Posts

Showing posts from 2018

കൊതു

ഒരു നുള്ളു വേദന താങ്ങുമെൻ ദേഹം ഒരു തുള്ളി ചോരയാൽ തീരുമാ ദാഹം അരക്ഷണം കൊണ്ടങ്ങ് തീരേണ്ട ദുഃഖം അസഹിഷ്ണുത മൂലം നീണ്ടഹോരാത്രം.

പ്രൈവസി

Image
പാശ്ചാത്യ സംസ്കാരത്തിൽ പ്രൈവസിക്കുള്ള മഹത്വത്തിനെ കുറിച്ച് ഞാൻ കുറെ കേട്ടിട്ടുണ്ടായിരുന്നു. മക്കളുടെ റൂമിൽ കയറാൻ അച്ഛനും അമ്മക്കും സമ്മതം ചോദിക്കണം എന്ന് കേട്ടിട്ടുണ്ട്. അതിഥികൾ വരുന്നത് ഒരു ശല്യമായി കാണുന്നവർ ധാരാളം ഉണ്ടെന്ന് കേട്ടിട്ടുണ്ട്. വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കുന്നത് തെറ്റായിട്ടാണ് അവർ കാണുന്നത് എന്ന് കേട്ടിട്ടുണ്ട്. അങ്ങിനെ പലതും. എന്നാൽ ഇവിടെ വന്നപ്പോളാണ് ഞാൻ മനസിലാക്കിയത്, എനിക്ക് പ്രാധാന്യമുള്ള, ഞാൻ പ്രൈവസി എന്ന് വിശേഷിപ്പിക്കുന്ന, പലതും ഇവിടെ ഉള്ളവർക്ക് പ്രധാനമല്ല. ആ തിരിച്ചറിവ് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ഒരുദാഹരണം പറയുകയാണെങ്കിൽ, ഇവിടെ ഒരു വിധം ചെറിയ വീടുകളിൽ ഒക്കെ ഒരു കുളിമുറിയെ ഉള്ളു. രണ്ട് കിടപ്പറയുണ്ടെങ്കിലും. ഒരു വീട് രണ്ട് പേര് കൂടി ഷെയർ ചെയ്യുന്നത് വളരെ സാധാരണവുമാണ്. തികച്ചും അപരിചിതർ ആയവരുടെ കൂടെയായിരിക്കും താമസം. ദമ്പതികളും ഇങ്ങിനെ വീട് പങ്കുവെക്കാറുണ്ട്. അവർക്ക് ആകെ ഉള്ള ആ കുളിമുറി പങ്ക് വെക്കേണ്ടി വരും. അതിൽ അവർക്കൊരു ബുദ്ധിമുട്ടും ഇല്ല. എന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ അവിടെ മുറികൾ കുറ്റി ഇടാൻ ഒരു വഴിയും ഇല്ല. അതും ഒരു അത്ഭുതമായി

ശബരിമല

Image
ഇന്നലെ മുതൽ, ശബരിമലയിൽ സ്ത്രീകൾക്ക് കയറാം എന്ന സുപ്രീം കോടതി വിധി ആണ് എല്ലായിടത്തും ചർച്ചാവിഷയം. ഞാനും എന്റെ അഭിപ്രായം രേഖപെടുത്താം എന്ന് കരുതി. ചുരുക്കി പറഞ്ഞാൽ എനിക്ക് ആ വിധിയോട് വിയോജിപ്പാണ്. എന്തുകൊണ്ട്, എന്നത് ഞാൻ വിശദമായി പറയാം. ഞാൻ മനസിലാക്കിയതെന്തെന്നാൽ, ശബരിമല ഒരു പൊതു സ്ഥലം ആണ്, അവിടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് വിവേചനം (discrimination) ആണ്, എന്നതാണ് ഈ വിധിയുടെ അടിത്തറ. ഒരു വിഭാഗത്തിൽ പെട്ടവർക്ക് മാത്രം പ്രവേശനം ഉള്ള പൊതു സ്ഥലങ്ങൾ വിവേചനം (discrimination) ആണോ? തെറ്റാണോ? ആണ് എന്നെനിക്ക് തോന്നുന്നില്ല. അത്തരം ഇടങ്ങൾ പലപ്പോഴും ഗുണകരമാണ് എന്നാണ് എന്റെ അഭിപ്രായം. ഒരു ചർച്ചയിൽ ഞാൻ കൊടുത്ത കടന്ന ഒരു ഉദാഹരണമായിരുന്നു മൂത്രപ്പുര. പറഞ്ഞു വന്നതെന്തെന്നാൽ, സ്ത്രീകളെ ശബരിമലയിൽ കയറ്റാത്തത് ഒരു അനീതിയോ, തെറ്റോ ആയി എനിക്ക് തോന്നുന്നില്ല. രണ്ടാമത്തെ ചോദ്യം, ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടത് കോടതി ആണോ, എന്നതാണ്? അല്ല എന്നാണ് എന്റെ അഭിപ്രായം. എന്തുകൊണ്ട്? കുറച്ച് പേർ ഒരു സമൂഹത്തിന്റെ മുഴുവൻ കാര്യം തീരുമാനിക്കുന്നത് ശരിയല്ല, പ്രത്യേകിച്ചും ആ വിഷയമായി നേരിട്ട് ബന്ധം ഇല്ലാത

കല്യാണം എന്തിന് ?

Image
എഴുത്തിൽ മിതത്വം പാലിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. വികാര വിക്ഷോഭങ്ങളെക്കാൾ യുക്തിക്കാണ് പ്രാധാന്യം എന്ന ഉറച്ച വിശ്വാസം. എന്നാൽ ഇതേ വികാരങ്ങൾ അടിഞ്ഞുകൂടി നമ്മെ വീർപ്പുമുട്ടിക്കുന്ന സാഹചര്യങ്ങളും ഉണ്ട്. ആരോടെങ്കിലും ഒക്കെ ഇതൊക്കെ ഒന്നു പറയണം എന്ന് തോന്നും. അങ്ങിനെ ഒരു അവസ്ഥയിൽ ആണ് ഞാനും. എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും വരുന്ന, ഞാൻ തികച്ചും സത്യം എന്ന് വിശ്വസിക്കുന്ന വാക്കുകൾ. എന്നാൽ, വികാരങ്ങൾക്ക് അധീനമായാണ് ഇത് പറയുന്നത്, അതിന്റെതായ ചില പിഴവുകൾ ഉണ്ടാവാം. ശണ്ഠന്റെ വിലാപം എന്ന കുറിപ്പിൽ, കല്യാണം കഴിക്കണോ വേണ്ടേ എന്ന സംശയം, അതേ തുടർന്ന് ഞാൻ നടത്തിയ അന്വേഷണങ്ങൾ, ഞാൻ അസെക്ഷ്വൽ ആണെന്ന തിരിച്ചറിവ് ഇവയെ എല്ലാം കുറിച്ച് ഞാൻ പറഞ്ഞിരുന്നുവല്ലോ. അതുമായി ബന്ധമുള്ള ചില സംഭവങ്ങൾ ആണ് എനിക്ക് ഇപ്പോൾ പറയാൻ ഉള്ളത്. അതിൽ പറഞ്ഞത് പോലെ കല്യാണം എന്ന വിഷയത്തെ കുറിച്ച് ഞാൻ പലരോടും ചർച്ച ചെയ്തിട്ടുണ്ട്. അവയിൽ ഒരു പ്രധാന വിഷയമായിരുന്നു കല്യാണത്തിന്റെ ഉദ്ദേശം. ഒരു നീണ്ട ലിസ്റ്റ് തന്നെ ഞാൻ ശേഖരിച്ചിരുന്നു. എന്നാൽ അതിൽ സെക്സ് ഉണ്ടായിരുന്നില്ല എന്നത് എന്നെ അന്നേ അത്ഭുതപെടുത്തിയിരുന്നു. അത് പ്രകടി

ആസ്തികനൊ നാസ്തികനൊ?

Image
ഞാൻ ആസ്തികനൊ നാസ്തികനൊ? എളുപ്പമായ ഒരു ഉത്തരം ഇല്ലാത്ത ചോദ്യം. ഈശ്വര വിശ്വാസം എനിക്കില്ലാതെ ആയിട്ട് കുറച്ചു കാലമായി. ആ അർത്ഥത്തിൽ ഞാൻ എന്തായാലും ആസ്തികനല്ല. "ഞാൻ" ഉണ്ട് എന്ന ബോധ്യം ഉണ്ടലോ, അതു തന്നെ ആണ് ഈശ്വരൻ, എന്ന് അച്ഛൻ എപ്പോഴും പറയും. എന്നാൽ "ഞാൻ" ഉണ്ട് എന്ന് എനിക്ക് ബോധ്യം അല്ലെങ്കിൽ ഉറപ്പ് ഇല്ലാതെ ആയിട്ടും കുറച്ചുകാലമായി. അതെങ്ങിനെ എന്ന് തോന്നുന്നുണ്ടാവും. ഞാൻ എന്നത് നമ്മൾ സൗകര്യാർത്ഥം ഉപയോഗിക്കുന്ന ഒരു പദം മാത്രമാണ്, എന്നാണെന്റെ വിശ്വാസം. 10 കൊല്ലം മുൻപേ ഉള്ള ഞാനും ഇന്നത്തെ ഞാനും തമ്മിൽ വലിയ സാമ്യം ഒന്നും ഇല്ല. അവർ രണ്ടാൾക്കാർ ആണെന്ന് തന്നെ പറയാം. മാറ്റമില്ലാത്ത ഒരു ഞാൻ ഇല്ല എന്നതാണ് ഞാൻ ഇവിടെ പറഞ്ഞു വരുന്നത്. ക്ഷണികമായി "ഞാൻ" എന്നൊരു തോന്നൽ ഉണ്ട്. എന്നാൽ അതും നമ്മുടെ ബുദ്ധി സൗകര്യാർത്ഥം സൃഷ്ടിക്കുന്ന ഒരു പ്രഹേളികയായിട്ടാണ് എനിക്ക് തോന്നുന്നത്. സർവൈവൽ കൂട്ടുവാൻ വേണ്ടിയിട്ടുള്ള ഒരു എവല്യൂഷണറി മെക്കാനിസം. അതെന്തോ ആയിക്കോട്ടെ, എന്നാലും അങ്ങിനെ ഒരു തോന്നൽ ഉണ്ടലോ? കണ്ണടച്ചാലും, ചെവിപൊതിയാലും, ഇന്ദ്രിയങ്ങൾക്കതീതമായ ഒരു തോന്നൽ. ഉറങ്ങിയാൽ പോല

പ്ലം

Image
ആരും കൊതിക്കും നിന്മേനി നിറം കണ്ടു ഞാനും കൊതിച്ചുപോയ്‌ നിന്നെയാദ്യം ആദ്യത്തെ ചുംബന സ്പർശം ചമർക്കയാൽ തെല്ലു മടുത്തു പോയന്തരംഗം നിന്നകതാരിലായെന്നും നിറയുമാ മാധുര്യപൂരം നുകർന്ന നേരം വീണ്ടുമൊരിത്തിരി സ്നേഹമെൻ മാനസേ തൂകിത്തുളുമ്പി നിറഞ്ഞു നിൽക്കേ! നീ തന്നെ സുന്ദരീ എൻ പ്രാണനായിക വേണ്ടെനിയ്ക്കൊട്ടും പുളിക്കുന്ന മാമ്പഴം (പ്ലമ്മിന്റെ തൊലിക്ക് കയപ്പോ ചവർപ്പൊ ഒക്കെ ആണ്. എന്നാൽ ഉള്ളിൽ നല്ല മധുരവും. അണ്ടിയോടടുക്കുമ്പോൾ ആണലോ മാമ്പഴത്തിന് പുളി. അത് രണ്ടും ചേർത്ത് ഒരു കവിത.)

വരുത്തൻ

Image
കഴിഞ്ഞ മാസം മുതൽ ഞാൻ എഡിൻബറ, സ്കോട്ട്ലാന്റിൽ ആണ്. ഇവിടെ വന്നിട്ട് ഒരു പ്രധാന പരിപാടി വീട് തിരയുക എന്നതായിരുന്നു. പൊതുവെ തന്നെ എളുപ്പമല്ല, പിന്നെ ഞാൻ വന്ന സമയവും കുറച്ചപകടമായി. എഡിൻബറ ഫെസ്റ്റിവൽ നടക്കുന്ന സമയം ആണ് ആഗസ്റ്റ്. സിറ്റിയുടെ ജനസംഖ്യ ഇരട്ടിക്കുന്ന ഒരു മാസം. പിന്നെ സെപ്റ്റംബറിൽ യൂണിവേഴ്സിറ്റിയിൽ ചേരുന്ന വിദ്യാർത്ഥികളുടെ തിരക്ക് വേറെയും. എന്തായാലും സിറ്റി മുഴുവൻ നടന്നുകാണാൻ ഒരു കാരണമായി അത്. അത്തരം ഒരു യാത്രയുടെ കഥ പറയാം. ഒരു വീട് കണ്ട് തിരിച്ച് ബസ്സിൽ വരുകയായിരുന്നു. ബസ്സിൽ പൊതുവെ തിരക്ക് അധികം ഉണ്ടാവാറില്ല. അതുകൊണ്ട് തന്നെ രണ്ട്‌ പേർക്ക് അടുത്തടുത്തിരിക്കണ്ടി വരാറില്ല. എന്നാൽ അന്ന് അങ്ങിനെ ആയിരുന്നില്ല. ബസ്സ് ഫുള്ളായിരുന്നു. എന്റെ തൊട്ടടുത്ത സീറ്റ് മാത്രം ബാക്കി. അങ്ങിനെ ഇരിക്കെ ഒരു പ്രായം ചേർന്നയാൾ ബസ്സിൽ കയറി. അയാൾ എന്റെ സീറ്റിന്റെ അടുത്തെത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന സ്ത്രീയോട് ചോദിച്ചു എന്റെ അടുത്തേക്ക് ഇരിക്കാമോ എന്ന്. അപ്പോൾ ആ സ്ത്രീ വേഗം നീട്ടുനിന്നു. അവിടെ അയാൾ ഇരിക്കുകയും ചെയ്തു. അപ്പോഴും ആ സ്ത്രീ എന്റെ അടുത്ത് ഇരുന്നില്ല. അപ്പോൾ ഞാൻ ഇവിട

ഫെമിനിസം

Image
ഞാൻ ഒരു ഫെമിനിസ്റ്റാണ്. സ്ത്രീ പുരുഷ സമത്വം എന്ന ഫെമിനിസ്റ്റ് ആശയത്തിനോട് എനിക്ക് യോജിപ്പാണ്. എന്നാൽ ചില ഫെമിനിസ്റ്റുകൾ പറയുന്നത് മനസിലാക്കാൻ അല്ലെങ്കിൽ സമ്മതിക്കാൻ ബുദ്ധിമുട്ടു തോന്നാറുണ്ട്. അവയെ മനസിലാക്കാൻ ഉള്ള ശ്രമങ്ങളും ചില്ലറ അഭിപ്രായ വ്യത്യാസങ്ങളും ഒക്കെ ആണ് ഈ ലേഖനത്തിന്റെ പ്രമേയം. എന്റെ ചില അനുഭവങ്ങൾ ആയി താരതമ്യപ്പെടുത്തിയാണ് ഞാൻ ഇവ മനസിലാക്കാൻ ശ്രമിക്കുന്നത്. അപാകതകൾ ചൂണ്ടി കാണിക്കുന്നതിൽ സന്തോഷം മാത്രമേ ഉള്ളു. ഈ അടുത്ത് ഹോളി കഴിഞ്ഞതെ ഉള്ളു. എനിക്ക് ഹോളി വലിയ വെറുപ്പാണ്. ഞാൻ എത്ര എതിർപ്പ് രേഖപ്പെടുത്തിയിട്ടും എന്റെ മേത്ത്‌ നിറം വാരി തേച്ചിട്ടുണ്ട്. ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞത് കൊണ്ട് വലിയ ഗുണമൊന്നും ഉണ്ടായതും ഇല്ല. അതുകൊണ്ട് തന്നെ പരമാവധി ഒളിച്ചിരിക്കുകയാണ് പതിവ്. ഇക്കുറിയുമങ്ങിനെ തന്നെ ആയിരുന്നു. എന്നാൽ എന്റെ പ്രതിഷേധം ഞാൻ ചെറിയ തോതിൽ അറിയിച്ചു. ഒരു ഫേസ്ബുക് പോസ്റ്റിലൂടെ. #nomeansno #holi എന്നൊരു പോസ്റ്റ്. #nomeansno വളരെ പ്രസിദ്ധമായ ഒരു ഹാഷ്ട്ടാഗാണ്. പെണ്ണുങ്ങളുടെ പുറകെ നടന്ന് ശല്യപ്പെടുത്തുന്നവരോട് പറയുന്നതായാണ് ഇത് പ്രസിദ്ധമായത്. അവരുടെ വിസമ്മതം വെറും നാണ

സൗന്ദര്യലഹരി

Image
ഇന്ന് നടി ശ്രീദേവി മരിച്ചു. സൗന്ദര്യാർത്ഥം അവർ ഉപയോഗിച്ച മരുന്നുകൾ ആണ് മരണ കാരണം എന്നും, സ്വാഭിമാനം ഇല്ലാത്തതാണ് ഇത്തരം മരുന്നുകൾ ഉപയോഗിക്കാൻ കാരണം എന്നും, അവരുടെ ഭർത്താവ് ഇത് തടയണമായിരുന്നു എന്നും, മക്കൾക്ക് തെറ്റായ പൈതൃകം (legacy) ആണ് വിട്ട് പോയത് എന്നും പറഞ്ഞ് ഒരു പോസ്റ് കണ്ടു. അതാണ് എന്നെ കൂടുതൽ വിഷമിപ്പിച്ചത്. മരണ ദിവസം തന്നെ ഇത്തരം ഒരു പോസ്റ്റ് എഴുതണമായിരുന്നോ? സൗന്ദര്യത്തിന് കിട്ടുന്ന അമിത പ്രാധാന്യം കുറയ്ക്കുക എന്ന സദുദ്ദേശമാണ് അവരുടെ മനസ്സിൽ എന്ന് സമ്മതിച്ചാൽ തന്നെ, അത് ഇന്ന് പറയണമായിരുന്നോ? ഇങ്ങിനെ പറയണമായിരുന്നോ? വേണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നതായി തോന്നി. വേറെയും പലചിന്തകൾ. നമ്മുടെ സമൂഹത്തിൽ സൗന്ദര്യത്തിന് അമിത പ്രാധാന്യം ഉണ്ട് എന്നത് എനിക്കും സമ്മതമാണ്. പക്ഷെ സമൂഹത്തിൽ അതുള്ളത്ര കാലം വ്യക്തികളും ആ പ്രാധാന്യം നൽകുക തന്നെ ചെയ്യും. സ്വാഭാവികം. തെറ്റ് എന്തായാലും അല്ല. സമൂഹം അംഗീകരിക്കണം എന്ന ആഗ്രഹം ആർക്കാണ് ഇല്ലാതെ ഇരിക്കുക. എനിക്കുണ്ട് തീർച്ച. അതുകൊണ്ടാണ് ഞാൻ ആ വിമർശനത്തെ വിമർശിക്കുന്നത്. അത്തരം ഒരു ലേഖനം എഴുതാൻ പാടില