Posts

ജോലിയും കൂലിയും

കൂലിക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത് എന്ന് ഉറച്ച് വിശ്വസിച്ചിരുന്നു ഞാൻ. അച്ഛൻ സമ്മതിച്ചാൽ, ഒരു ജോലിയും ചെയ്യാതെ കുടുംബസ്വത്തുകൊണ്ട് കഴിയും എന്ന് ഒരുളുപ്പുമില്ലാതെ ഞാൻ പറഞ്ഞിരുന്നു. "അഞ്ച് കോടി രൂപ (ഒരു വലിയ തുക എന്ന് കരുതിയാൽ മതി) തന്നാൽ ജോലി രാജിവെക്കുമോ?" എന്നത് എന്റെ പ്രിയപ്പെട്ട ചോദ്യമായിരുന്നു. എന്നാൽ അതെല്ലാം മാറി. ജോലി ഇന്നെനിക്ക് കൂലിക്കുള്ളൊരുപാധി മാത്രമല്ല. "അതുക്കും മേലെ" പലതുമാണ്. സന്തോഷത്തിനുള്ളൊരുപാധി: പണ്ടൊക്കെ വെറുതെ ഇരുന്നാൽ എനിക്ക് സന്തോഷമായിരുന്നു. ഒന്നും ചെയ്യേണ്ട കാര്യമില്ല. സന്തോഷത്തിന്റെയാ ഉറവിടം ജീവിതപാതയിൽ എനിക്ക് നഷ്ടമായി. ഇന്ന് സന്തോഷം തോന്നാൻ എന്തെങ്കിലും ഒക്കെ ചെയ്യണം. വെറുതെ ഇരുന്നാൽ സന്തോഷമല്ല. സങ്കടമാണോ എന്ന് ചോദിച്ചാൽ, അതുമല്ല. ഒരു മടുപ്പും ക്ഷീണവും. അതിനാൽ വെറുതെ ഇരിക്കാനിഷ്ടമല്ലാതായി. അതിന് ജോലിയെടുക്കണോ, സിനിമായൊക്കെ കണ്ടിരുന്നാൽ പോരെ? ജീവിതോദ്ദേശ്യസ്രോതസ്സ്‌: സന്തോഷം നഷ്ടപെട്ടതുകൊണ്ടാവണം, ജീവിതത്തിന് ഒരു അർത്ഥവും ലക്ഷ്യവും വേണം എന്ന് തോന്നിത്തുടങ്ങി. ജീവിതതത്തിൽ ദുഃഖം വരുമ്പോളാണ് നാം ഉദ്ദേശം തേടുന്നത് എന്ന്

Love and Hate

Arguments and fights lead to hatred But when love knows no bounds - You are the one you hate.

കൊതു

ഒരു നുള്ളു വേദന താങ്ങുമെൻ ദേഹം ഒരു തുള്ളി ചോരയാൽ തീരുമാ ദാഹം അരക്ഷണം കൊണ്ടങ്ങ് തീരേണ്ട ദുഃഖം അസഹിഷ്ണുത മൂലം നീണ്ടഹോരാത്രം.

പ്രൈവസി

Image
പാശ്ചാത്യ സംസ്കാരത്തിൽ പ്രൈവസിക്കുള്ള മഹത്വത്തിനെ കുറിച്ച് ഞാൻ കുറെ കേട്ടിട്ടുണ്ടായിരുന്നു. മക്കളുടെ റൂമിൽ കയറാൻ അച്ഛനും അമ്മക്കും സമ്മതം ചോദിക്കണം എന്ന് കേട്ടിട്ടുണ്ട്. അതിഥികൾ വരുന്നത് ഒരു ശല്യമായി കാണുന്നവർ ധാരാളം ഉണ്ടെന്ന് കേട്ടിട്ടുണ്ട്. വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കുന്നത് തെറ്റായിട്ടാണ് അവർ കാണുന്നത് എന്ന് കേട്ടിട്ടുണ്ട്. അങ്ങിനെ പലതും. എന്നാൽ ഇവിടെ വന്നപ്പോളാണ് ഞാൻ മനസിലാക്കിയത്, എനിക്ക് പ്രാധാന്യമുള്ള, ഞാൻ പ്രൈവസി എന്ന് വിശേഷിപ്പിക്കുന്ന, പലതും ഇവിടെ ഉള്ളവർക്ക് പ്രധാനമല്ല. ആ തിരിച്ചറിവ് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ഒരുദാഹരണം പറയുകയാണെങ്കിൽ, ഇവിടെ ഒരു വിധം ചെറിയ വീടുകളിൽ ഒക്കെ ഒരു കുളിമുറിയെ ഉള്ളു. രണ്ട് കിടപ്പറയുണ്ടെങ്കിലും. ഒരു വീട് രണ്ട് പേര് കൂടി ഷെയർ ചെയ്യുന്നത് വളരെ സാധാരണവുമാണ്. തികച്ചും അപരിചിതർ ആയവരുടെ കൂടെയായിരിക്കും താമസം. ദമ്പതികളും ഇങ്ങിനെ വീട് പങ്കുവെക്കാറുണ്ട്. അവർക്ക് ആകെ ഉള്ള ആ കുളിമുറി പങ്ക് വെക്കേണ്ടി വരും. അതിൽ അവർക്കൊരു ബുദ്ധിമുട്ടും ഇല്ല. എന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ അവിടെ മുറികൾ കുറ്റി ഇടാൻ ഒരു വഴിയും ഇല്ല. അതും ഒരു അത്ഭുതമായി

ശബരിമല

Image
ഇന്നലെ മുതൽ, ശബരിമലയിൽ സ്ത്രീകൾക്ക് കയറാം എന്ന സുപ്രീം കോടതി വിധി ആണ് എല്ലായിടത്തും ചർച്ചാവിഷയം. ഞാനും എന്റെ അഭിപ്രായം രേഖപെടുത്താം എന്ന് കരുതി. ചുരുക്കി പറഞ്ഞാൽ എനിക്ക് ആ വിധിയോട് വിയോജിപ്പാണ്. എന്തുകൊണ്ട്, എന്നത് ഞാൻ വിശദമായി പറയാം. ഞാൻ മനസിലാക്കിയതെന്തെന്നാൽ, ശബരിമല ഒരു പൊതു സ്ഥലം ആണ്, അവിടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് വിവേചനം (discrimination) ആണ്, എന്നതാണ് ഈ വിധിയുടെ അടിത്തറ. ഒരു വിഭാഗത്തിൽ പെട്ടവർക്ക് മാത്രം പ്രവേശനം ഉള്ള പൊതു സ്ഥലങ്ങൾ വിവേചനം (discrimination) ആണോ? തെറ്റാണോ? ആണ് എന്നെനിക്ക് തോന്നുന്നില്ല. അത്തരം ഇടങ്ങൾ പലപ്പോഴും ഗുണകരമാണ് എന്നാണ് എന്റെ അഭിപ്രായം. ഒരു ചർച്ചയിൽ ഞാൻ കൊടുത്ത കടന്ന ഒരു ഉദാഹരണമായിരുന്നു മൂത്രപ്പുര. പറഞ്ഞു വന്നതെന്തെന്നാൽ, സ്ത്രീകളെ ശബരിമലയിൽ കയറ്റാത്തത് ഒരു അനീതിയോ, തെറ്റോ ആയി എനിക്ക് തോന്നുന്നില്ല. രണ്ടാമത്തെ ചോദ്യം, ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടത് കോടതി ആണോ, എന്നതാണ്? അല്ല എന്നാണ് എന്റെ അഭിപ്രായം. എന്തുകൊണ്ട്? കുറച്ച് പേർ ഒരു സമൂഹത്തിന്റെ മുഴുവൻ കാര്യം തീരുമാനിക്കുന്നത് ശരിയല്ല, പ്രത്യേകിച്ചും ആ വിഷയമായി നേരിട്ട് ബന്ധം ഇല്ലാത

കല്യാണം എന്തിന് ?

Image
എഴുത്തിൽ മിതത്വം പാലിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. വികാര വിക്ഷോഭങ്ങളെക്കാൾ യുക്തിക്കാണ് പ്രാധാന്യം എന്ന ഉറച്ച വിശ്വാസം. എന്നാൽ ഇതേ വികാരങ്ങൾ അടിഞ്ഞുകൂടി നമ്മെ വീർപ്പുമുട്ടിക്കുന്ന സാഹചര്യങ്ങളും ഉണ്ട്. ആരോടെങ്കിലും ഒക്കെ ഇതൊക്കെ ഒന്നു പറയണം എന്ന് തോന്നും. അങ്ങിനെ ഒരു അവസ്ഥയിൽ ആണ് ഞാനും. എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും വരുന്ന, ഞാൻ തികച്ചും സത്യം എന്ന് വിശ്വസിക്കുന്ന വാക്കുകൾ. എന്നാൽ, വികാരങ്ങൾക്ക് അധീനമായാണ് ഇത് പറയുന്നത്, അതിന്റെതായ ചില പിഴവുകൾ ഉണ്ടാവാം. ശണ്ഠന്റെ വിലാപം എന്ന കുറിപ്പിൽ, കല്യാണം കഴിക്കണോ വേണ്ടേ എന്ന സംശയം, അതേ തുടർന്ന് ഞാൻ നടത്തിയ അന്വേഷണങ്ങൾ, ഞാൻ അസെക്ഷ്വൽ ആണെന്ന തിരിച്ചറിവ് ഇവയെ എല്ലാം കുറിച്ച് ഞാൻ പറഞ്ഞിരുന്നുവല്ലോ. അതുമായി ബന്ധമുള്ള ചില സംഭവങ്ങൾ ആണ് എനിക്ക് ഇപ്പോൾ പറയാൻ ഉള്ളത്. അതിൽ പറഞ്ഞത് പോലെ കല്യാണം എന്ന വിഷയത്തെ കുറിച്ച് ഞാൻ പലരോടും ചർച്ച ചെയ്തിട്ടുണ്ട്. അവയിൽ ഒരു പ്രധാന വിഷയമായിരുന്നു കല്യാണത്തിന്റെ ഉദ്ദേശം. ഒരു നീണ്ട ലിസ്റ്റ് തന്നെ ഞാൻ ശേഖരിച്ചിരുന്നു. എന്നാൽ അതിൽ സെക്സ് ഉണ്ടായിരുന്നില്ല എന്നത് എന്നെ അന്നേ അത്ഭുതപെടുത്തിയിരുന്നു. അത് പ്രകടി

ആസ്തികനൊ നാസ്തികനൊ?

Image
ഞാൻ ആസ്തികനൊ നാസ്തികനൊ? എളുപ്പമായ ഒരു ഉത്തരം ഇല്ലാത്ത ചോദ്യം. ഈശ്വര വിശ്വാസം എനിക്കില്ലാതെ ആയിട്ട് കുറച്ചു കാലമായി. ആ അർത്ഥത്തിൽ ഞാൻ എന്തായാലും ആസ്തികനല്ല. "ഞാൻ" ഉണ്ട് എന്ന ബോധ്യം ഉണ്ടലോ, അതു തന്നെ ആണ് ഈശ്വരൻ, എന്ന് അച്ഛൻ എപ്പോഴും പറയും. എന്നാൽ "ഞാൻ" ഉണ്ട് എന്ന് എനിക്ക് ബോധ്യം അല്ലെങ്കിൽ ഉറപ്പ് ഇല്ലാതെ ആയിട്ടും കുറച്ചുകാലമായി. അതെങ്ങിനെ എന്ന് തോന്നുന്നുണ്ടാവും. ഞാൻ എന്നത് നമ്മൾ സൗകര്യാർത്ഥം ഉപയോഗിക്കുന്ന ഒരു പദം മാത്രമാണ്, എന്നാണെന്റെ വിശ്വാസം. 10 കൊല്ലം മുൻപേ ഉള്ള ഞാനും ഇന്നത്തെ ഞാനും തമ്മിൽ വലിയ സാമ്യം ഒന്നും ഇല്ല. അവർ രണ്ടാൾക്കാർ ആണെന്ന് തന്നെ പറയാം. മാറ്റമില്ലാത്ത ഒരു ഞാൻ ഇല്ല എന്നതാണ് ഞാൻ ഇവിടെ പറഞ്ഞു വരുന്നത്. ക്ഷണികമായി "ഞാൻ" എന്നൊരു തോന്നൽ ഉണ്ട്. എന്നാൽ അതും നമ്മുടെ ബുദ്ധി സൗകര്യാർത്ഥം സൃഷ്ടിക്കുന്ന ഒരു പ്രഹേളികയായിട്ടാണ് എനിക്ക് തോന്നുന്നത്. സർവൈവൽ കൂട്ടുവാൻ വേണ്ടിയിട്ടുള്ള ഒരു എവല്യൂഷണറി മെക്കാനിസം. അതെന്തോ ആയിക്കോട്ടെ, എന്നാലും അങ്ങിനെ ഒരു തോന്നൽ ഉണ്ടലോ? കണ്ണടച്ചാലും, ചെവിപൊതിയാലും, ഇന്ദ്രിയങ്ങൾക്കതീതമായ ഒരു തോന്നൽ. ഉറങ്ങിയാൽ പോല