കുളിരരിച്ചു കേറുന്നു (ചലി ചലിഗാ..)
ഇതൊരു പുതിയ പരീക്ഷണമാണ്. എനിയ്ക്ക് തെലുഗു സിനിമകൾ വലിയ ഇഷ്ടമാണ്. ഏന്നാൽ അവ മൊഴി മാറി മലയാളത്തിൽ വരുമ്പോൾ ആ സൌന്ദര്യം നഷ്ടപ്പെടുന്നതായി എനിയ്ക്ക് തൊന്നാരുണ്ട്. മൊഴിമാറ്റുമ്പോൾ അതിന്റെ അർഥവും ഭാവവും അതുപോലെ പകർത്തേണ്ടതല്ലെ? എനിയ്ക്ക് ഏറെ ഇഷ്ടമുള്ള ഒരു തെലുഗു സിനിമയാണ് Mr. Perfect. അതിൽ “ചലി ചലിഗാ” എന്ന പാട്ടും എനിയ്ക്ക് പ്രിയപെട്ടതാണ്. അതിന്റെ മലയാളമായ “വെള്ളിക്കൊലുസിൻ ചിരി തൂകി” എന്ന പാട്ട് കേൾക്കാൻ ഇടയായി. തെലുഗുവിലെ വരികളായി യാതൊരു ബന്ധവുമില്ല. അതിന്റെ ഭാവം തന്നെ വേറെയാണ്. അത് കേട്ടപ്പോൾ എനിയ്ക്കൊരു ദുഃഖം തൊന്നി. തെലുഗുവിലെ അർത്ഥം നഷ്ടപ്പെടാതെ, അതേ ഈണത്തിൽ പാടാൻ തക്കവണ്ണം, മലയാളത്തിലേയ്ക്ക് ഞാൻ മൊഴിമാറ്റിയതാണിത്. വായിച്ച് അഭിപ്രായം പറയണേ! കുളിരരിച്ചു കേറുന്നു കരളിനകം നുള്ളുന്നു നിൻ നേർക്ക് നടന്നെൻ മനസ്സ്. മതിമറന്ന് ആടുന്നു വെറുതെയങ്ങു ചാടുന്നു ആസ്വസ്ഥത നിറയുന്ന വയസ്സ് ചെറു ചെറു ചെറു ചെറു ആശകൾ എന്തെന്തൊ നുള്ളി നുള്ളി നുള്ളി നുള്ളി പൊകുന്നല്ലൊ കൊച്ചു കൊച്ചു കൊച്ചു കൊച്ചു ചിന്തകൾ വേറെന്തൊ കുത്തി കുത്തി കൊല്ലുന്നു എന്നെ ന...