Posts

Showing posts from December, 2015

കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ?

Image
രംഗം: ഒരു രാജ്യ സഭ, രാജസിംഹാസനത്തിൽ നിന്നുള്ള ദൃശ്യം.  സഭയുടെ ഇരുവശത്തായി ഇരുപതോളം അംഗങ്ങൾ ആസനസ്ഥരാണ്‌.  കുറച്ച് ഭടന്മാർ. ബാക്കിയുള്ള ആസനങ്ങളിൽ നിന്ന് കുറച്ച് വിട്ട്, ഏറ്റവും മുമ്പിൽ, ഗാംഭീര്യം കുറച്ചധികമുള്ള മറ്റൊരാസനം.  അതിൽ കണ്ണുകളിൽ അതീവ തേജസുള്ള ഒരാളും, രാജ്യത്തിന്റെ മന്ത്രി. മന്ത്രി പതുക്കെ എഴുന്നേറ്റ് സഭയുടെ മധ്യഭാഗത്തേക്ക് വരുന്നു.  എന്നിട്ട് സിംഹാസനത്തിനെ (കാണികളെ) അഭിമുഖീകരിച്ച് പറഞ്ഞു     മന്ത്രി: രാജൻ! ഇന്ന് നമ്മുടെ മുമ്പാകെ പരാതി സമർപിയ്ക്കാൻ എത്തിയിരിക്കുന്നത് അനേകം യുദ്ധങ്ങളുടെ വിജയകാരണമായ ശ്രീമാൻ ആദിത്യ വർമ്മയാണ്‌.  ഏകദേശം ഒരു ദശവർഷം മുമ്പെ, ഒരു യുദ്ധത്തിൽ അദ്ദേഹത്തിന്റെ ഇടതുകയ്യ് തളർന്ന് പോയതും, തന്മൂലം സൈന്യത്തിൽ നിന്ന് വിരമിച്ചതും നമ്മുക്കേവർക്കും അറിയാവുന്നതാണല്ലൊ.  അന്നത്തെ രാജാവായ ഭവാന്റെ പിതാവ്, ആദിത്യ വർമ്മയുടെ അതുവരെയുള്ള സേവനം കണക്കിലെടുത്ത് സൈന്യത്തിൽ തുടരാനുള്ള സമ്മതം കൊടുത്തുവെങ്കിലും, അദ്ദേഹമത് നിരസിച്ചു.  യുദ്ധം ചെയ്യാൻ കഴിവില്ലാത്തൊരാൾ യോദ്ധാവാവുനത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.  ഇത്തരമൊരു ഉത്തമ സൈനികനാണ്‌ വാദി.  പ്രതിയോ, യുവ സൈനികന്മാരിൽ ഏറ്റവു

നാമസ്പർദ്ധ

Image
Indian institute of science ബെങ്ഗലൂരുവിൽ ഒരിയ്ക്കൽ കലാമണ്ഡലം രാമച്ചാക്ക്യാർ ഒരു കൂടിയാട്ടവുമായി അനുബന്ധിച്ച് വരുകയുണ്ടായി.  അദ്ദേഹത്തിനെ സ്വാഗതം ചെയ്തപ്പോൾ “പൈങ്കുളം രാമച്ചാക്ക്യാർ” എന്നാണ്‌ അഭിസംബോധന ചെയ്തത്.  അദ്ദേഹം അന്നുപറഞ്ഞ വാക്കുകൾ ഓർമയില്ല്യെങ്കിലും അതിന്റെ സാരം ഇതാണ്‌ - “ഞാൻ പൈങ്കുളം രാമച്ചാക്ക്യാരല്ല കലാമണ്ഡലം രാമച്ചാക്ക്യാരാണ്‌.  ഞാൻ പൈങ്കുളത്തുകാരനല്ല എന്നല്ല.  പക്ഷേ എന്റെ അമ്മാമനാണ്‌ പൈങ്കുളം രാമച്ചാക്ക്യാർ.  ഒരേ പേരായാൽ നാമസ്പർദ്ധയുണ്ടാവുമെന്ന് അമ്മാമൻ പറയുമായിരുന്നു.  രാമായണത്തിൽ പരശുരാമനും ശ്രീരാമനും തമ്മിലുണ്ടായപോലെ.  പരശുരാമന്റെ നല്ലപേര്‌ ശ്രീരാമൻ ദുരുപയൊഗപ്പെടുത്തുമൊ, ശ്രീരാമൻ വല്ല തെറ്റുകളും ചെയ്താൽ അവ തന്റെ മേൽ എല്പിയ്ക്കപ്പെടുമൊ എന്നെല്ലാമുള്ള ഭയമായിരുന്നു പരശുരാമന്‌.  അതേവിധം, ഒരേ പെരുവേണ്ട എന്നെന്റെ അമ്മാമന്‌ ആഗ്രഹമുള്ളതിനാൽ, ഞങ്ങളെ വേർതിരിച്ചറിയാൻ ഞാൻ കലാമണ്ഡലം രാമച്ചാക്ക്യാർ എന്ന പേര്‌ സ്വീകരിച്ചതാണ്‌.”  ഫലിതം കലർന്ന സംഭാഷണമായിരുന്നു, നല്ല ഭാഷയും. അതുപോലുള്ളൊരു നാമസ്പർദ്ധയുടെ കഥയാണെനിയ്ക്ക് പറയാനുള്ളത് - ഭാഷകളുടെ നാമസ്പർദ്ധ.  പലർക്കും അറിവുള്ള കാര

വൈകി വന്ന സൂര്യൻ

Image
സമയം പുലർച്ച അഞ്ച് മണി.  രവിക്കുട്ടൻ എഴുന്നേറ്റ് കക്കൂസിൽ ഇരിപ്പായിരുന്നു, സാക്ഷാൽ രവി ഉണരാൻ ഇനിയും ഒരു മണിക്കൂർ ബാക്കി.  ഒന്ന് മയങ്ങിയെങ്കിലും പ്രകൃതിയുടെ അലാറം കേട്ടുണർന്നു.  കോഴി കൂവിയതല്ലാട്വൊ, തൊട്ടടുത്തുള്ളൊരു മരത്തിൽ നിറയെ മൈനകളുണ്ടായിരുന്നു.  അവരുടെ വകയാണീ അലാറം.  തൽസമയം വാതിലിനടിയിലൂടെ ഒരു സംഘം നുഴഞ്ഞുകയറ്റക്കാർ.  ആൾ ബലം പത്തിരുപതോളമുള്ളൊരു ഉറുമ്പ് സേന.  അവർ കക്കൂസിന്‌ നേരെ പടനീങ്ങുകയായിരുന്നു.  കരുണാവാനായ രവിയ്ക്ക് അത് സമ്മതിയ്ക്കാൻ മനസില്ല്യ.  വെള്ളം ഒഴിയ്ക്കുമ്പോൾ ചാവുമെന്നുള്ള വിഷമം.  ഇതാണ്‌ കക്കൂസിൽ പ്രതിദിനം നടക്കുന്ന യുദ്ധം, ഉറുമ്പ് ചാവാനും രവി രക്ഷിയ്ക്കാനും.  സ്നേഹത്തിന്റെ യുദ്ധം, കരുണയുടെ യുദ്ധം. കാലങ്ങളുടെ അനുഭവം രവിയ്ക്ക് ചില തന്ത്രങ്ങൾ  സമ്മാനിച്ചിട്ടുണ്ട്, അതിൽ സുപ്രധാനമാണ്‌ വരുണ രേഖ.  ലളിതമായി പറഞ്ഞാൽ, വെള്ളം കൊണ്ടൊരു വര.  അത് താണ്ടാൻ ഉറുമ്പുകൾ ഒന്ന്‌ ബുദ്ധിമുട്ടുമല്ലൊ!  ലളിതമായി പറഞ്ഞെങ്കിലും ഇത് ചെയ്തുനോക്കിയവർക്കറിയാം അതിന്റെ ബുദ്ധിമുട്ട്.  കൂടുതൽ വെള്ളം ഒഴിച്ചാൽ അപ്പതന്നെ കുറേയെണ്ണം ചാവും, കുറവൊഴിച്ചാലൊ അവരത് മറികടക്കും.  മാത്രമല്ല, ഈ രേഖ കുറച്ച് നേരത്തേയ