Posts

Showing posts from 2016

വിട

നിൻ സുഖം എൻ സുഖം നിൻ ദുഃഖവും തഥാ എന്നതിനില്ലൊരു സംശയം ഓമലേ. പിന്നെ ഇന്നെന്തഹോ എൻ മനം തോഷിച്ചു എന്നെ വിട ചൊല്ലും നിൻ കണ്ണുനീരിനാൽ.

ഞാൻ

എപ്പോഴും ഉള്ളത് "ഞാൻ" എന്ന തോന്നൽ മാത്രമാണ് എന്ന് അദ്വൈതികൾ പറയും.  ഉണർന്നിരിക്കുമ്പോൾ ശരീരവും മനസ്സും ഈ തോന്നലും ഉണ്ട്.  സ്വപ്നത്തിൽ ശരീരമില്ല്യ, മനസ്സും ഈ തോന്നലും ഉണ്ട്.  പൂർണ നിദ്രയിലോ ഈ തോന്നൽ മാത്രം.  അങ്ങിനെയാണത്രെ.  ഈ തോന്നൽ ഉണ്ടെന്ന് സമർത്ഥിക്കാൻ ഉപയോഗിക്കുന്ന ന്യായം ഇതാണ് - ഉറങ്ങി എഴുന്നേൽക്കുമ്പോൾ, സുഖമായി ഉറങ്ങി എന്ന്  തോന്നുന്നത്, ഉറങ്ങുമ്പോളും ആ തോന്നൽ (ഞാൻ എന്ന തോന്നൽ) ഉള്ളതിനാൽ ആണത്രേ.  അതെനിക്ക് അത്ര ബോധ്യമായീല്ല്യ.  ഏറ്റവും സുഖമായ നിദ്ര ഉറങ്ങിയിട്ടുള്ളവനാണ് ഞാൻ - anesthesia.  ശരീരം കീറി മുറിക്കുമ്പോളും ഒരു വേദനയും അറിയാത്ത സുഖമായ നിദ്ര.  എന്നാൽ ആ സുഖ നിദ്ര കഴിഞ്ഞുണർന്നപ്പോൾ വേദന മാത്രമേ എനിക്ക് തോന്നിയുള്ളൂ.  സുഖമായി ഉറങ്ങി എന്ന് തോന്നിയതേ ഇല്ല്യ.  സുഖമായി ഉറങ്ങി എന്ന് തോന്നുന്നതിന്റെ ന്യായം ഇപ്രകാരമാണ് - "ഇപ്പോൾ എനിക്ക് സുഖമാണ്.  ഉറക്കത്തിന് മുൻപേ ക്ഷീണം ഉണ്ടായിരുന്നു.  ഉറക്കം ശരിയായിരുന്നില്ല്യങ്കിൽ ഇപ്പോൾ സുഖാമാവുമായിരുന്നില്ല്യ.  അപ്പോൾ ഉറക്കം സുഖാമായി കാണും".  ഇതാണെന്റെ അഭിപ്രായം.  നിങ്ങൾക്കെന്ത് തോന്നുന്നു?

അഹങ്കാരം

തെണ്ടേണ്ടി വന്നതിൽ ദുഃഖമുണ്ടായേറ്റം എൻ അഹങ്കാരം നന്നേ വൃണപ്പെട്ടുപോയ് തുട്ടുകൾ കിട്ടി തുടങ്ങിയ നേരത്ത് കിട്ടണം കിട്ടണം എന്ന ആഗ്രഹമായ് തെണ്ടികളിലഹം ഒന്നാമനാകിടും എന്നൊരഹങ്കാരം ഉള്ളിൽ മുളച്ചുപോയ് എത്രയും ചിത്രം വിചിത്രം അഹങ്കാരം രക്ഷപെടാനുള്ള കഷ്ടമോ അപാരം

ദാരിദ്ര്യം 2

കീറിയ തുണി ധരിക്കുന്നവനെന്ന് കീറിയ തുണി കളിയാക്കി ഇന്നെന്നെ പറയുക മിത്രരേ ഞങ്ങളിരുവരിൽ ആരാണ് കൂടുതൽ ദാരിദ്ര്യമുള്ളവൻ.

ദാരിദ്ര്യം

ഉടുതുണിക്ക് മറുതുണിയില്ല ഉള്ളതിനൊരു ഗുണമേന്മയില്ല ഉരുകണം ഇനി എത്ര നാളുകൾ ഉടയാട പുതിയത് അണിയാൻ ഉലകത്തിൽ മരുവും ഉയിരിന് ഗതികേടിൻ ചെറു പെരുനാളല്ലോ

കുളിരരിച്ചു കേറുന്നു (ചലി ചലിഗാ..)

ഇതൊരു പുതിയ പരീക്ഷണമാണ്‌.  എനിയ്ക്ക് തെലുഗു സിനിമകൾ വലിയ ഇഷ്ടമാണ്‌. ഏന്നാൽ അവ മൊഴി മാറി മലയാളത്തിൽ വരുമ്പോൾ ആ സൌന്ദര്യം നഷ്ടപ്പെടുന്നതായി എനിയ്ക്ക് തൊന്നാരുണ്ട്.  മൊഴിമാറ്റുമ്പോൾ അതിന്റെ അർഥവും ഭാവവും അതുപോലെ പകർത്തേണ്ടതല്ലെ? എനിയ്ക്ക് ഏറെ ഇഷ്ടമുള്ള ഒരു തെലുഗു സിനിമയാണ്‌ Mr. Perfect.  അതിൽ “ചലി ചലിഗാ” എന്ന പാട്ടും എനിയ്ക്ക് പ്രിയപെട്ടതാണ്‌.  അതിന്റെ മലയാളമായ “വെള്ളിക്കൊലുസിൻ ചിരി തൂകി” എന്ന പാട്ട് കേൾക്കാൻ ഇടയായി.  തെലുഗുവിലെ വരികളായി യാതൊരു ബന്ധവുമില്ല.  അതിന്റെ ഭാവം തന്നെ വേറെയാണ്‌.  അത് കേട്ടപ്പോൾ എനിയ്ക്കൊരു ദുഃഖം തൊന്നി. തെലുഗുവിലെ അർത്ഥം നഷ്ടപ്പെടാതെ, അതേ ഈണത്തിൽ പാടാൻ തക്കവണ്ണം, മലയാളത്തിലേയ്ക്ക് ഞാൻ മൊഴിമാറ്റിയതാണിത്.  വായിച്ച് അഭിപ്രായം പറയണേ! കുളിരരിച്ചു കേറുന്നു കരളിനകം നുള്ളുന്നു നിൻ നേർക്ക് നടന്നെൻ മനസ്സ്. മതിമറന്ന് ആടുന്നു വെറുതെയങ്ങു ചാടുന്നു ആസ്വസ്ഥത നിറയുന്ന വയസ്സ് ചെറു ചെറു ചെറു ചെറു ആശകൾ എന്തെന്തൊ നുള്ളി നുള്ളി നുള്ളി നുള്ളി പൊകുന്നല്ലൊ കൊച്ചു കൊച്ചു കൊച്ചു കൊച്ചു ചിന്തകൾ വേറെന്തൊ കുത്തി കുത്തി കൊല്ലുന്നു എന്നെ നീ എൻകൂടെ ഉണ്ടെന്നും എൻ ഛായ ആയെന്നും എന

കൊച്ചുനക്ഷത്രം

കൊച്ചുനക്ഷത്രമേ അമ്മ നിന്നെ മച്ചിലിരുത്തിയിട്ടെത്രനാളായ് എങ്കിലും എന്തെ കുറച്ചുപോലും നിന്റെ വികൃതി കുറയുന്നില്ല ഉച്ചയ്ക്ക് ഞങ്ങൾ കളിയ്ക്കും നേരം ഒരൊച്ച കേട്ടു തരിച്ചു പോയി നിന്നെ നിനച്ചു ഞാൻ മച്ചിൽ നിന്നും വ്വെള്ളം വീഴുന്നതു കണ്ട നേരം തട്ടിമറിച്ചു നീ വീണ്ടും, അല്ലെ കുട്ടി കുറുമ്പാ എൻ കൂട്ടുകാരാ പോട്ടെ എന്മേൽ വീണ വെള്ളം എന്ന് വെയ്ക്കാം എനിയ്ക്കതിൽ ദുഖമില്ല പക്ഷേ, നീ തട്ടിയ പാത്രങ്ങള് മേൽ വന്ന് വീണാൽ അതുപോലല്ല മേലിലിത്തരം കുസൃതിയൊന്നും കാൽപിടിചീടാം നീ ചെയ്യരുതേ വീഴുന്ന പാത്രങ്ങൾ മിന്നുന്നത് കാണുവാൻ ചേലുണ്ട് നേരു തന്നെ മറ്റുള്ളവരുടെ സന്തോഷവും ചെറ്റ് ചിന്തിയ്ക്കേണ്ടേ എങ്കിലും നാം 

മലയാളവും ഇംഗ്ലീഷും

മലയാള ഭാഷയിൽ ഇംഗ്ലീഷ് പദങ്ങളുടെ അതിപ്രസരം കണ്ട് നമ്മളിൽ പലരും ദു:ഖിയ്ക്കാറുണ്ട്.  അതേ സമയം സ്വിച്ച്  (switch) എന്നതിന്‌ “സിംഹവാലൻ  മേനോൻ ” എന്ന ചലച്ചിത്രത്തിലെ പോലെ “വൈദ്യുതി ആഗമന ഗമന നിയന്ത്രണയന്ത്രം” എന്ന് പറയണോ എന്ന ചോദ്യവും പ്രസക്തമാണ്‌.  വേണ്ടാ എന്ന് തന്നെയാണ്‌ എന്റെ അഭിപ്രായം.  അതെന്തുകൊണ്ട്, ഇംഗ്ലീഷ് പദപ്രയോഗങ്ങൾ കൊണ്ടുള്ള പ്രശ്നങ്ങൾ എന്ത്, എന്നിവയെ കുറിച്ചെന്റെ ചില ചിന്തകളാണീ ലേഖനം. ചില ആശയങ്ങൾ അല്ലെങ്കിൽ ചില വസ്തുക്കൾ നമ്മുടെ നാട്ടിൽ മുൻപുണ്ടായിരുന്നി ല്ല .  അവ വിവരിയ്ക്കാൻ ഒന്നിങ്കിൽ  നമുക്ക്  ഒരു പുതിയ വാക്ക് സൃഷ്ടിയ്ക്കാം അതല്ലെങ്കിൽ അതേത് നാട്ടിൽ നിന്നാണൊ അവിടുത്തെ ഭാഷയിലെ വാക്ക് ഉപയോഗിയ്ക്കാം.  പുതിയ വാക്ക് സൃഷ്ടിയ്ക്കുമ്പോൾ, നമ്മൾ അതിനെ വിവരിയ്ക്കാൻ ശ്രമിയ്ക്കുന്നതുകൊണ്ട്  പലപ്പോഴും  അതു വളരെ വലുതും ഉപയോഗിക്കാൻ ബുദ്ധിമുട്ടുളതും ആകുന്നു.  “ചലച്ചിത്രം” എന്ന പോലെ വളരെ സുന്ദരമായ വാക്കാണെങ്കിൽ നല്ലത്, പക്ഷേ അത്തരം വാക്കുകൾ അപൂർവം.  ഉപയോഗിക്കാൻ ഉള്ള എളുപ്പം  പ്രധാന മാണെന്നാണെന്റെ അഭിപ്രായം.  അതുകൊണ്ടാണ്‌ ഞാൻ മുൻപ് “വൈദ്യുതി ആഗമന ഗമന നിയന്ത്രണ യന്ത്രം” എന്ന പ്രയോഗം അനാവശ്

ചമയൽ

Image
നാടോടികാറ്റ് എന്ന സിനിമയിൽ മോഹൻലാലും ശ്രീനിവാസനും വാടക വീട് അന്വേഷിയ്ക്കുന്ന ദൃശ്യം പരിചിതമാകുമല്ലൊ. അതില് വീട് കാണിച്ച് കൊടുക്കുമ്പോൾ, അടുക്കള കാണിച്ച് "ഇങ്ഗെ ചമയൽ പണ്ണലാം " എന്ന് പറയുമ്പോൾ അവർക്ക് മനസിലാവില്ല്യ. "ചമയൽ എന്നാൽ പാചകം" എന്ന് കേൾക്കുമ്പോൾ, "അവിടുത്തെ ചമയലിന് ഇവിടെ എന്ത് പറയും" എന്ന് ശ്രീനിവസാൻ ചോദിയ്ക്കും. ഉത്തരം സിനിമയിലില്ല്യ.  അതിന്റെ ഉത്തരവും, ഈ രണ്ട് വാക്കുകൾ ഒന്നാവാൻ ഉള്ള കാരണവും ഞാൻ കുറച്ച് ചെകഞ്ഞു.  ഒപ്പനൈ എന്നാണ് ചമയലിന്റെ  തമിഴ്.  പക്ഷേ, മലയാളികൾക്ക് ആ വാക്ക് കേട്ടാൽ ഒരു നൃത്തരൂപമാണ്‌ ഓർമ വരുക.  അതും എനിയ്ക്ക് രസകരമായി തോന്നി.  വധുവിനെ ഒരുക്കുമ്പോൾ കളിയ്ക്കുന്നതിനാലാവാം ഒപ്പന എന്ന് ആ നൃത്തത്തിന് പേര് വീണത്. ചമയം എന്ന വാക്കിന്‌ ശബ്ദതാരാവലിയിൽ അണിഞ്ഞൊരുങ്ങൽ,തയ്യാറാകൽ, ഒരുക്കം, അരിവയ്പ് എന്നെലാം കൊടുത്തിട്ടുണ്ട്.  അപ്പോൾ ചമയം എന്ന് പറഞ്ഞാൽ പാചകം (അരിയുടെയെങ്കിലും) എന്ന അർത്ഥം മലയാളത്തിലും ഉണ്ട്.  പിന്നെ, ചമയ്ക്കുക എന്ന വാക്കിന്‌ നിർമിക്കുക, ഉണ്ടാക്കുക, ഒരുക്കുക, പാകം ചെയ്യുക എന്നെല്ലാം അർത്ഥം ഉണ്ട്.  ഭക്ഷണം ചമയ്ക്കുക എന്ന് ആര

അലിവ്

അലിയുകില്ലിനിനിൻ അശ്രുകണങ്ങളിൽ അലിയുമാറാണെന്റെ മാനസമെങ്കിലും അലിഞ്ഞലിഞ്ഞു നിന്റെ കണ്ണുനീരിലിന്ന് ഇടമില്ലാതായത് നീ അറിയുന്നില്ലയോ അലിഞ്ഞിടിഞ്ഞൊരെന്റെ ഇടനെഞ്ചിൽ നിനക്ക് ഇടമില്ലാതായതും നീ അറിയുന്നില്ലയോ. 

വീട്ടുചോറുള്ളവർക്കെ വിരുന്നുചോറുള്ളു

Image
പയനികളിൻ കനിവാന ഗവനത്ത്ക്ക്.  വണ്ടി എൺ 2-2-6-2-5 ചെന്നൈ ബംഗലൂരു ഡബിൾഡെക്കർ എക്സ്പ്രെസ്സ് തടം ആറിൽ ഉള്ളത്. എനിയ്ക്ക് പോകണ്ട വണ്ടിയായിരുന്നു.  ഞാൻ നേരെ ആറാമത്തെ പ്ലാറ്റ്ഫോരത്തിലേയ്ക്ക് നടന്നു.  മനസ്സിൽ ചിന്തകൾ പലതായിരുന്നു.  തമിഴരെ സമ്മതിയ്ക്കണം, “തടം”, “എൺ” ഇതെല്ലാം നല്ല പ്രയോഗങ്ങളാണ്‌.  പക്ഷേ ഇപ്പോൾ തമിഴിലും ഇംഗ്ലീഷ് വാക്കായ platform ഉപയോഗിക്കാറുണ്ട്.   മലയാളത്തിൽ എണ്ണം എന്ന് പറയുമല്ലൊ.  “എൺ”, “എണ്ണം”, ഇവ രണ്ടിന്റെയും  മൂലം ഒന്നായിരിക്കും.  എന്നെല്ലാം.  വണ്ടിയിൽ കയറി ഇരുന്നപ്പോളാണോർത്തത്‌ വെള്ളം വാങ്ങാൻ മറന്നു.  സാരല്ല്യ, വണ്ടിയിൽ ആരെങ്കിലും വില്ക്കാൻ കൊണ്ടുവരും.  അപ്പോൾ വാങ്ങാം. വലിയ താമസിയാതെ ഒരാൾ വെള്ളവുമായി വന്നു.  ഒരു കുപ്പിയ്ക്ക് പതിനഞ്ച് രൂപ.  എന്റെ അടുത്തിരുന്ന ആളും ഒരു കുപ്പി വാങ്ങി.  രണ്ടു പേരും കൊടുത്തത് ഇരുപത് രൂപ.  പാവം കച്ചവടക്കാരന്റെ കയ്യിൽ ചില്ലറ ഉണ്ടായിരുന്നില്ല്യ.  എന്ത് ചെയ്യണം എന്ന് എല്ലാവരും സംശയിച്ചിരിയ്ക്കുമ്പോൾ എന്റെ അടുത്തിരുന്നയാൾ, അതിലെ ഒരു പത്തുരൂപ എനിയ്ക്ക് തന്നാൽ മതി, എന്ന് കച്ചവടക്കാരനോട് പറഞ്ഞു.  എനിയ്ക്ക് പത്തുരൂപതന്ന് അയാൾ പോയി.  ഞാൻ

അതീന്ദ്രിയം

മതി ഏറെ ഉണ്ടെന്നു മദിച്ചു ഞാൻ ഏറെ നാൾ മതിയാവില്ല മതി എന്നു കേൾപ്പാനുണ്ടിപ്പോൾ അതീതമത്രെ പല കാര്യങ്ങളും ബുദ്ധിയ്ക്ക് കൊതിയുണ്ടെനിയ്ക്കവ അനുഭവിച്ചറിയുവാൻ അതിനായ് ശ്രമിച്ചേറെ പക്ഷേ കഴിയുന്നില്ല ചതി പറ്റിയതാർക്ക് എനിയ്ക്കൊ മറ്റുള്ളോർക്കൊ 

വനിതാ കണ്ടക്റ്റർ

അന്നത്തിനായിട്ടെന്നും അന്യന്റെ ധനം പേറും കൊച്ചു ബാങ്കുകളല്ലൊ ബസ്സിലെ കണ്ടക്റ്റർമാർ ഒന്നു ചിരിയ്ക്കുന്നത് ഇന്നോളം കണ്ടിട്ടില്ല എന്റെ ബംഗലൂരുവിൻ ബസ്സിലെ കണ്ടക്റ്റർമാർ തിക്കിലും തിരക്കിലും നിക്കുന്ന നേരത്തല്ലൊ കാശു കൈമാറുന്നത് ബസ്സിലെ കണ്ടക്റ്റർമാർ ഉള്ളിലെ പരിഭ്രമം ഓർക്കുകിൽ ചിത്രമല്ല പുഞ്ചിരി വിഹീനമാം ബസ്സിലെ കണ്ടക്റ്റർമാർ നരക തുല്യമാണ്‌ ബസ്സിലെ യാത്രയെന്ന് നാരിമാർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ടൊരുപാട്‌ നാറികളായ ചിലർ തോണ്ടുന്നു തലോടുന്നു ബ്രേക്കു മുതലെടുത്തു ചാരുന്നു വേറെ ചിലർ കാമനെ ദഹിപ്പിയ്ക്കും നോട്ടമുള്ളോരുമുണ്ട് കാതു പുഴുക്കുമാറ്‌ പേശുന്നു വേറെ ചിലർ ചില്ലറയല്ല കഷ്ടം വനിതകൾക്കെന്നാകിൽ എത്ര സഹിച്ചീടുന്നു വനിതാ കണ്ടക്റ്റർമാർ ബസ്സിനുള്ളിൽ ഞാൻ ഇന്നു കേറിയ നേരത്തിങ്കൽ കണ്ടു എൻ മുന്നിൽ വന്ന വനിതാ കണ്ടക്റ്ററെ കറുത്തുരുണ്ട മേനി പൊന്തിയ പല്ലും പേറി വരുന്നതൊന്നു കണ്ടാൽ കൊമ്പനാണെന്നെ തോന്നു ലക്ഷണയുക്തയല്ല എന്നതു സത്യം തന്നെ പക്ഷേ ഞാൻ കണ്ടിട്ടില്ല ഇത്രയും സുന്ദരിയെ സൌമ്യ സംസാരത്താലും സുസ്മിത മുഖത്താലും സുമുഖി അല്ലെന്നാലും കവർന്നെൻ മനസ്സവൾ പെരുത്ത മോദത്തോടെ ചിരിച്ചു കളിച്ചവൾ

കിണറ്റിലെ രാക്ഷസൻ

Image
കുട്ടനും കുട്ടിയും അസാധരണ കുട്ടികളായിരുന്നു.  കിട്ടുന്ന സമയമെല്ലാം കൂടിയിരുന്ന് കഥകളും കവിതകളും രചിച്ചാണ്‌ അവർ ചിലവഴിച്ചത്.  അതിനായി വീടിനൊടു ചേർന്ന തൊടിയിലെവിടെയെങ്കിലും പോയി ഇരിയ്ക്കും, സ്വസ്ഥമായി.  ഒരു പൊട്ടകിണറിനോടുചേർന്നായിരുന്നു അവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടം.  ഇപ്പോൾ കൊല്ലപരീക്ഷ കഴിഞ്ഞ് സ്കൂൾ പൂട്ടിയിരിയ്ക്കുന്ന സമയമാണ്‌.  വേറെ വഹയൊന്നും ഇല്ല്യ.  അതിനാൽ പതിവുപോലെ അവർ അവിടെ പൊയി ഇരുന്നു.   കുറേ നേരം ഇരുവരും ഒന്നും മിണ്ടാതെ കിണറുനോക്കിയിരുന്നു.  പൊടുന്നനെ കുട്ടി പറഞ്ഞു -  ഈ കിണറ്റിൽ ഒരു രാക്ഷസൻ ജീവിചിരുന്നെങ്കിലൊ.  ആശയം കുട്ടനും ബോധിച്ചു.  നല്ല ഉറവുള്ള കിണറായിരുന്നു.  പൊന്തി വരുന്ന കുമിളകൾ രാക്ഷസൻ കൂർക്കം വലിയ്ക്കുന്നതിനാലാണേന്നവർക്ക്‌ തോന്നി.  പിന്നെ നിമിഷങ്ങൾക്കകം ഒരു കഥ തയ്യാർ. ആ കിണറൊരു രാക്ഷസന്റെ വീടാണ്‌.  അതി ദുഷ്ടനായ ഒരു രാക്ഷസന്റെ.  എന്തും തിന്നുന്ന പ്രകൃതം.  വിശക്കുമ്പോളടുത്തുള്ളവർ എപ്പവയറ്റിലായി എന്ന് ചോദിച്ചാൽ മതി.  നല്ല വിശപ്പും.  എന്നാൽ ഉറക്കമൊ, തീരെ കുറവ്‌.  ചെറിയ ശബ്ദം കേട്ടാൽ എഴുന്നേല്ക്കും.  പിന്നെ പകയാണ്‌, ഉറക്കം കളഞ്ഞവരോട്.  ജീവനോടെ വെക്കില്ല്യ.  കാലക്

ഇരുട്ടുമുറി

(ഇരുട്ടുമുറി ഞങ്ങൾ കുട്ടിക്കാലത്ത് കളിച്ചിരുന്ന ഒരു കളിയാണ്‌.  ഒരാൾ മുറിയുടെ പുറത്ത് നില്ക്കുന്ന സമയത്ത്, ബാക്കിയുള്ളവർ മുറിയുടെ പലയിടങ്ങളിൽ ഒളിച്ച്, വെളക്കണയ്ക്കും.  എന്നിട്ട്‌ പുറത്ത് നിൽകുന്നയാളെ തയ്യാറായെന്ന വിവരം അറിയിക്കും.  അപ്പോൾ അയാൾ ഉള്ളിൽ വന്ന് എല്ലാവരേയും കണ്ടെത്തി തിരിച്ചറിയണം.  അതാണ്‌ കളി) കറുമ്പാ നിൻ കുറുമ്പല്പം കൂടുന്നുണ്ടെടൊ ഈ കളിനാം തുടങ്ങി കുറേ നേരമായി ഇരുട്ടുമുറി വേണ്ടെന്ന് ചൊല്ലിയതല്ലെ ഇരുന്നു സംസാരിച്ചാൽ രസമേറുകില്ലെ മുരാരെ ഇപ്പോളും  മുറിയിൽ തന്നെയുണ്ടൊ അതൊ മറ്റൊരു ദിക്കിൽ വേറെ കളിയിലൊ