാണ്‌ ഞാൻ ഈ ധനികനെ പരിചയപ്പെടുന്നത്‌.  വളരെ ധനികനാണെങ്കിലും അദ്ദേഹം എന്റെ കൂടെ second class compartmentഇൽ ആയിരുന്നു യാത്ര ചെയ്തിരുന്നത്.  യാത്രയുടെ ആ ചെറിയ വേളയിൽ തന്നെ ഞാൻ അദ്ദേഹവുമായി വളരെയടുത്തു. അത്ഭുതം എന്തെന്നാൽ ഞാൻ അദ്ദേഹത്തിന്റെ പേര്‌ ചോദിക്കാൻ മറന്നു.  അതിനാൽ ഈ കഥ ഉടനീളെ ഞാൻ അദ്ദേഹതിനെ ധനികൻ എന്നു തന്നെ പറഞ്ഞ് വിശേഷിപ്പിക്കുന്നതായിരിക്കും.

സ്വതെ ബാക്കിയുള്ളവർക്ക് സംസാരിക്കാൻ ഇടം കൊടുക്കാത്തവൻ എന്നൊരു പേരെനിക്കുണ്ടെങ്കിലും, ഇദ്ദേഹത്തിന്റെ മുൻപിൽ ഞാൻ തോറ്റു പോയി.  എനിക്ക് കേൾക്കാൻ മാത്രമെ സാധിച്ചുള്ളു.  പ്രായത്തിൽ എന്നെക്കാൾ വളരെ മൂത്തത്താണെങ്കിലും അദ്ദേഹം എന്നോടൊരു സുഹൃത്തെന്ന നിലയിലാണ്‌ സംസാരിച്ചത്.  അതെന്നിക്ക് വളരെയധികം സന്തോഷമായി.

ഏതോ ഒരാൾ അദ്ദേഹത്തിനെ നിരന്തരം പിശൂക്കൻ എന്ന് വിളിക്കും എന്നുള്ളതിന്റെ പരിഭവമായിരുന്നു പ്രധാന സംസാരവിഷയം.  എടുത്ത് പറഞ്ഞില്ല്യെങ്കിലും ആ ഒരാൾ അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് എനിക്ക് ഏകദേശം ഉറപ്പുണ്ട്. കൂടെയുള്ള ഭാര്യയുടെ മുഖഭാവത്തിൽ നിന്നാണ്‌ ഞാൻ അതൂഹിച്ചത്.  ഈ സംസാരത്തിൽ നിന്ന് രക്ഷപ്പെടാൻവേണ്ടി എന്നവണ്ണം ആ ഭാര്യ ഉടൻ സ്വപ്നലോകത്തേക്ക് പോയി.  അദ്ദേഹത്തിന്റെ പിശുക്കിന്റെ ഉദാഹരണമായി ആ ഒരാൾ പറയുന്ന അനവധി ഉദാഹരണങ്ങൾ ആ ധനികൻ പരഞ്ഞുവെങ്കില്ലും, ഒടുക്കം പരഞ്ഞത് മാത്രമെ എനിക്കിപ്പോൾ ഓർമയുള്ളു. അത് ഞാൻ താങ്കളൊട് പറയാം.

ഈ ധനികൻ സ്വന്തം തറവാടായ ഒരു പഴയ വീട്ടിലാണ്‌ താമസിച്ചിരുന്നത്.  കൂട്ടുകുടുംബമായിരുന്നു, നമ്മുടെ ധനികൻ കാരണവരും.  വൃത്തിയാക്കാൻ ഉള്ള ബുദ്ധിമുട്ട്, എലി, നരച്ചീര്‌, മരപട്ടി തുടങ്ങിയ ജന്തുക്കളുടെ ശല്ല്യം എന്നിവ മൂലം വീട് പുതുക്കി പണിയണം എന്നായിരുന്നു വീട്ടിലെ സ്ത്രീകളുടെ നിർബന്ധം.  അവസാനം നിർബന്ധത്തിന്‌ വഴങ്ങി  വീട് പുതുക്കാമെന്ന് തീരുമാനിച്ചു.  ഒരു terrace വീട് പണിയാം എന്നുതന്നെയായി.  Red oxide അടിച്ചാൽ മതി എന്നായിരുന്നു നമുടെ ധനിക്കന്റെ മോഹംചാലും tiles ഇടാം എന്നു വരെ സമ്മതമായി.  പക്ഷേ granite തന്നെ വേണം എന്ന് വേറെ ചിലർ.  എന്തൊക്കെയൊ ഗുണങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൂട്ടുകാരോട് പൊങ്ങച്ചം പറയാനാണെന്ന് തന്നെയാണ്‌ ധനികന്റെ അഭിപ്രായം.  ഒരു മേൽകൂരപോലും ഇല്ല്യാത്ത എത്രയൊ പേരുള്ളപ്പോൾ നമ്മളിങ്ങിനെ ധൂർത്തടിച്ചാലൊ എന്നായിരുന്നു ധനികന്റെ ചോദ്യം.  നിങ്ങൾ ഈ ലാഭിച്ച കാശുകൊണ്ട് പാർപ്പിടമില്ല്യാത്തവർക്ക് വേണ്ടി എന്താണാവൊ ചെയ്യാൻ പോണത് എന്നായിരുന്നു മറുചോദ്യം.  ഒടുവിൽ അദ്ദേഹം മറ്റ് കുടുംബാംഗങ്ങളുടെ ഇഷ്ട്ടത്തിന്‌ വഴങ്ങി കൊടുത്തു.  granite ഇടണമെന്നുള്ള മോഹം ഉള്ളിന്റെ ഉള്ളിൽ തനിക്കും ഉണ്ടായിരുന്നെന്ന് അദ്ദേഹം എന്നോട് സ്വകാര്യമായി പറഞ്ഞു.  കാർ Sumo മതി എന്നുള തീരുമാനം മാറ്റി Scorpio വേണമെന്ന് പറയുമൊ, അടുത്ത മരാമത്തിന്‌ ഇതേ നിലവാരം നിലനിർത്താൻ പറ്റിയില്ല്യെങ്കിൽ എല്ലാവരുടെയും മുഖം കറുക്കില്ല്യെ, എന്നൊക്കെയുള്ള ഭയം  granite ഇടുമ്പോൾ അദ്ദേഹത്തിന്റെ മനസിൽ ഉണ്ടായിരുന്നത്രെ.  പക്ഷേ പാവങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വേവലാതി സത്യസന്ധമാണെന്നും അദ്ദേഹം ഉടൻ കൂട്ടി ചേർത്തു.  കുടുംബാംഗങ്ങളുടെ സുരക്ഷ, കുടുംബ ഭരണം കൈമാറുമ്പോൾ അച്ഛൻ തന്ന ഉപദേശങ്ങൾ എന്നിവയാണ്‌ പാവങ്ങൾക്ക് വേണ്ടി കൂടുതൽ ചെലവ് ചെയ്യുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കുനതെന്ന് അദ്ദേഹം പറഞ്ഞു.  താൻ തന്റെ കഴിവുകേടിന്‌ മറ്റുള്ളവരെ പഴിചൊല്ലുകയാവാം എന്നു പറയാനുള്ള മനസുണ്ടായിരുന്നു അദ്ദേഹത്തിന്‌.

ഈ കഥ തീർന്നതും എനിക്ക് ഇറങ്ങാനുള്ള station എത്തിയതും ഒപ്പമായിരുന്നു.  യാത്ര പറഞ്ഞ് ഞാൻ ഇറങ്ങാൻ പോയപ്പോൾ അദ്ദേഹം ചോദിച്ചു: ഇതിനൊക്കെ പിശുക്കെന്ന് പറയാൻ പറ്റുമൊ?  ഒരു ചിരി മാത്രമായിരുന്നു എന്റെ ഉത്തരം.  ഉത്തരം കിട്ടാത്തതിൽ അദ്ദേഹത്തിന്‌ വിഷമവും ഉണ്ടായിരുന്നില്ല്യ എന്നെനിക്ക് തോന്നി.  ചോദ്യപാത്രം ഉത്തരം പറഞ്ഞില്ല്യെങ്കിലും, ചോദിച്ച് കഴിയുമ്പോൾ കൂടുതൽ വ്യക്തതയും തെളിച്ചവും കിട്ടുന്നതായി എനിക്ക് പലപ്പോഴും അനുഭവ പെട്ടിട്ടുണ്ട്.  അത് തന്നെ ആയിരിക്കാം അദ്ദേഹം എന്നോടിക്കാര്യങ്ങൾ ചോദിക്കാനുള്ള കാരണവും.  ഇനി കണ്ടുമുട്ടാൻ സാധ്യത തീരെ കുറവായ ഒരപരിചിതനായതിനാൽ ജാള്യതയും വേണ്ട, അതിനാലാവാം ഞാൻ ഈ ചോദ്യത്തിന്‌ പാത്രമായതും.
  

Comments

Popular posts from this blog

കല്യാണം എന്തിന് ?

ജോലിയും കൂലിയും

പ്രൈവസി