കിണറ്റിലെ രാക്ഷസൻ

കുട്ടനും കുട്ടിയും അസാധരണ കുട്ടികളായിരുന്നു. കിട്ടുന്ന സമയമെല്ലാം കൂടിയിരുന്ന് കഥകളും കവിതകളും രചിച്ചാണ് അവർ ചിലവഴിച്ചത്. അതിനായി വീടിനൊടു ചേർന്ന തൊടിയിലെവിടെയെങ്കിലും പോയി ഇരിയ്ക്കും, സ്വസ്ഥമായി. ഒരു പൊട്ടകിണറിനോടുചേർന്നായിരുന്നു അവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടം. ഇപ്പോൾ കൊല്ലപരീക്ഷ കഴിഞ്ഞ് സ്കൂൾ പൂട്ടിയിരിയ്ക്കുന്ന സമയമാണ്. വേറെ വഹയൊന്നും ഇല്ല്യ. അതിനാൽ പതിവുപോലെ അവർ അവിടെ പൊയി ഇരുന്നു. കുറേ നേരം ഇരുവരും ഒന്നും മിണ്ടാതെ കിണറുനോക്കിയിരുന്നു. പൊടുന്നനെ കുട്ടി പറഞ്ഞു - ഈ കിണറ്റിൽ ഒരു രാക്ഷസൻ ജീവിചിരുന്നെങ്കിലൊ. ആശയം കുട്ടനും ബോധിച്ചു. നല്ല ഉറവുള്ള കിണറായിരുന്നു. പൊന്തി വരുന്ന കുമിളകൾ രാക്ഷസൻ കൂർക്കം വലിയ്ക്കുന്നതിനാലാണേന്നവർക്ക് തോന്നി. പിന്നെ നിമിഷങ്ങൾക്കകം ഒരു കഥ തയ്യാർ. ആ കിണറൊരു രാക്ഷസന്റെ വീടാണ്. അതി ദുഷ്ടനായ ഒരു രാക്ഷസന്റെ. എന്തും തിന്നുന്ന പ്രകൃതം. വിശക്കുമ്പോളടുത്തുള്ളവർ എപ്പവയറ്റിലായി എന്ന് ചോദിച്ചാൽ മതി. നല്ല വിശപ്പും. എന്നാൽ ഉറക്കമൊ, തീരെ കുറവ്. ചെറിയ ...