Posts

Showing posts from August, 2018

പ്ലം

Image
ആരും കൊതിക്കും നിന്മേനി നിറം കണ്ടു ഞാനും കൊതിച്ചുപോയ്‌ നിന്നെയാദ്യം ആദ്യത്തെ ചുംബന സ്പർശം ചമർക്കയാൽ തെല്ലു മടുത്തു പോയന്തരംഗം നിന്നകതാരിലായെന്നും നിറയുമാ മാധുര്യപൂരം നുകർന്ന നേരം വീണ്ടുമൊരിത്തിരി സ്നേഹമെൻ മാനസേ തൂകിത്തുളുമ്പി നിറഞ്ഞു നിൽക്കേ! നീ തന്നെ സുന്ദരീ എൻ പ്രാണനായിക വേണ്ടെനിയ്ക്കൊട്ടും പുളിക്കുന്ന മാമ്പഴം (പ്ലമ്മിന്റെ തൊലിക്ക് കയപ്പോ ചവർപ്പൊ ഒക്കെ ആണ്. എന്നാൽ ഉള്ളിൽ നല്ല മധുരവും. അണ്ടിയോടടുക്കുമ്പോൾ ആണലോ മാമ്പഴത്തിന് പുളി. അത് രണ്ടും ചേർത്ത് ഒരു കവിത.)

വരുത്തൻ

Image
കഴിഞ്ഞ മാസം മുതൽ ഞാൻ എഡിൻബറ, സ്കോട്ട്ലാന്റിൽ ആണ്. ഇവിടെ വന്നിട്ട് ഒരു പ്രധാന പരിപാടി വീട് തിരയുക എന്നതായിരുന്നു. പൊതുവെ തന്നെ എളുപ്പമല്ല, പിന്നെ ഞാൻ വന്ന സമയവും കുറച്ചപകടമായി. എഡിൻബറ ഫെസ്റ്റിവൽ നടക്കുന്ന സമയം ആണ് ആഗസ്റ്റ്. സിറ്റിയുടെ ജനസംഖ്യ ഇരട്ടിക്കുന്ന ഒരു മാസം. പിന്നെ സെപ്റ്റംബറിൽ യൂണിവേഴ്സിറ്റിയിൽ ചേരുന്ന വിദ്യാർത്ഥികളുടെ തിരക്ക് വേറെയും. എന്തായാലും സിറ്റി മുഴുവൻ നടന്നുകാണാൻ ഒരു കാരണമായി അത്. അത്തരം ഒരു യാത്രയുടെ കഥ പറയാം. ഒരു വീട് കണ്ട് തിരിച്ച് ബസ്സിൽ വരുകയായിരുന്നു. ബസ്സിൽ പൊതുവെ തിരക്ക് അധികം ഉണ്ടാവാറില്ല. അതുകൊണ്ട് തന്നെ രണ്ട്‌ പേർക്ക് അടുത്തടുത്തിരിക്കണ്ടി വരാറില്ല. എന്നാൽ അന്ന് അങ്ങിനെ ആയിരുന്നില്ല. ബസ്സ് ഫുള്ളായിരുന്നു. എന്റെ തൊട്ടടുത്ത സീറ്റ് മാത്രം ബാക്കി. അങ്ങിനെ ഇരിക്കെ ഒരു പ്രായം ചേർന്നയാൾ ബസ്സിൽ കയറി. അയാൾ എന്റെ സീറ്റിന്റെ അടുത്തെത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന സ്ത്രീയോട് ചോദിച്ചു എന്റെ അടുത്തേക്ക് ഇരിക്കാമോ എന്ന്. അപ്പോൾ ആ സ്ത്രീ വേഗം നീട്ടുനിന്നു. അവിടെ അയാൾ ഇരിക്കുകയും ചെയ്തു. അപ്പോഴും ആ സ്ത്രീ എന്റെ അടുത്ത് ഇരുന്നില്ല. അപ്പോൾ ഞാൻ ഇവിട