ഇരുട്ടുമുറി

(ഇരുട്ടുമുറി ഞങ്ങൾ കുട്ടിക്കാലത്ത് കളിച്ചിരുന്ന ഒരു കളിയാണ്‌.  ഒരാൾ മുറിയുടെ പുറത്ത് നില്ക്കുന്ന സമയത്ത്, ബാക്കിയുള്ളവർ മുറിയുടെ പലയിടങ്ങളിൽ ഒളിച്ച്, വെളക്കണയ്ക്കും.  എന്നിട്ട്‌ പുറത്ത് നിൽകുന്നയാളെ തയ്യാറായെന്ന വിവരം അറിയിക്കും.  അപ്പോൾ അയാൾ ഉള്ളിൽ വന്ന് എല്ലാവരേയും കണ്ടെത്തി തിരിച്ചറിയണം.  അതാണ്‌ കളി)

കറുമ്പാ നിൻ കുറുമ്പല്പം കൂടുന്നുണ്ടെടൊ
ഈ കളിനാം തുടങ്ങി കുറേ നേരമായി
ഇരുട്ടുമുറി വേണ്ടെന്ന് ചൊല്ലിയതല്ലെ
ഇരുന്നു സംസാരിച്ചാൽ രസമേറുകില്ലെ
മുരാരെ ഇപ്പോളും  മുറിയിൽ തന്നെയുണ്ടൊ
അതൊ മറ്റൊരു ദിക്കിൽ വേറെ കളിയിലൊ

Popular posts from this blog

സൗന്ദര്യലഹരി

ശണ്ഠന്റെ വിലാപം

ഫെമിനിസം