Posts

Showing posts from February, 2017

ഞങ്ങളും നമ്മളും

Image
ജല്ലികട്ട് പ്രക്ഷോഭം നടക്കുമ്പോൾ ഞാൻ ചെന്നൈയിൽ ഉണ്ടായിരുന്നു. വളരെ ശാന്തവും അഹിംസാപരവും ആയിരുന്നുവെങ്കിലും എന്നെ തെല്ല് അസ്വസ്ഥനാക്കിയിരുന്നു ജല്ലികട്ട് പ്രക്ഷോഭം. ഓരോ "തമിഴൻ ഡാ" എന്ന മുറവിളിയും, ഞാൻ തമിഴനല്ല എന്ന് എന്നെ ഓർമപ്പെടുത്തി. പുറത്താക്കപ്പെട്ട ഒരു അനുഭവം. ഭൂരിഭാഗം ജനത അവരുടെ സ്വന്തം വ്യക്തിമുദ്രയിൽ അതിയായി അഭിമാനം കൊള്ളുമ്പോൾ, ബാക്കിയുള്ളവരിൽ അത് അസ്വസ്ഥത സൃഷ്ടിച്ചെക്കാം എന്ന് ഞാൻ തിരിച്ചറിഞ്ഞു. അതിൽ വേറെ ദുരുദ്ദേശങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും. ഞങ്ങൾ ഹിന്ദുക്കൾ, ഞങ്ങൾ മലയാളികൾ, ഞങ്ങൾ എഞ്ചിനീയർമാർ, ഞങ്ങൾ ഈശ്വര വിശ്വാസികൾ എന്നൊക്കെ പറയുമ്പോൾ, അതിൽ പെടാത്തവർക്ക് പുറത്താക്കപ്പെട്ട പോലെ തോന്നിയേക്കാം. ഇതെല്ലാം നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗം തന്നെ. പക്ഷെ അത് കൊട്ടിഘോഷിക്കണ്ട എന്ന് തോന്നി. മലയാളിയോട് സംസാരിക്കുമ്പോൾ നമ്മൾ മലയാളികൾ എന്ന് പറയാം. എന്നാൽ തമിഴാനോട് സംസാരിക്കുമ്പോൾ ഞങ്ങൾ മലയാളികൾ എന്ന് പറയുന്നതിന് പകരം നമ്മൾ തെക്കേ ഇന്ത്യക്കാർ എന്ന് പറയാം. ഇത് പോലെ ഞങ്ങൾ എന്നതിന് പകരം നമ്മൾ എന്ന് പറയാൻ ശ്രമിക്കാം. ആരെയും കുറ്റ പെടുത്തുകയല്ല ഞാൻ. അങ്ങിനെ കുറ്റ

കൊച്ചി ബിനാലെ

Image
അങ്ങിനെ കൊച്ചി ബിനാലെ കാണാൻ കഴിഞ്ഞു. ഇനി അത് കാണാൻ കഴിഞ്ഞില്ല്യ എന്ന ദുഃഖം ഇല്ല്യ. ആസ്പിൻ വാളിൽ ഉള്ളത് മാത്രമേ കണ്ടുള്ളൂട്വോ, എന്നാലും തൃപ്തി ആയി. അധികമൊന്നും മനസിലായില്ല്യ. എന്നാൽ ചിലത് അത്ഭുത പെടുത്തുന്നവയായിരുന്നു. അതിൽ ഏറ്റവും പ്രധാനം ഈ കക്കൂസാണ്.  പേപ്പർ ചുരുട്ടി അവ ഒട്ടിച്ചാണ് ഉണ്ടാക്കിയിട്ടുള്ളത് എന്നതാണ് അത്ഭുതം. അടുത്തുനിന്ന് നോക്കിയാൽ ഇങ്ങിനെ ഇരിക്കും. പതിനഞ്ച് മാസം എടുത്തുത്രെ ഇതുണ്ടാക്കാൻ. അത് പോലെ തന്നെയാണ് കാളത്തോലുകൊണ്ടുണ്ടാക്കിയ കെട്ടിടങ്ങൾ. പക്ഷെ, നമ്മൾ കാണുന്നതും അവർ അവിടെ എഴുതയിട്ടണ്ണതും തമ്മിൽ വലിയ ബന്ധമൊന്നും തോന്നിയില്ല്യ. ഉദാഹരണത്തിന്, ഒരു പ്രദർശിതം ഇതായിരുന്നു. കലാകാരന്റെ ജന്മദിനം  ബൾബുക്കൊണ്ട്  വരച്ചത്. എന്നാൽ അതിനെക്കുറിച്ച് എഴുതിയിട്ടുള്ളത് ഇതായിരുന്നു.  ഇത്രയൊക്കെ അർത്ഥങ്ങൾ ഉണ്ടെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അതും പോട്ടെ എന്ന് വെക്കാം. ഈ താഴെ കാണുന്നതൊക്കെ കലയാണത്രെ.   രാജാവ് വസ്ത്രം അണിഞ്ഞിട്ടില്ല്യ എന്ന് പറയാൻ വയ്യലോ.